പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണമാണ് അഴിച്ചുവിടുന്നത്. വോട്ടെടുപ്പിന് കേവലം പത്ത് ദിവസം പോലും ശേഷിക്കുന്നില്ലെങ്കിലും അവസാനവട്ട പ്രചാരണം ശക്തമാക്കുകയാണ് മുന്നണികളും കക്ഷികളും. അതിനിടയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പ്രീപോൾ സർവേ ഫലം നൽകുന്നത് നിലവിലെ സർക്കാരിന് ആശാവഹമല്ലാത്ത വാർത്തകളാണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി വിശേഷം.
വടക്കൻ, മധ്യ കേരളത്തിൽ നിന്ന് മാത്രം യുഡിഎഫ് കാര്യമായ നേട്ടം ഉണ്ടാക്കുമെന്നാണ് ,മനോരമ-സീ വോട്ടർ സർവേ ഫലം പറയുന്നത്. ഈ ജില്ലകളിൽ മാത്രം ഏകദേശം 101 സീറ്റുകൾ ആണുള്ളത്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമായി ആകെയുള്ള 101 സീറ്റുകളിൽ യുഡിഎഫിന് 57 മുതൽ 65 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നാണ് സർവേ പ്രവചിക്കുന്നത്. എന്നാൽ എൽഡിഎഫിന്റെ സാധ്യത 36 മുതൽ 44 വരെ സീറ്റുകൾ മാത്രമാണ്.

ശ്രദ്ധേയമായ കാര്യമെന്തെന്നാൽ ഈ മേഖലയിൽ നിന്ന് രണ്ട് സീറ്റുകൾ വരെ പരമാവധി എൻഡിഎ നേടാമെന്നാണ് സർവേ പ്രവചിക്കുന്നത്. ആ സീറ്റുകൾ ഏതെന്ന് വ്യക്തമല്ലെങ്കിലും അവർ വിജയ പ്രതീക്ഷ വച്ച് പുലർത്തുന്ന മഞ്ചേശ്വരമോ പാലക്കാടോ അല്ലെങ്കിൽ തൃശൂരോ ആവാമെന്നാണ് വിലയിരുത്തൽ. എന്നാൽ അത് അവർക്ക് കിട്ടാവുന്ന പരമാവധി സീറ്റ് ആണെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു.
പിണറായി 3.0 സാധ്യമോ?
മനോരമ സർവേ പറയുന്നത് അനുസരിച്ച് ഇടതുമുന്നണിക്ക് വടക്കൻ-മധ്യ കേരളത്തിൽ നിന്ന് മാത്രം നഷ്ടപ്പെടാൻ സാധ്യതയുള്ളത് 20-24 വരെ സീറ്റുകളാണ്. എന്നാൽ യുഡിഎഫിന് 2021നെ അപേക്ഷിച്ച് 20-28 സീറ്റുകൾ അധികം ലഭിച്ചേക്കാം. അങ്ങനെയെങ്കിൽ ഇത്തവണ ഭരണം മാറുമോ എന്നതാണ് ചോദ്യം. സർവേ പ്രവചനം ശരിയാവുകയാണെങ്കിൽ ഇക്കുറി കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന്റെ കൈയിൽ ആയിരിക്കും ഭരണം.
കഴിഞ്ഞ തവണ നിർണായകമായ മധ്യകേരളത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ 53 സീറ്റുകളിൽ യുഡിഎഫിന് 29 മുതൽ 33 വരെ സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. 20 മുതൽ 24 വരെ സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് ലഭിക്കാൻ സാധ്യതയുള്ളത്. എൽഡിഎഫിന് 12 മുതൽ 16 വരെ സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടേക്കുമെന്നാണ് സർവേ പറയുന്നത്. അത് ഭരണം നിലനിർത്തുന്നതിൽ നിർണായകമാകും.
