• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇതാണ് നമ്മുടെ കേരളം; പോസ്റ്റ്മോർട്ടം നിസ്ക്കാരപള്ളിയിൽ, ഇനിയും മതസൗഹാർദമില്ലെന്ന് പറയരുത്...

മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് കവളപ്പാറയിലെ ജനങ്ങളാണ്. കവളപ്പാറയിലെ മണ്ണിടിച്ചിലിൽ നിരവധി പേരാണ് മരണപ്പെട്ടത്. ഇപ്പോഴും മൃതദേഹത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഛിന്നഭിന്നമായ കുടുംബങ്ങളും ഒരുപിടി മണ്ണായി മാറിയ വീടുകളും പ്രിയപ്പെട്ടവർക്കായുള്ള കാത്തിരിപ്പും മാത്രമാണ് കവളപ്പാറയിൽ കാണാനാകുക.

ജമ്മു കശ്മീരില്‍ സാക്ഷാത്കരിച്ചത് പട്ടേലിന്റെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.55ന് കവളപ്പാറ മുത്തപ്പൻകുന്നിടിഞ്ഞുണ്ടായ ഉരുൾപൊട്ടലിൽ കവളപ്പാറ തോടിന് ഇരുവശത്തുമായി തീമസിച്ചിരുന്ന 59 പേരാണ് ഉൾപ്പെട്ടത്. ഏഴ് ദിവസമായി തിരച്ചിൽ തുടരുകയാണ്. ഇതുവരെ 30 പേരെ മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. 29 പേർക്കുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ചിലരുടെ മൃതദേഹം കണ്ടെടുക്കുന്നതിന് 20 അടിയോളം താഴേക്ക് പോകേണ്ടി വന്നു രക്ഷാപ്രവർത്തകർക്ക്.

നിസ്ക്കാര പള്ളി

നിസ്ക്കാര പള്ളി

കഴിഞ്ഞ ദിവസം മാത്രം ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കണ്ടെത്തുന്ന മൃതദേഹങ്ങൾ തിരിച്ചറിയാനും പോസ്റ്റ്മോർട്ടം ചെയ്യാനും വലിയ ഹാൾ‌ അതിന് അടുത്ത് തന്നെ അത്യാവശ്യമാണ്. ഇതിന് വേണ്ടി പോത്തുകല്ലിലെ നിസ്ക്കാര പള്ളിയാണ് തുറന്ന് കൊടുത്തത്. ഈ വിവരം പുറം ലേകം അറിയുന്നതാകട്ടെ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലൂടെ.

മതേതരമനസ്സിന്റെ ഉത്തമമാതൃക

മതേതരമനസ്സിന്റെ ഉത്തമമാതൃക

കേരളത്തിന്റെ മതേതരമനസ്സിന്റെ ഉത്തമമാതൃകയാണ് പോത്തുകല്ലിലെ മുജാഹിദ് പള്ളിയില്‍ നമ്മള്‍ കാണുന്നതെന്ന് പരമേശ്വരന്‍ എന്ന ജീവനക്കാരന്‍ നമ്മോട് പറയുന്നു. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ അറ്റന്ററാണ് പരമേശ്വരന്‍.ഭൂദാനം കവളപ്പാറയില്‍ നിന്നും ലഭിക്കുന്ന മൃതദേഹങ്ങള്‍ ഇവിടെ വെച്ചാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു.

താൽക്കാലിക സജ്ജീകരണങ്ങൾ

താൽക്കാലിക സജ്ജീകരണങ്ങൾ

ഇതിനായി നിസ്‌കാരം നടക്കുന്ന ഹാളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ താത്കാലികമായി ഒരുക്കിയിരിക്കുന്നുണ്ട്. ഇവിടേക്ക് എത്തുന്ന മൃതദേഹങ്ങള്‍ക്ക് ജാതിയില്ല, മതമില്ല എന്ന ഇദ്ദേഹം നമ്മളെ ഓര്‍മ്മപ്പിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിക്കുന്ന മതവൈരത്തിന്റെ വ്യക്താക്കള്‍ക്കാണ് താനീവീഡിയോ സമര്‍പ്പിക്കുന്നവെന്നും അദ്ദേഹം പറയുന്നു.

പോത്തുകല്ല് മഹല് കമ്മറ്റി

പോത്തുകല്ല് മഹല് കമ്മറ്റി

നിസ്‌കാരപ്പായയും ഖുറാനും അരികിലേക്ക് മാറ്റിവച്ച് കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യമൊരുക്കിയത് പോത്തുകല്ല് മഹല്ല് കമ്മിറ്റിയാണ്. കനത്തമഴയിലും പ്രളയക്കെടുതിയിലും താറുമാറായി കിടന്നിരുന്ന കവളപ്പാറയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി ഇടം കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോഴായിരകുന്നു പൊത്തുകൽ മഹല് കമ്മറ്റി മുസ്ലീം സഹോദരങ്ഹൾ നിസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന ഹാളും അതിനോട് ചേര്‍ന്ന കൈകാലുകള്‍ കഴുകാനുള്ള ഇടവും ഇതിനായി വിട്ടുനല്‍കിയിരിക്കുന്നത്.

മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവ

മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവ

പോസ്റ്റ്മോർട്ടത്തിന് എത്തുന്ന മിക്ക മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്തവയണ്. വസ്ത്രങ്ങൾ നോക്കിയാണ് പലപ്പോഴും ആളുകളെ തിരിച്ചറിയുന്നത്. പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഇടം തേടി അലഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് പോത്തുകല്ല് മഹല്ല് കമ്മിറ്റിക്ക് കീഴിലുള്ള മുജാഹിദ് പള്ളിയിലുള്ളവര്‍ ചെയ്തത് വലിയ കാര്യമാണെന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രോഫസർ‌ ഡോ. സഞ്ജയ് പറയുന്നു. പള്ളിയിലുള്ളവര്‍ മദ്രസയില്‍ നിന്നുള്ള ബെഞ്ചും ഡെസ്‌കുകളും മയ്യത്ത് കഴുകാന്‍ ഉപയോഗിക്കുന്ന ടേബിളുമെല്ലാം നല്‍കി വലിയ സഹകരണമാണെന്നും അദ്ദേഹം പറയുന്നു.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

പത്ത് ഏക്കറോളം വിസ്തൃതിയിൽ 30 അടി ഉയരത്തിൽ‌ മണ്ണ് മൂടിയ പ്രദേശത്ത് രകഷാ പ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന, പോലീസ്, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണു തിരച്ചിൽ. തോരാതെ പെയ്യുന്ന മഴയും മണ്ണിടിച്ചിൽ ഭീഷണിയുമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. വീണ്ടും പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയും കാണുന്നുണ്ട്. പ്രതികൂല സാഹചര്യമായതിനാൽ കഴിഞ്ഞ ദിവസം കുറച്ച് സമയം രക്ഷാപ്രവർത്തനം നിർത്തിവെക്കേണ്ട അവസ്ഥയും നിലനിന്നിരുന്നു.

English summary
Kerala floods; Kavalappara postmortem in prayer room
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X