കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണട വിവാദം; സ്പീക്കര്‍ക്ക് പാരവെച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍?

  • By Rajesh
Google Oneindia Malayalam News

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് പിന്നാലെ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍ കുടുങ്ങിയത് സ്വന്തം പാര്‍ട്ടിക്കാര്‍ പാരവെച്ചതുമൂലമാണെന്ന് സംസാരം. കണ്ണട വാങ്ങിയ വകയില്‍ സ്പീക്കര്‍ 49,900 രൂപയാണ് സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയത്. ഇത് വിവാദമായ പശ്ചാത്തലത്തില്‍ സ്പീക്കര്‍ വിശദീകരണം നല്‍കിയെങ്കിലും അത് ന്യായീകരിക്കാവുന്നതല്ല.

കോടിയേരിയുടെ മക്കള്‍ മാത്രമല്ല; പാര്‍ട്ടി മന്ത്രിമാരും നേതാക്കളും ആഢംബര ഭ്രമക്കാര്‍കോടിയേരിയുടെ മക്കള്‍ മാത്രമല്ല; പാര്‍ട്ടി മന്ത്രിമാരും നേതാക്കളും ആഢംബര ഭ്രമക്കാര്‍

28,000 രൂപയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ കണ്ണട വാങ്ങിയ വകയില്‍ കൈപ്പറ്റിയത്. സംഭവം വിവാദമായതോടെ അന്നുതന്നെ ചില പാര്‍ട്ടിക്കാര്‍ ഒരാള്‍ മാത്രമല്ല കണ്ണട വാങ്ങിയതെന്ന് പറയുകയും ചെയ്തിരുന്നു. അവര്‍തന്നെയാണ് ഇപ്പോള്‍ ശ്രീരാമകൃഷ്ണന്റെ കണ്ണടയുടെ വിവരങ്ങളും പുറത്തുവിട്ടത് എന്നാണ് സൂചന.

shylaja

മന്ത്രിയെമാറ്റം കുറ്റക്കാരിയാക്കിയത് അന്ന് പാര്‍ട്ടിക്കകത്ത് വലിയ ചര്‍ച്ചയായിരുന്നു. സിപിഎം മന്ത്രിമാരും എംഎല്‍എമാരും ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണമെന്നും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കിട്ടാവുന്നതൊക്കെ നേടിയെടുക്കാന്‍ ശ്രമിക്കുന്ന യുഡിഎഫുകാരെപോലെ ആകരുതെന്ന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കുകയുണ്ടായി.

സര്‍ക്കാര്‍ കടുത്ത ധനപ്രതിസന്ധിയിലാണെന്നും അതിനാല്‍ ചിലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കുകയാണെന്നും കഴിഞ്ഞ ദിവസം ബജറ്റ് അവതരണത്തില്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയതാണ്. എന്നാല്‍, സ്വന്തം പാര്‍ട്ടിക്കാര്‍പോലും ചെലവ് ചുരുക്കുന്നില്ലെന്നു മാത്രമല്ല, ആഡംബര ഭ്രമക്കാരാമായി മാറുകയും ചെയ്യുകയാണ്. സിപിഎം സംസ്ഥാന സമ്മേളനത്തിലും പാര്‍ട്ടി കോണ്‍ഗ്രസിലും നേതാക്കളുടെ ഇത്തരം ജീര്‍ണത ചര്‍ച്ചയായേക്കുമെന്നാണ് വിവരം.

English summary
Kerala speaker faces flak for claiming reimbursement for glasses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X