കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കേരളം ഏറ്റെടുക്കുമെന്ന് വിഎസ് സുനില്‍ കുമാര്‍

  • By Anupama
Google Oneindia Malayalam News

കൊച്ചി: ഏപ്രില്‍ അഞ്ചിന് ഞായറാഴ്ച്ച രാജ്യത്തെ ജനങ്ങള്‍ വീടുകളിലെ ലൈറ്റുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് മന്ത്രി വിഎസ് സുനില്‍ കുമാര്‍. പ്രധാനമന്ത്രിയുടെ ആഹ്വാനം കേരളം ഏറ്റെടുക്കുമെന്നും അതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മോദിയുടേത് ഒരുമയുടെ ആഹ്വാനമാണെന്നായിരുന്നു സുനില്‍ കുമാറിന്റെ പ്രതികരണം.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുകയാണ്. എങ്കിലും ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റകെട്ടാണെന്ന സന്ദേശമാണ് പ്രധാനമന്ത്രി മുന്നോട്ട് വെക്കുന്നത്. അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. രാജ്യം മുഴുവന്‍ കൊറോണക്കെതിരെ അണിനിരക്കുകയാണെന്ന് നമുക്ക് ലോകത്തെ കാണിച്ചുകൊടുക്കാനാവുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

sunil kumar

രാജ്യത്താകമാനം കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളോട് ദീപങ്ങള്‍ തെളിയിക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണി മുതല്‍ ഒമ്പത് മിനിറ്റ് നേരം വീട്ടിലെ മറ്റ് വെളിച്ചങ്ങള്‍ അണച്ച് മൊബൈല്‍, ഫ്‌ളാഷ്, മെഴുകുതിരി, ടോര്‍ച്ച് തുടങ്ങിയ ചെറിയ ദീപങ്ങള്‍ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്.

ഇത്തരത്തില്‍ ദീപങ്ങള്‍ തെളിയിക്കുന്നതിലൂടെ ജനങ്ങളുടെ കൊറോണയുണ്ടാക്കുന്ന ഇരുട്ട് നമ്മള്‍ മായ്ക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ വേണം ഇത് ചെയ്യാനെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.

ഇത് കൂടാതെ ആരും ഒറ്റക്കല്ലെന്നും നൂറ്റി മുപ്പത് കോടി ജനങ്ങളും ഒറ്റകെട്ടായാണ് പോരാട്ടം നടത്തുന്നതെന്നും മോദി പറഞ്ഞു.ലോക്ക്ഡൗണിനോടുള്ള രാജ്യത്തിന്റെ പ്രതികരണം മികച്ചതാണെന്നും ജനങ്ങളുടെ സഹകരണത്തിന് നന്ദിയെന്നും നരേന്ദ്രമോദി പ്രതികരിച്ചു. അത് നമ്മുടെ സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണെന്നും ഇതിലൂടെ രാജ്യത്തിന്റെ സാമൂഹിക ശക്തിയാണ് പ്രകടമാവുന്നതെന്നു ഇത് പല രാജ്യങ്ങളും മാത്യകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് തവണയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ആദ്യത്തേതില്‍ ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്യുകയും രണ്ടാമത് ലോക്ക്്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച്ച രാജ്യ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ സന്ദേശത്തിലൂടെ ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

അഭിമാന നേട്ടം സ്വന്തമാക്കി കേരളം; 93 കാരനായ തോമസും ഭാര്യയും അശുപത്രി വിട്ടു, നഴ്സിനും രോഗം ഭേദമായിഅഭിമാന നേട്ടം സ്വന്തമാക്കി കേരളം; 93 കാരനായ തോമസും ഭാര്യയും അശുപത്രി വിട്ടു, നഴ്സിനും രോഗം ഭേദമായി

English summary
Kerala Minister VS Sunil Kumar Support Narendra Modi's Switched Off Light Programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X