കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ല - ഹൈക്കോടതിയുടെ ഉത്തരവ്

Google Oneindia Malayalam News

കൊച്ചി: വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഒരു അംഗത്തെ ചേർക്കാനും ഒഴിവാക്കുന്നതുമാണ് അഡ്മിന്റെ ചുമതല. ഇത് മാത്രമാണ് ഗ്രൂപ്പ് അഡ്മിന് മറ്റ് അംഗങ്ങളേക്കാൾ ലഭിക്കുന്ന പദവി.

വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ ആക്ഷേപകരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്താൽ അഡ്മിനെ അത് ബാധ്യക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടി കാട്ടുന്നു. ഹൈക്കോടതി ജസ്റ്റിസ് കൗസർ ഇടപ്പഗത്താണ് ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്. അശ്ലീല പോസ്റ്റിന്‍റെ പേരില്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍റെ പേരില്‍ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

whats

ഹൈക്കോടതി ജസ്റ്റിയുടെ വിധി ന്യായത്തിൽ പറഞ്ഞ് ഇങ്ങനെ ;- "വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ഒരു അംഗം പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളിൽ ഗ്രൂപ്പ് അഡ്മിന് നിയന്ത്രണം ഇല്ല. അത് സെന്‍സര്‍ ചെയ്യാനും കഴിയില്ല. അതിനാൽ, തന്നെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന് ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ല".

22 - കാരനായ ചേർത്തല സ്വദേശി മാനുവൽ നൽകിയ ഹർജി പരിഗണിക്കുവെയാണ് കോടതിയുടെ പരാമർശം. ഇദ്ദേഹം അഡ്മിനായ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗം ചൈൽഡ് പോൺ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് എറണാകുളം സിറ്റി പോലീസിൽ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, ഇതിലെ എഫ്‌ഐആർ ചോദ്യം ചെയ്താണ് ചേർത്തല സ്വദേശി കോടതിയിൽ ഹർജി നൽകിയത്.

ഫ്രണ്ട്സ് എന്ന പേരിൽ ഗ്രൂപ്പിന്റെ അഡ്മിന്‍ മാനുവല്‍ ആയിരുന്നു. ഇതിലേക്ക് തന്‍റെ രണ്ട് സുഹൃത്തുക്കളെ മാനുവല്‍ ചേര്‍ത്തു. ഇതിൽ ഒരാളെ ഗ്രൂപ്പിന്രെ അഡ്മിനാക്കി മാറ്റി. എന്നാൽ, ഇതില്‍ അഡ്മിനായ വ്യക്തി കുട്ടികളുടെ അശ്ലീല വീഡിയോ ഗ്രൂപ്പില്‍ ഇടുകയായിരുന്നു.

തുടർന്ന് ഗ്രൂപ്പിൽ ഇട്ട പോസ്റ്റിന്റെ പേരിൽ കേസ് എടുക്കുകയായിരുന്നു. ആദ്യം വീഡിയോ ഇട്ടയാളെ പ്രതിയാക്കി പൊലീസ് കേസ് എടുത്തു. എന്നാൽ , അന്തിമ റിപ്പോര്‍ട്ടില്‍ ഗ്രൂപ്പ് ഉണ്ടാക്കിയ വ്യക്തിയായ മാനുവലിനെയും പ്രതിയാക്കി. ഇതിനെതിരെയാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കി ഹർജിക്കാരന് എതിരായ കേസ് റദ്ദാക്കി. ഫീൽഡ് നിയന്ത്രിക്കുന്ന ചട്ടത്തിൽ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ ഒരു വ്യക്തിയ്ക്ക് എതിരെ നടപടി എടുക്കാൻ കഴിയൂ എന്ന് കോടതി പറഞ്ഞു.

 'തനിച്ച് കിടക്കില്ല';'വെള്ളമേ കുടിക്കുന്നുള്ളൂ'; മരിച്ചതറിയാതെ മൂന്ന് ദിവസം മകനൊപ്പം ഉറങ്ങി അമ്മ 'തനിച്ച് കിടക്കില്ല';'വെള്ളമേ കുടിക്കുന്നുള്ളൂ'; മരിച്ചതറിയാതെ മൂന്ന് ദിവസം മകനൊപ്പം ഉറങ്ങി അമ്മ

ഗ്രൂപ്പിൽ മറ്റ് അംഗങ്ങൾ പ്രസിദ്ധീകരിച്ച പോസ്റ്റിന് അഡ്മിനെ ബാധ്യസ്ഥനാക്കുന്നത് ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്. അതേസമയം, വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് ബോംബൈ, ദില്ലി ഹൈക്കോടതി വിധികള്‍ ഉണ്ടായിരുന്നു.

Recommended Video

cmsvideo
ചിതക്ക് തീ കൊളുത്തിയശേഷം നിയന്ത്രണം വിട്ട് സിദ്ധാർത്ഥ്,ഭാരതനൊപ്പം എരിഞ്ഞമർന്ന് ലളിത

English summary
Kerala High Court ordered group admin are not responsible for the whatsapp posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X