കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പിറവി: അറുപത്തിരണ്ടിന്റെ നിറവില്‍ കേരളം; ഏവര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍

Google Oneindia Malayalam News

ഇന്ന് കേരളപ്പിറവി ദിനം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വരുത്തിവെച്ച കെടുതികളെ അതിജീവിക്കുന്ന നാടിന് പുതിയ പ്രതീക്ഷളും സ്വപനങ്ങളും പകര്‍ന്നുകൊണ്ട് ഇന്ന് 62 വയസ്സുതികയുന്നു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത് 1956 നവംബര്‍ ഒന്നിനാണ്.

ഐക്യകേരളത്തിന് വേണ്ടി ദീര്‍ഘകാലം മലയാളികള്‍ ശബ്ദമുയര്‍ത്തിയിരുന്നു. ഇതോടൊപ്പം തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭാഷാ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി പോരാട്ടങ്ങള്‍ അരങ്ങേറി. അവയുടെയല്ലാം വിജയം കൂടിയായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം.

1953 ല്‍

1953 ല്‍

1953 ല്‍ ഫസല്‍ അലി തലവനായും സര്‍ദാര്‍ കെ. എം. പണിക്കര്‍ അംഗവുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവല്‍ക്കരിച്ചു. 1955 സെപ്റ്റംബറില്‍ സംസ്ഥാന പുനഃസംഘടന കമ്മീഷന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട കൈമാറി. അതില്‍ കേരളത്തെ ഒരു സംസ്ഥാനമാക്കി മാറ്റാനുള്ള ശുപാര്‍ശയുണ്ടായിരുന്നു

ആദ്യരൂപത്തില്‍

ആദ്യരൂപത്തില്‍

കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു.

കൂട്ടിച്ചേര്‍ത്തതും വിട്ടുകൊടുത്തതും

കൂട്ടിച്ചേര്‍ത്തതും വിട്ടുകൊടുത്തതും

ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ലകേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു.

ആദ്യമായി പൊതു തിരഞ്ഞെടുപ്പ്

ആദ്യമായി പൊതു തിരഞ്ഞെടുപ്പ്

ഐക്യകേരളപ്പിറവിക്ക് ശേഷം സംസ്ഥാനത്ത് നടന്ന ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28 നായിരുന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇഎംഎസ് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പിന്നീട് ഇന്നുവരെയുള്ള 62 വര്‍ഷങ്ങള്‍ കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങള്‍ അനവധിയാണ്.

വണ്‍ ഇന്ത്യയുടെ കേരളപ്പിറവി ദിനാശംസകള്‍

വണ്‍ ഇന്ത്യയുടെ കേരളപ്പിറവി ദിനാശംസകള്‍

ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, ഭൂപരിഷ്‌കരണം തുടങ്ങി രാജ്യത്തിന് തന്നെ കേരളത്തില്‍ നിന്ന് പകര്‍ത്താന്‍ ഉതകുന്ന ഒരുപാട് മാതൃകകള്‍ നാം സൃഷ്ടിച്ചു. പ്രളയത്തില്‍ തകര്‍ന്നു പോയെങ്കിലും സാഹോദര്യത്തിന്റേയും ലോകമെമ്പാടുമുള്ള മലയാളികളുടെ ഒത്തൊരുമയുടേയും കെട്ടുറുപ്പില്‍ നവ കേരളം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഈ വേളയില്‍ ഏവര്‍ക്കും വണ്‍ ഇന്ത്യയുടെ കേരളപ്പിറവി ദിനാശംസകള്‍

English summary
kerala piravi wishes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X