കണ്ണട വിവാദം; ചെലവു ചുരുക്കണമെന്ന് ജനപ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം; സിപിഎമ്മില്‍ അസ്വാരസ്യം

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

തിരുവനന്തപുരം: മന്ത്രിയുടെയും സ്പീക്കറുടെയും കണ്ണട വിവാദവും മന്ത്രി തോമസ് ഐസക്കിന്റെ ചികിത്സാ വിവാദവും സജീവമായിരിക്കെ ചെലവുചുരുക്കി മാതൃകയാകണമെന്ന് സിപിഎം ജനപ്രതിനിധികള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. എംഎല്‍എമാരും എംപിമാരും മന്ത്രിമാരുമെല്ലാം ചെലവുചുരുക്കി വിവാദമൊഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

സോളാര്‍ അന്വേഷണം നിര്‍ജ്ജീവമായി; ഉമ്മന്‍ ചാണ്ടിയും കൂട്ടരും കരകയറുന്നു

മന്ത്രി കെകെ ശൈലജ ടീച്ചറും, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും വിലകൂടിയ കണ്ണട വാങ്ങി ധരിച്ചെന്നും ഇതിന്റെ പണം ഖജനാവില്‍ നിന്നും വാങ്ങിയെന്നതുമാണ് ഇപ്പോഴത്തെ വിവാദം. മന്ത്രി തോമസ് ഐസക്ക് ആകട്ടെ ആയുര്‍വേദ ചികിത്സയ്ക്ക് അനാവശ്യമായി പണം ചെലവഴിച്ചെന്നും ആരോപണം ഉയര്‍ന്നു.

cpm

പ്രതിപക്ഷ നേതാക്കളും എംഎല്‍എമാരുമെല്ലാം ലക്ഷങ്ങള്‍ ഇത്തരത്തില്‍ ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍, ചെലവു ചുരുക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് തന്നെ പലവട്ടം പറയുകയും ശേഷം ധൂര്‍ത്തടിക്കുകയും ചെയ്യുന്ന പ്രവണത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനത്തിന് ഇടവരുത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി ഇടപെട്ട് ചെലവുചുരുക്കല്‍ നിര്‍ദ്ദേശം നല്‍കിയത്.

അനാവശ്യമായ ചെലവുകള്‍ എഴുതിയെടുത്ത് ജനങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തരുതെന്ന് സിപിഎം പറയുന്നു. വിവരാവകാശ നിയമപ്രകാരം എല്ലാ കാര്യങ്ങളും മാധ്യമങ്ങളിലൂടെ ജനം അറിയുന്നുണ്ട്. ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടി തെരഞ്ഞെടുപ്പുകളില്‍ കാര്യമായ ദോഷം ചെയ്യുമെന്നും സിപിഎം വ്യക്തമാക്കുന്നുണ്ട്. അതേസമയം, ജനപ്രതിനിധികള്‍ ആഡംബര പ്രിയര്‍ ആകുന്നത് പാര്‍ട്ടിയില്‍ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് വിരുദ്ധമായുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ ആഡംബര ജീവിതം സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാണെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

English summary
Row over Kerala cpm MLAs' medical expenses

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്