കൈയിൽ ഐസ്ക്രീം ബോളുകൾ, ബിങ്കോ, ചവണ! കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കാവി വസ്ത്രധാരി പിടിയിൽ...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്രാ സ്വദേശി ആലപ്പുഴയിൽ പിടിയിൽ

  ആലപ്പുഴ: വീടുകളിൽ കറുത്ത സ്റ്റിക്കർ കണ്ടെത്തിയതിന് പിന്നാലെ പൂച്ചാക്കൽ മേഖലയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഞായറാഴ്ച രാവിലെ പാണാവള്ളി പഞ്ചായത്ത് ആറാം വാർഡിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുള്ള ആണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

  മലപ്പുറം താനൂരിൽ സിപിഎം-ആർഎസ്എസ് സംഘർഷം; ജില്ലാ കമ്മിറ്റിയംഗം ഇ ജയനെ വധിക്കാൻ ശ്രമം

  കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശിയെ പിന്നീട് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കാവി വസ്ത്രം ധരിച്ചെത്തിയ ആന്ധ്ര സ്വദേശിയായ ചിന്നപ്പൻ എന്നയാളെയാണ് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്. ഇയാളെ പൂച്ചാക്കൽ സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

   പത്തു രൂപ നോട്ട് കാണിച്ച്...

  പത്തു രൂപ നോട്ട് കാണിച്ച്...

  വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പത്തു രൂപയുടെ നോട്ട് കാണിച്ച് ഇയാൾ അടുത്തേക്ക് വിളിച്ചത്രേ. എന്നാൽ കാവി വസ്ത്രധാരിയായ ഇയാളെ കണ്ട് കുട്ടി ബഹളം വച്ചു.

   നാട്ടുകാർ പിടികൂടി...

  നാട്ടുകാർ പിടികൂടി...

  കുട്ടിയുടെ നിലവിളി കേട്ടെത്തിയ വീട്ടുകാരും സമീപവാസികളും ചേർന്നാണ് കാവി വസ്ത്രധാരിയായ വൃദ്ധനെ പിടികൂടിയത്. പാണാവള്ളി പഞ്ചായത്ത് ആറാം വാർഡിൽ കൃപയിൽ സജീവന്റെ മൂന്നു വയസുള്ള മകനെയാണ് ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

   കാവി വസ്ത്രം...

  കാവി വസ്ത്രം...

  കാവി വസ്ത്രം ധരിച്ചെത്തിയ ആന്ധ്ര സ്വദേശി ചിന്നപ്പൻ(75) ‍ഞായറാഴ്ച രാവിലെയാണ് പ്രദേശത്ത് എത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പൂച്ചാക്കൽ സ്റ്റേഷൻ പരിധിയിലെ നിരവധി വീടുകളിൽ സ്റ്റിക്കർ പതിച്ചതായി കണ്ടെത്തിരുന്നു. ഇതിനുപിന്നാലെ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതും നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.

  ഐസ്ക്രീം ബോൾ...

  ഐസ്ക്രീം ബോൾ...

  നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച ചിന്നപ്പനിൽ നിന്ന് ഒൻപതിനായിരം രൂപയും, നാല് ഐസ്ക്രീം ബോളുകളും, രണ്ട് ബിങ്കോ ചിപ്സ് പാക്കറ്റും, ചവണ, ബ്ലേഡുകൾ, നൂറോളം മുള്ളാണ്ണികൾ എന്നിവ കണ്ടെത്തി.

  നാടോടികൾ...

  നാടോടികൾ...

  സ്റ്റിക്കർ പതിച്ചത് കണ്ടെത്തിയതിന് പിന്നാലെ ഏഴ് നാടോടികളെയാണ് നാട്ടുകാർ കഴിഞ്ഞദിവസം പിടികൂടി പോലീസ് സ്റ്റേഷനിലെത്തിച്ചത്. സ്റ്റിക്കർ കണ്ടെത്തിയത് സംബന്ധിച്ച വ്യാജ പ്രചരണങ്ങളാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്.

  'കണ്ണട പൊട്ടുന്ന' ആരോപണം! ലോക കേരള സഭയിൽ വൻ അഴിമതിയും ധൂർത്തും... കെ സുരേന്ദ്രൻ തുറന്നടിക്കുന്നു...

  കാമുകൻ കളഞ്ഞിട്ടുപോയ പെൺകുട്ടി നടുറോഡിൽ കാണിച്ചുകൂട്ടിയത്! കണ്ണെടുക്കാതെ നാട്ടുകാർ... വീഡിയോ

  English summary
  kidnapping attempt; andhra native caught from alappuzha.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്