കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്തംബറില്‍ റെക്കോര്‍ഡിട്ട മഴ; കേരളത്തില്‍ മൂന്ന് പതിറ്റാണ്ടിനിടയില്‍ ഏറ്റവും ഉയര്‍ന്നത്

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ സെപ്തംബറില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴ. സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ ഇരട്ടിയിലധികം മഴയ ലഭിച്ചു. 568 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. മൂന്ന് പതിറ്റാണ്ടിനിടയില്‍ സെപ്തംബറില്‍ ലഭിച്ചതില്‍ ഏറ്റവും കൂടിയ മഴയാണിത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായിട്ടില്ല; അരുണിനെ ചേര്‍ത്തു നിര്‍ത്തി നടി ജ്യോതികൃഷ്ണസ്വര്‍ണക്കടത്ത് കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായിട്ടില്ല; അരുണിനെ ചേര്‍ത്തു നിര്‍ത്തി നടി ജ്യോതികൃഷ്ണ

1998 ല്‍ സെപ്തംബറില്‍ 562 മില്ലിമീറ്റര്‍ മഴയും 2007 ല്‍ 526 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തിയിരുന്നു.കഴിഞ്ഞ നാല് ദിവസങ്ങളില്‍ മാത്രം സംസ്ഥാനത്ത് 169.5 മില്ലി ലിറ്റര്‍ മഴ ലഭിച്ചിരുന്നു. ഇത് സാധാരണ ഗതിയില്‍ ലഭിക്കുന്നതിന്റെ അഞ്ച് ഇരട്ടിയാണ്.

rain

ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 23 വരെ 2206.9 മില്ലി മീറ്റര്‍ മഴയാണ് കേരളത്തിന് ലഭിച്ചത്. ഇത് സാധാരണ ലഭിക്കുന്നതിനേക്കാള്‍ 11 ശതമാനം കൂടുതലാണ്. കേരളത്തില്‍ മഴക്കെടുതിയില്‍ 5 പേര്‍കക് ജിവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, ഇടുക്കി ജില്ലകളിലേക്ക് ദുരന്ത നിവാരണ സേനയേയും സജ്ജമാക്കിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ ഡാമുകളിലെ ജലനിരപ്പ് ഉയരുകയും ഷട്ടറുകള്‍ തുറക്കുകയുമായിരുന്നു. വയനാട് ബാണാസുര, പെരിങ്ങല്‍കൂത്ത് ഷോളയാര്‍, പത്തനംതിട്ടയിലെ മൂഴിയാര്‍ അടക്കം നിരവധി ഡാമുകളില്‍ ഘട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഇടുക്കി ജില്ലയിലെ അഞ്ച് ഡാമുകളും ഇതില്‍ ഉള്‍പ്പെടും.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സെപ്തംബര്‍ 20 ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ 20 ന് ഇടുക്കി,തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.

Recommended Video

cmsvideo
കേരളത്തില്‍ 4 ദിവസം കൂടി ശക്തമായ മഴ | Oneindia Malayalam

ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിരുന്നു. മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം ഉണ്ടായിരുന്നു.

വ്യാജവാർത്ത നല്‍കിയവർ ഭയക്കുക... സെക്രട്ടേറിയറ്റ് തീപ്പിടിത്തം: മാധ്യമങ്ങൾക്കെതിരെ സർക്കാർ നടപടിവ്യാജവാർത്ത നല്‍കിയവർ ഭയക്കുക... സെക്രട്ടേറിയറ്റ് തീപ്പിടിത്തം: മാധ്യമങ്ങൾക്കെതിരെ സർക്കാർ നടപടി

സൗദി അറേബ്യ ഉംറ തീര്‍ഥാടനം ആരംഭിക്കുന്നു; ഒക്ടോബര്‍ 4 മുതല്‍, ആദ്യഘട്ട അനുമതി ലഭിക്കുന്നവര്‍ ഇവരാണ്സൗദി അറേബ്യ ഉംറ തീര്‍ഥാടനം ആരംഭിക്കുന്നു; ഒക്ടോബര്‍ 4 മുതല്‍, ആദ്യഘട്ട അനുമതി ലഭിക്കുന്നവര്‍ ഇവരാണ്

English summary
kerala weather: Kerala received the highest September rainfall in three decades
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X