സമാനമായി വടക്കൻ കേരളത്തിലും യുഡിഎഫിന് മേൽക്കൈ ഉണ്ടെന്നാണ് പ്രവചനം. ഇവിടെ 48ൽ 25 മുതൽ 34 സീറ്റുവരെ അവർക്ക് ലഭിച്ചേക്കാമെന്നാണ് പറയപ്പെടുന്നത്. എൽഡിഎഫിന് ആവട്ടെ 14 മുതൽ 23 സീറ്റ് വരെ മാത്രമേ സ്വന്തമാക്കാൻ സാധിക്കൂ. 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫിന് 4 മുതൽ 13 സീറ്റ് വരെ കൈവിട്ട് പോവും.
ജില്ല തിരിച്ചുള്ള കണക്കുകൾ
കാസർഗോഡ് എൽഡിഎഫിന് മേൽക്കൈ ഉണ്ടാവുമെന്നാണ് പ്രവചനം. ഇവിടെ 2-4 സീറ്റ് വരെ അവർ നേടിയേക്കും, മറുവശത്ത് യുഡിഎഫിന് 1-3 സീറ്റുകൾ ലഭിച്ചേക്കാം, ഇവിടെ എൻഡിഎയ്ക്ക് ഒരു സീറ്റ് കിട്ടാൻ സാധ്യതയുണ്ട്. കണ്ണൂരിൽ ഇടതുമുന്നണിക്ക് ശക്തമായ ആധിപത്യം തുടരും. 6-8 സീറ്റ് വരെയാണ് പ്രവചിക്കുന്നത്.
വയനാട്ടിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമുണ്ട്, 2-3 മുതൽ സീറ്റുവരെ നേടാം. കഴിഞ്ഞ തവണ ഭരണത്തിൽ നിർണായകമായ കോഴിക്കോട്: ഇടതുമുന്നണിക്ക് നേരിയ മുൻതൂക്കം ഇക്കുറിയും നൽകും, 6-8 സീറ്റ് വരെ നേടാം. യുഡിഎഫിന് 5-7 സീറ്റ് വരെ സാധ്യത. മലപ്പുറത്ത് യുഡിഎഫ് വ്യക്തമായ മുന്നേറ്റം ഉണ്ടാക്കുമ്പോൾ പാലക്കാട് എൽഡിഎഫിനൊപ്പം നിൽക്കും. ഇവിടെ 8-10 മണ്ഡലങ്ങൾ വരെ കഴിഞ്ഞ തവണത്തേത് പോലെ എൽഡിഎഫ് നേടും.
തൃശൂരിലും എൽഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ സാധിക്കും, ഇവിടെ 9-11 വരെ സീറ്റുകളിൽ അവർ വിജയിച്ചേക്കും. യുഡിഎഫിന് രണ്ട് മുതൽ നാല് വരെ സീറ്റുകൾ മാത്രമാണ് ഇവിടെ പ്രവചിക്കുന്നത്. എറണാകളത്ത് 12 സീറ്റുകൾ വരെ നേടി യുഡിഎഫ് ജയിച്ചുകയറും. ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് തരംഗം തന്നെ ഉണ്ടാവുമെന്നുമാണ് സർവേ സൂചിപ്പിക്കുന്നത്.
-
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
കേന്ദ്രഫണ്ട് കേരളം കൊള്ളയടിച്ചുവെന്ന് മോദി; കേന്ദ്ര പുരസ്കാരങ്ങള്‍ നിരത്തി ഐസകിന്റെ മറുപടി -
'പിണറായിയെ സതീശന് മൂക്ക് കൊണ്ട് റൃത്വിക് റോഷന് എന്നെഴുതിക്കും, പുലിമടയിൽ തലവെക്കരുത്', ട്രോളി സലിം കുമാർ -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
വട്ടിയൂർക്കാവിൽ കൂലിക്ക് ആളെ കൊണ്ടുവന്നിട്ടല്ല ഞാൻ രണ്ട് തവണ ജയിച്ചത്'; കെ മുരളീധരൻ -
വോട്ട് ചെയ്യാൻ ഫ്രീയായി ടാക്സിയിൽ പോകാം; വോട്ടർമാരെ ഞെട്ടിച്ച് പ്രഖ്യാപനം! -
ഡീൽ പ്രചാരണം രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മുൻകൂർ ജാമ്യം; മറുപടിയുമായി തോമസ് ഐസക്












Click it and Unblock the Notifications