കുട്ടികളെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുന്ന ആ പാസ്റ്റര്‍ ഇനി പുറംലോകം കാണില്ല... ഇതാണ് വിധി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ക്ക് മരണം വരെ ജീവപര്യന്തം വിധിച്ച് കോടതി. നിലവില്‍ 40 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന പാസ്റ്റര്‍ സനില്‍ കെ ജെയിംസിനാണ് തൃശൂര്‍ സെഷന്‍സ് കോടതി മരണം വരെ ജീവപര്യന്തം വിധിച്ചിരിക്കുന്നത്.

പട്ടിക ജാതി വിഭാഗത്തില്‍ പെട്ടെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ആണ് പാസ്റ്റര്‍ക്ക് ശിക്ഷ ലഭിച്ചത്. ഈ പെണ്‍കുട്ടിയുടെ സഹപാഠിയായ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആയിരുന്നു ഇയാള്‍ ആദ്യം ശിക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭലിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പാസ്റ്റര്‍ സനില്‍ കെ ജെയിംസ്

കോട്ടയം കറുകച്ചാല്‍ സ്വദേശിയായ പാസ്റ്റര്‍ സനില്‍ കെ ജെയിംസിനാണ് തൃശൂര്‍ സെഷന്‍സ് കോടതി മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2013 നും 2015 നും ഇടയില്‍ ആയിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

സാല്‍വേഷന്‍ ആര്‍മി

പീച്ചി തെക്കെ പായ്ക്കണ്ടം സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചിലെ പാസ്റ്റര്‍ ആയിരുന്നു ഇയാള്‍. നാട്ടുകാര്‍ക്കിടയില്‍ നല്ല പേര് സമ്പാദിച്ചതിന് ശേഷം ആയിരുന്നു പീഡനം.

 13 കാരിയെ പലതവണ

13 കാരിയായ പെണ്‍കുട്ടിയെ പലതവണ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് തെളിഞ്ഞിരിക്കുന്നത്. പോക്‌സോ പ്രകാരം ആണ് ഇപ്പോള്‍ ഇയാള്‍ക്ക് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുള്ളത്.

ക്രിസ്തുമസ് കരോളിന് ശേഷം പള്ളിയില്‍ വച്ച്

2013 ല്‍ ആയിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്യുന്നത്. ക്രിസ്തുമസ് കരോളിന് ശേഷം പള്ളിയില്‍ വച്ചായിരുന്നു ഇത്. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും പാസ്റ്ററുടെ വീട്ടില്‍ വച്ചും പീഡനം തുടര്‍ന്നു.

12 കാരിയെ പീഡിപ്പിച്ച കേസ്

12 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആണ് ഇയാളെ ആദ്യം ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തം ആയിരുന്നു അന്ന് ശിക്ഷ. 2016 ല്‍ ആണ് ഇയാള്‍ ആ കേസില്‍ ശിക്ഷിക്കപ്പെട്ടത്.

ഒരേ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍

പീഡിപ്പിക്കപ്പെട്ട രണ്ട് കുട്ടികളും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഒരു പെണ്‍കുട്ടി അധ്യാപികയോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഗതി പുറത്തറിഞ്ഞത്.

വീട്ടുകാരുമായി നല്ല ബന്ധം

പീഡിപ്പിക്കപ്പെട്ട രണ്ട് പെണ്‍കുട്ടികളുടേയും വീട്ടുകാരുമായി പാസ്റ്റര്‍ സനിലിന് അടുത്ത ബന്ധം ആയിരുന്നു ഉണ്ടായിരുന്നത്. ഇത് തന്നെ ആണ് ഇയാള്‍ പീഡനത്തിന് ഉപയോഗിച്ച വഴിയും. ഏത് സമയവും വീട്ടില്‍ കയറിച്ചെല്ലാനുള്ള സ്വാതന്ത്യം ഇയാള്‍ക്ക് ഉണ്ടായിരുന്നു.

വീട് സന്ദര്‍ശനം

സാല്‍വേഷന്‍ ആര്‍മി പള്ളിയ്ക്ക് കീഴില്‍ ഉള്ള വീടുകളിലെ നിത്യ സന്ദര്‍ശകന്‍ ആയിരുന്നു ഇയാള്‍. പാസ്റ്റര്‍ ഗൃഹസന്ദര്‍ശനം നടത്തുമ്പോള്‍ ഭാര്യ കൂടെ വേണം എന്നാണ് കീഴ് വഴക്കം. എന്നാല്‍ ഇയാള്‍ ഒറ്റയ്ക്കായിരുന്നത്രെ വീടുകള്‍ സ്ഥിരമായി സന്ദര്‍ശിച്ചിരുന്നത്.

English summary
A serial child rapist in Kerala was sentenced to life imprisonment until death by a special court in Thrissur on Friday. Pastor Sanil K James, already serving a 40-year sentence for raping a minor girl, was convicted for a second time.
Please Wait while comments are loading...