കാവ്യയും ദിലീപും മീനാക്ഷിയേയും മഹാലക്ഷ്മിയേയും മദ്രാസിലേക്ക് മാറ്റിയതിന് കാരണം ഇതാണ്; സജി നന്ത്യാട്ട് പറയുന്നു
കൊച്ചി: ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചതായിരുന്നു ചിലരുടെ പ്രശ്നമെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. കാവ്യയെ ജീവിപ്പിക്കാൻ അനുവദിക്കരുതെന്ന ചിന്തയായിരുന്നു. അതിജീവിതയ്ക്കൊപ്പം എന്ന് പറയുന്നവർ അവരെ മുതലെടുത്ത് ഫെയിമിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരാണെന്നും സജി നന്ത്യാട്ട് ആരോപിച്ചു. നടി ആക്രമിക്കപ്പെട്ട കേസ് വിധിയുമായി ബന്ധപ്പെട്ട് കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'ദിലീപ് കാവ്യയെ വിവാഹം കഴിച്ചതാണ് ഒന്നാമത്തെ യാഥാർത്ഥ്യം .കാവ്യ മാധവനെ വിവാഹം കഴിച്ചു എന്നുള്ളതാണ് പ്രധാന പ്രശ്നം. അതുകൊണ്ട് ഇവളെ ജീവിപ്പിക്കാൻ പാടില്ലെന്ന ചിന്തയാണ് .ഇതൊരു സിനിാക്കഥ പോലെയാണ്. ദിലീപാണ് ഇതിന് പിന്നിലെന്ന് അതിജീവിത എവിടെയെങ്കിലും പറഞ്ഞോ? പൾസർ സുനിയാണ് ചെയ്തെന്ന് പറഞ്ഞിട്ടുണ്ട്. പൾസർ സുനി ഈ അതിജീവിതയെ ഉപദ്രവിക്കുന്നതിന് മുമ്പുള്ള ഫോൺ കോളുകളൊക്കെ എവിടെ പോയി? എൻ്റെ അഭിപ്രായത്തിൽ മാർട്ടിൻ പെട്ടുപോയതാണ്. ആരൊക്കെയാ പ്രതികളെന്ന് മാർട്ടിൻ പറഞ്ഞതാണ്. പക്ഷെ മാർട്ടിൻ്റെ വായടപ്പിച്ചു.

എട്ടര വർഷമാണ് ഒരു കുടുംബം അനുഭവിച്ചത്. കാവ്യ മാധവൻ ഇളയ കൊച്ചിനെ മദ്രാസിൽ കൊണ്ടുപോയി. ദിലീപ് മകളെ എംബിബിഎസിന് മദ്രാസിൽ പഠിപ്പിച്ച കാര്യം എന്താണെന്ന് ആരെങ്കിലും അന്വേഷിച്ചായിരുന്നോ? ആ കുഞ്ഞുങ്ങളെ കൂടെ പഠിക്കുന്നവർ കളിയാക്കരുത് എന്ന് ഓർത്താണ് അത് ചെയ്തത്. നാടുവിട്ടവർക്ക് പോകേണ്ടി വന്നു. അവരൊന്നും പെണ്ണുങ്ങളല്ലേ. ഇവരൊക്കെ അതിജീവിതക്കൊപ്പം എന്ന് വെറുതെ പറയുന്നതാണ്. യഥാർത്ഥത്തിൽ അതിജീവിത ഇവരെല്ലാം മുതലെടുക്കുകയാ്,ഷൈൻ ചെയ്യുകയാണ്. ഈ കേസിൽ ഒന്നും ഇല്ലെന്ന കണ്ടാണ് പബ്ലിക്ക് പ്രോസിക്യൂട്ടർമാർ രാജിവെച്ച് പോയത്. ദിലീപിനെ ശിക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ തീർച്ചയായും ഇവർ രാജിവെച്ച് പോകില്ല.
ഏറ്റവും വലിയ കോമഡി ചാനൽ ചർച്ചക്ക് വന്നയാളെ വിളിച്ചുകൊണ്ട് പോയി പബ്ലിക് പ്രോസിക്യൂർ ആക്കിയത്.ചാനലിലിരുന്ന് ഓരോ പുകമറ സൃഷ്ടിക്കുകയായിരുന്നു. പബ്ലിക്ക് പ്രോസിക്യൂട്ടറും പോലീസും പറയുന്നത് മാത്രം ചാനലിൽ കാണിക്കുകയാണ്.മറുവശം കാണിക്കാൻ തയ്യാറായിട്ടില്ല.
നടി കേസ് സിബിഐ അന്വേഷണ പരിധിയിൽ വന്നാൽ ഇന്ന് പുറത്തു കിടന്ന് കറങ്ങുന്നവരിൽ പലരും അന്ന് അകത്ത് കിടക്കും. ഇന്റർവൽ ആയിട്ടില്ല, ദിലീപിൻ്റെ വിധി വന്നു, നിലവിൽ ദിലീപ് സ്വതന്ത്രനാണ് . പോലീസ് എന്നെ നേരത്തേ വിളിപ്പിച്ചിരുന്നു. എന്തിനാണ് ചർച്ചകളിൽ പങ്കെടുക്കുന്നതെന്ന് ചോദിച്ചു. എന്റെ അവകാശമാണ് ഞാൻ വിനിയോഗിക്കുന്നത് എന്ന് പറഞ്ഞു . ചർച്ചയ്ക്ക് നിങ്ങൾ പോകാതിരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത് എന്നൊക്കെ പറഞ്ഞ ഒരു വിരട്ട് ശൈലിയൊക്കെ പറഞ്ഞു.പക്ഷെ ഞാൻ പോകുമെന്ന് പറഞ്ഞു.
അപ്പോൾ അവർക്ക് മനസ്സിലായി എന്റെ അടുത്ത് വിരട്ട് ശരിയാവില്ലെന്ന്. എന്നോട് ചോദിച്ചു ഞങ്ങൾ കുറച്ച് കാശ് തന്നാൽ പോകാതിരിക്കുമോയെന്ന്. ചിലപ്പോൾ എന്നെ ടെസ്റ്റ് ചെയ്യാൻ ചോദിച്ചായിരിക്കും. ഞാൻ പറഞ്ഞു കാശ് എന്നുള്ളത് ഒരു ഘടകമല്ലെന്ന്. അഞ്ച് ലക്ഷം വരെ തരാമെന്ന് പറഞ്ഞു. ഒരു മൂന്നു കോടി രൂപ കാവ്യ മാധവനോട് മേടിച്ചു തരാമോയെന്ന് ചോദിച്ചു. സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ അനനുഭവിക്കാൻ തയ്യാറായിക്കോളൂ എന്ന് പറഞ്ഞു. അവർ യഥാർത്ഥ പോലീസുകാരാണോ പോലീസ് വേഷം കെട്ടിയ ആളാണോ എന്നൊന്നും അറിയില്ല. അങ്ങിനെയൊരു അനുഭവം ഉണ്ടായിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications