'കാവ്യയുടെ മുൻ ഭർത്താവ് നിഷാലിൻ്റെ വീട്ടിൽ നടന്നത് അമ്മ പറഞ്ഞു..മഞ്ജു ദിലീപ്-കാവ്യ ബന്ധം ഉറപ്പിച്ചത് ഇങ്ങനെ'
അതിജീവിതയായിരുന്നില്ല മഞ്ജു വാര്യരോട് ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ച് ആദ്യം പറഞ്ഞിരുന്നതെന്ന് ഭാഗ്യലക്ഷ്മി. ആ ബന്ധത്തെ കുറിച്ച് പലരിൽ നിന്നായി അവർ കേട്ടു. തന്റെ അടുത്ത സുഹൃത്തായിട്ടും എന്തുകൊണ്ട് അതിജീവിത ഇതൊന്നും പറഞ്ഞില്ലെന്ന് മാത്രമായിരുന്നു മഞ്ജുവിൻ്റെ സംശയം. അതുകൊണ്ടാണ്ട് അതിജീവിതയോട് മഞ്ജു തന്നെയാണ് ഇക്കാര്യം ചോദിച്ചതെന്നും മുൻപ് ഭാഗ്യലക്ഷ്മി പറഞ്ഞു. ഭാഗ്യലക്ഷ്മി മുൻപ് പങ്കുവെച്ച കാര്യങ്ങൾ ഇങ്ങനെ
'മഞ്ജു വാര്യർ എന്ന് പറയുന്ന വ്യക്തി ആര് എന്തൊക്കെ പറഞ്ഞാലും അത് വിശ്വസിക്കാത്ത ഒരാളാണ്. ആ സുഹൃത്തായ ഇത്രയും കാര്യങ്ങൾ അറിഞ്ഞിട്ടും, തന്റെ സുഹൃത്തായ അതിജീവിത അവളോടൊന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു മഞ്ജുവിന്റെ സംശയം. ഇക്കാര്യം വളരെ വ്യക്തമായിട്ട് പോലീസിന് അതിജീവിത മൊഴി കൊടുത്തിട്ടുമുണ്ട്. ഞാനിപ്പോൾ പറഞ്ഞ അതേ രീതിയിൽ പറഞ്ഞിട്ടുണ്ട്. ഇവരെല്ലാവരും കൂടി ഒരു ദിവസം വീട്ടിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് ഇതിനെക്കുറിച്ച് ചോദിക്കുന്നത്. നിനക്ക് ഇതിനെക്കുറിച്ച് ഒക്കെ അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോഴാണ് അതിജീവിത പറഞ്ഞത്.അവളുടെ അച്ഛനൊക്കെ അന്ന് അവളെ വഴക്ക് പറഞ്ഞു. നീ എന്താണ്, എന്തിനാണ് നീ ഇങ്ങനെയൊക്കെ വേണ്ടാത്ത കൂട്ടുകെട്ടിലൊക്കെ ചെന്ന് പെടുന്നത്? നിനക്ക് വല്ലതും അറിയാമെങ്കിൽ നീ പറഞ്ഞു കൊടുക്ക് എന്ന് പറഞ്ഞതിന് ശേഷമാണ് ഈ കുട്ടി പറയുന്നത്.

ഈ പറയുന്നതൊക്കെ സത്യമാണോ എന്ന് മഞ്ജുവിന് ഉറപ്പിക്കണമായിരുന്നു.അതിനുവേണ്ടിയാണ് അതിജീവിതയോട് വീണ്ടും ചോദിച്ചത്. രാഹുൽ ഈശ്വറും അദ്ദേഹത്തിൻ്റെ ഭാര്യയും കാവ്യ മാധവനെ കുറിച്ചും ദിലീപിനെ കുറിച്ചും എന്നോട് വളരെ മോശമായി സംസാരിച്ചിട്ടുണ്ട്. രാഹുൽ ഈശ്വറിൻ്റെ ഭാര്യ കാവ്യ മാധവന്റെ ആദ്യത്തെ അമ്മായി അമ്മായി അമ്മയുടെ ബന്ധുവാണ്. രാഹുലിനേയും ഭാര്യയേയും നാറ്റിക്കേണ്ടെന്ന് കരുതിയാണ് ഞാൻ പല കാര്യങ്ങളും പറയാത്തത്. ഞാനും സിബി സാറും കമൽ സാറും ഒരു റെസ്റ്റോറൻ്റിലിരുന്ന് സംസാരിച്ചപ്പോഴാണ് ഇവർ ഇക്കാര്യങ്ങൾ പറഞ്ഞത്.
