കൊച്ചി മെട്രോയ്ക്ക് വേണ്ടി വിയർപ്പൊഴുക്കിയ തൊഴിലാളികൾക്ക് ആദരം...! മാതൃകയായി കെഎംആർഎൽ...

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: റോഡരികില്‍ കുഴിയെടുത്തും മാലിന്യം കോരിയും അന്നന്നത്തെ അന്നത്തിന് വേണ്ടി നാട് വിട്ട് കേരളത്തില്‍ വന്ന് വിയര്‍പ്പൊഴുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളോട് പൊതുവേ മലയാളിക്ക് പുച്ഛമാണ്. അവര്‍ കുറ്റവാളികളും തെമ്മാടികളുമാണെന്ന് നമ്മള്‍ വിധി നേരത്തെ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത്തരക്കാര്‍ക്ക് മുന്നില്‍ കെഎംആര്‍എല്‍ മുന്നോട്ട് വെയ്ക്കുന്നത് മികച്ച ഒരു മാതൃകയാണ്. കൊച്ചി മെട്രോ എന്ന കേരളത്തിന്റെ സ്വപ്‌നപദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ രാപ്പകലില്ലാതെ വിയര്‍പ്പൊഴുക്കിയ ആ തൊഴിലാളികള്‍ക്ക് കെഎംആര്‍എല്‍ ദക്ഷിണ നല്‍കി ആദരിച്ചു.

ഇസ്ലാം മതം സ്വീകരിച്ച കുടുംബത്തെ ക്രൂരമായി പീഡിപ്പിച്ച് ആര്‍എസ്എസ് !രഹസ്യകേന്ദ്രത്തില്‍ നടക്കുന്നത്!

METRO

എറണാകുളം എസ്എസ് വിദ്യാമന്ദിറിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഗംഭീര സദ്യ ഉള്‍പ്പെടെ നല്‍കിയാണ് തൊഴിലാളികളെ ആദരിച്ചത്. ആലുവ മുതല്‍ പാലാരിവട്ടം വരെ മെട്രോയ്ക്കായി അധ്വാനിച്ച എണ്ണൂറോളം തൊഴിലാളികള്‍ക്കാണ് ആദരവ് നല്‍കിയത്. കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

METRO

ഹിന്ദി ഗാനങ്ങളുടെ ഗാനമേളയും ഒരുക്കിയരുന്നു. മാത്രമല്ല തൊഴിലാളികള്‍ക്ക് തങ്ങളുടെ സന്ദേശം എഴുതാനുളള ബോര്‍ഡും മെട്രോയുടെ വലിയ കട്ടൗട്ടും വേദിയില്‍ സ്ഥാപിച്ചിരുന്നു. പശ്ചിമ ബംഗാള്‍, ഹരിയാന, ബീഹാര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ട പൂര്‍ത്തീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്.

English summary
KMRL honoured 800 labours who have worked for Kochi Metro
Please Wait while comments are loading...