കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെക്ക്‌പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന, വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ചെക്ക് പോസ്റ്റുകളില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി വ്യാപകമായി പരാതികള്‍ ലഭിച്ചതിനെതുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

'ഓപ്പറേഷന്‍ നികുതി' എന്ന പേരിലാണ് പരിശോധന നടന്നത്. വടകര അഴിയൂര്‍ വാണിജ്യനികുതി ചെക്ക്‌പോസ്റ്റില്‍ നിന്ന് കണക്കില്‍പ്പെടാത്ത 22,000 രൂപ കണ്ടെത്തിയിട്ടുണ്ട്. ചോറ്റുപാത്രത്തിലും ഫയലുകള്‍ക്കിടയിലുമായിരുന്നു പണം ഒളിപ്പിച്ചിരുന്നത്.

checkpost

കൊല്ലം ആര്യങ്കാവ് വാണിജ്യ നികുതി ചെക്ക് പോസ്റ്റില്‍ നിന്ന് 3,000 രൂപയും ആര്‍ടിഒ ചെക്ക് പോസ്റ്റില്‍നിന്ന് 5,700 രൂപയും പിടിച്ചെടുത്തു. ഗോവിന്ദാപുരം വാണിജ്യനികുതി ചെക്ക് പോസ്റ്റില്‍ നിന്ന് കണക്കില്‍പ്പെടാത്ത 5,000 രൂപയും ഗോപാലപുരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നിന്ന് 950 രൂപയും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ചെക്ക്‌പോസ്റ്റുകളില്‍ അഴിമതി വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

English summary
Kerala Checkposts Vigilance Raid, Unauthorized Money's are Caught
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X