മോദിയെ വിരട്ടാന്‍ കോണ്‍ഗ്രസിന് ഇടതിനെ വേണം!! തടസം നില്‍ക്കുന്നത് പിണറായിയും സംഘവും?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സിപിഎം കേരള ഘടകത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ എകെ ആന്റണി രംഗത്ത്. നരേന്ദ്രമോദിക്കെതിരായ കോണ്‍ഗ്രസ് ഇടത് ഐക്യത്തിന് തടസം നില്‍ക്കുന്നത് കേരളത്തില്‍ നിന്നുള്ള നേതാക്കളാണെന്നാണ് ആന്റണി പറയുന്നത്.

ഭാവിയില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് ദേശീയ രാഷ്ട്രീയത്തിലെ മുന്നേറ്റത്തിനൊപ്പം നില്‍ക്കേണ്ടി വരുമെന്നും ആന്റണി പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടിപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു സ്ഥാനാര്‍ഥിയെ ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം.

 എതിര്‍പ്പ് പിണറായി അടക്കമുളളവര്‍ക്ക്

എതിര്‍പ്പ് പിണറായി അടക്കമുളളവര്‍ക്ക്

മോദിക്കെതിരായ കോണ്‍ഗ്രസ് - ഇടത് ഐക്യത്തിന് എതിര് പിണറായി അടക്കമുള്ള കേരളത്തില്‍ നിന്നുള്ള നേതാക്കളാണെന്നാണ് ആന്റണി പറയുന്നത്. ഈ നിലപാട് പിണറായിയും കോടിയേരിയുമടക്കമുള്ള നേതാക്കള്‍ക്ക് മാറ്റേണ്ടി വരുമെന്നും ആന്റണി പറയുന്നു.

 പ്രാദേശിക തര്‍ക്കം

പ്രാദേശിക തര്‍ക്കം

ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നത് പ്രാദേശിക തര്‍ക്കങ്ങള്‍ തടസമാകരുതെന്ന് ആന്റണി പറഞ്ഞു. എന്നാല്‍ സിപിഎം കേരളഘടകത്തിന് കോണ്‍ഗ്രസിനോട് പണ്ടുമുതലേ ഉള്ള നിലപാട് മാറിയിട്ടില്ലെന്നും ആന്റണി.

 ചെകുത്താനെ കൂട്ടുപിടിക്കുന്നു

ചെകുത്താനെ കൂട്ടുപിടിക്കുന്നു

കേരളത്തിലെ നേതാക്കള്‍ ചിന്തിക്കുന്നത് കേരളത്തെ കുറിച്ച് മാത്രമാണെന്ന് ആന്റണി പറഞ്ഞു. ചെകുത്താനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കുന്ന പണ്ടുമുതലേയുള്ള രീതിയാണ് സിപിഎം തുടരുന്നതെന്നും ആന്റണി പറഞ്ഞു.

 ഒറ്റ സ്ഥാനാര്‍ഥി

ഒറ്റ സ്ഥാനാര്‍ഥി

എന്നാല്‍ ഇപ്പോള്‍ എതിര്‍ക്കുന്ന കേരളഘടകത്തിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഭാവിയില്‍ ദേശീയ രാഷ്ട്രീയത്തിലെ മുന്നേറ്റത്തിനൊപ്പം നില്‍ക്കേണ്ടി വരുമെന്നും ആന്റണി പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടിപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു സ്ഥാനാര്‍ഥിയെ ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം.

 തൃണമൂല്‍ സഖ്യം

തൃണമൂല്‍ സഖ്യം

ബംഗാള്‍ ഘടകത്തിന് ശക്തി ക്ഷയിച്ചതോടെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സ്വാധീനം ചെലുത്തുന്നത് കേരളഘടകമാണെന്ന് ആന്റണി പറഞ്ഞു. പൊതുശത്രുവിനെതിരെ ഒന്നിക്കുന്ന കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎം സഖ്യവും ആന്റണി ഉദാഹരണമായി പറഞ്ഞു.

 ആത്മഹത്യപരമെന്ന് കോടിയേരി

ആത്മഹത്യപരമെന്ന് കോടിയേരി

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരളഘടകത്തിന് ശക്തമായ എതിര്‍പ്പുണ്ട്്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ആത്മഹത്യ പരമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ജാതിവിളിച്ച കേസില്‍ ലക്ഷ്മിനായര്‍ ഊരി!! വിദ്യാര്‍ഥി നേതാവിന് പരാതി ഇല്ലത്രേ!!തിരിച്ചു വരുന്നു? കൂടുതല്‍ വായിക്കാന്‍

പാക് ആയുധധാരികള്‍ ഇന്ത്യയില്‍; പ്രമുഖ നഗരങ്ങള്‍ പൊട്ടിത്തെറിക്കും!! മുംബൈ മോഡല്‍, ജാഗ്രത...കൂടുതല്‍ വായിക്കാന്‍

ഒടിയന് വേണ്ടി ഇനിയും കാത്തിരിക്കണം!!! അടുത്തത് ഷാജി കൈലാസ് രണ്‍ജി പണിക്കര്‍ ചിത്രം!!!കൂടുതല്‍ വായിക്കാന്‍

English summary
kerala cpm against congress left alliance ak antony.
Please Wait while comments are loading...