കാസർകോട് പെരിയ സുബൈദ കൊലക്കേസ്; നാലാം പ്രതി കോടതിയില്‍ കീഴടങ്ങി

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യെ കൊന്ന കേസിലെ നാലാം പ്രതി മാന്യയിലെ ഹര്‍ഷാദ് (30) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) മുമ്പാകെ ഇന്നലെ ഉച്ചയ്ക്ക് കീഴടങ്ങി. ഹര്‍ഷാദിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

കണ്ണൂരിലെ ദുർമരണത്തിലൊന്നും ജയരാജന് പങ്കില്ല; ഇനി എല്ലാം ജിൽജില്ലായി നടക്കും, ജയശങ്കറിന്റെ പരിഹാസം!

അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ഷാദ് കോടതിയില്‍ കീഴടങ്ങിയത്. എന്നാല്‍ പൊലീസ് വ്യക്തമായ പ്രതിപട്ടിക കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. ആദ്യം രണ്ടുപേരെ അറസ്റ്റ് ചെയ്തപ്പോള്‍ നാലാംപ്രതിയായി ഒരു ഹര്‍ഷാദിന്റെ പേര് മാത്രമേ അതിലുള്ളു. പൊലീസ് പറയുംപ്രകാരം കേസിലെ നാലാം പ്രതിയാണ്് ഹര്‍ഷാദെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സിഡി ഫയല്‍ ഹാജരാക്കാന്‍ കോടതി അന്വേഷണോദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

murder

കേസിലെ മറ്റു പ്രതികളായ പട്‌ള കുഞ്ചാര്‍ കോട്ടക്കണ്ണി നസ്രീന മന്‍സിലില്‍ കെഎം അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ പി അബ്ദുല്‍ അസീസ് (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരേയും കോടതി തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയിരുന്നു. സ്ത്രീകളടക്കം എട്ട് സാക്ഷികളാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തെളിവെടുപ്പിനായി ഇന്നലെ രണ്ടുപേരേയും അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സിഐ വിശ്വംഭരന് കോടതി കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. ഇന്ന് രാവിലെ ചെക്കിപ്പള്ളത്തെ സുബൈദയുടെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കേസിലെ മുഖ്യപ്രതി സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസ് (30) പൊലീസ് വലയിലാണ്. മറ്റൊരു കൊലക്കേസില്‍ കൂടി അസീസിനെ സംശയിക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞേക്കും.

English summary
kasarkode periya murder case; fourth culprit surrendered in front of court

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്