നമ്മൾ ഇത് സംസാരിച്ചെന്ന് രാഹുലിൻ്റെ ഭാര്യ നിശാലിൻ്റെ അമ്മയോട് പറഞ്ഞപ്പോൾ അവർ എന്നെ വിളിച്ചു.
ദീപ എന്നോട് പറഞ്ഞു അവിടെ യഥാർത്ഥത്തിൽ എന്താണ് ഉണ്ടായതെന്ന്. ഞാൻ ഇത് പിന്നീട് ദീപയെ കണ്ടപ്പോൾ ചോദിച്ചു, ദീപ നീ എന്തിനാണ് അവരോട് പോയി ഇതിങ്ങനെ പറഞ്ഞതെന്ന്. അവർ പറഞ്ഞു ചേച്ചി, പുറത്ത് വളരെ തെറ്റായ വാർത്തകളാണ് കാവ്യ മാധവൻ പറഞ്ഞു പ്രചരിപ്പിക്കുന്നതെന്ന്. യഥാർത്ഥത്തിൽ അങ്ങനെയല്ല ആ വീട്ടിന്റെ ഉള്ളിൽ ഉണ്ടായത്. ആ വീടിനുള്ളിൽ ഉണ്ടായത് ഇങ്ങനെ, ഇങ്ങനെ, ഇങ്ങനെയൊക്കെയാണ് എന്ന് ആന്റി ഭാഗ്യലക്ഷ്മി ആന്റിയെ വിളിച്ച് പറയണം എന്ന് ഞാൻ പറഞ്ഞിട്ടാണ് ആ അമ്മ എന്നെ വിളിച്ച് സംസാരിച്ചതെന്ന്.
ആ അമ്മ എന്നിട്ട് എന്നോട് പറഞ്ഞു എനിക്ക് ഇനിയും അവളോട് ഒരുപാട് കാര്യം പറയാനുണ്ട്. എന്റെ വീട്ടിലേക്ക് വരണം. ഞാൻ കാർ അയക്കാമെന്ന്. ഞാൻ പറഞ്ഞു, എനിക്ക് താല്പര്യമില്ല സംസാരിക്കാൻ എന്നെ വിട്ടേക്കെന്ന്. അതിന് ശേഷം ഒരു റെസ്റ്റോറൻ്റിൽ വെച്ച് ഈ ദീപയും രാഹുലേശ്വരും ഇരുന്ന് ഈ കാവ്യ മാധവനെ കുറിച്ച്, ഈ ദിലീപിനെ കുറിച്ച് വളരെ മോശമായിട്ട് എന്നോട് അന്ന് സംസാരിച്ചു. അതേ ആൾക്കാർക്ക് വേണ്ടിയാണ് ഇപ്പോൾ അവർ ഘോര ഘോരം വാദിച്ചു കൊണ്ടിരിക്കുന്നത്. ഈ ഡബിൾ സ്റ്റാൻഡ് എന്ന് പറയുന്ന എനിക്കില്ല. രാഹുൽ, ഞാൻ അന്നും ഇന്നും എന്നും ഒരാൾക്ക് വേണ്ടി മാത്രമേ സംസാരിക്കൂ. രാഹുൽ, ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ പറയാതെ തന്നെ മഞ്ജു വാര്യർ പോലീസിനോട് ഓൾറെഡി പറഞ്ഞിട്ടുണ്ട്.
നിഷാലിൻ്റെ അമ്മ എന്നോട് പറഞ്ഞത് എനിക്ക് മവനസിലാകും, അവർ അമ്മായി അമ്മയാണ് അവർക്ക് ദേഷ്യമുണ്ട്.പക്ഷെ നിങ്ങൾ രണ്ടുപേരും എന്തിനാണ് അന്ന് ദിലീപിനെ കുറിച്ചും കാവ്യ മാധവനെ കുറിച്ചും മോശമായിട്ട് എന്നോട് സംസാരിച്ചത്' എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications