കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 ലക്ഷം രൂപ പിരിച്ച് നൽകി, അടച്ചത് 200 ലേറെ കുട്ടികളുടെ ഫീസ്; പ്രിൻസിപ്പൽ ഷേര്‍ളി പിള്ള പറയുന്നു

Google Oneindia Malayalam News

മുംബൈ: ലോക്ഡൗണിനെ തുടര്‍ന്ന് വിവിധ മേഖലകളിലെ നിരവധിയാളുകള്‍ക്കാണ് ഇതിനോടകം തൊഴില്‍ നഷ്ടമായിരിക്കുന്നത്. ഇതോടെ പലകുടുംബങ്ങളുടേയും ഉപജീവന മാര്‍ഗ്ഗം പൂര്‍ണ്ണമായോ ഭാഗികമായോ നിലച്ചു. ഈ സാഹചര്യത്തില്‍ മക്കളുടെ വിദ്യാഭ്യാസം ഉള്‍പ്പടെ സാധാരണക്കാരന് മുന്നില്‍ വലിയ ചോദ്യചിഹ്നമായി ഉയര്‍ന്നു.

ഇത്തരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് പഠനത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്ന ഇരുന്നൂറോളം കുട്ടികള്‍ക്ക് സഹായം എത്തിച്ച് നല്‍കിയതിലൂടെ ശ്രദ്ധേയമായിരിക്കുകയാണ് മുംബൈയിലെ പവയ് ഇംഗ്ലീഷ് ഹൈസ്കൂളിലെ മലയാളി പ്രിന്‍സിപ്പല്‍ ഷേര്‍ലി പിള്ള. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു ഉദ്യമത്തിന് തയ്യറായത് എന്നതടക്കമുള്ള കാര്യം വണ്‍ ഇന്ത്യ മലയാളത്തോട് തുറന്ന് പറയുകയാണ് പ്രിന്‍സിപ്പല്‍ ഷേര്‍ലി പിള്ള.

ഇത്തരമൊരു ഉദ്യമത്തിലേക്ക് എത്തിച്ചേര്‍ന്നത് എങ്ങനെയായിരുന്നു

കൊറോണ വ്യാപനത്തിന് പിന്നാലെ സ്കൂളിലേക്ക് കുട്ടികളോ രക്ഷിതാക്കളോ നേരിട്ട് എത്താത്ത അവസ്ഥയുണ്ടായി. അതോടൊപ്പം തന്നെയാണ് ലോക്ക് ഡൗണും വരുന്നത്. ഇതോടെ പല കുട്ടികളുടേയും മാതാപിതാക്കളുടേയും ജോലി നഷ്ടപ്പെടുത്തകയോ വരുമാനക്കുറവ് ഉണ്ടാക്കുകയോ ചെയ്തു. ഇതോടെ അവര്‍ക്ക് സ്കൂള്‍ ഫീസ് അടക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. ഫീസിനത്തില്‍ അടയ്ക്കാനുണ്ടായിരുന്ന തുകയില്‍ വലിയൊരു വിഹിതം മാനേജ്മെന്‍റ് വെട്ടിക്കുറച്ചിട്ട് പോലും പലര്‍ക്കും അത് പോലും അടയ്ക്കാന്‍ സാധിക്കുന്ന സാഹചര്യമായിരുന്നില്ല.

 sher

കൊവിഡ് രണ്ടാംതരംഗം; രാജ്യ വ്യാപകമായുള്ള പരിശോധന തുടരുന്നു, ചിത്രങ്ങള്‍

മനേജ്മെന്‍റിനെ സംബന്ധിച്ച് അവര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ട്. അധ്യാപകര്‍ക്കും മറ്റും ശമ്പളം കൊടുക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണല്ലോ. അങ്ങനെയിരിക്കെ ഞാനാണ് ഓരോ രക്ഷിതാക്കളേയും നേരില്‍ വിളിച്ചും കണ്ടും സംസാരിക്കാന്‍ തുടങ്ങിയത്. അപ്പോഴാണ് പലരും അവരുടെ നിസ്സഹായവസ്ഥ വ്യക്തമാക്കുന്നത്. പല കുടുംബത്തിലും ഒരു വ്യക്തി മാത്രമാവും ജോലി ചെയ്യുന്നത്. ലോക്ക് ഡൗണ്‍ കാരണം അവര്‍ക്ക് ജോലി നഷ്ടമാവുകയോ വരുമാനത്തില്‍ കുറവ് സംഭവിക്കുകയോ ചെയ്തുകാണും.

സിപിഎമ്മിന് പഠിക്കാന്‍ ജോസിന്റെ കേരള കോണ്‍ഗ്രസ് എം! ഇനി ലെവി പിരിക്കും... കേഡര്‍ പാര്‍ട്ടിയാകുംസിപിഎമ്മിന് പഠിക്കാന്‍ ജോസിന്റെ കേരള കോണ്‍ഗ്രസ് എം! ഇനി ലെവി പിരിക്കും... കേഡര്‍ പാര്‍ട്ടിയാകും

അത്തരമൊരു സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള കുട്ടികളുടെ ഫീസ് അടയ്ക്കാന്‍ ഏതെങ്കില്‍ സ്പോണ്‍സര്‍മാരെ കിട്ടുമോ എന്നുള്ള ആലോചനയുണ്ടായത്. അങ്ങനെ ഒരു പ്രാദേശിക മാധ്യമത്തിലൂടെ ഈ ആവശ്യം ഉന്നിയിച്ചുകൊണ്ട് ഒരു അഭ്യര്‍ത്ഥന പരസ്യം കൊടുത്തു. വാട്സാപ്പ് ഉള്‍പ്പടേയുള്ള സാമൂഹ്യ മാധ്യമങ്ങളിലും ആ പരസ്യം പ്രചരിച്ചു. അങ്ങനെയാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 6 ലക്ഷത്തോളം രൂപ ലഭിക്കുന്നത്.

അത് കിട്ടിയപ്പോഴാണ് കമ്പനികളെ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. പലര്‍ക്കും മെയില്‍ അയച്ചെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. പിന്നീട് കൊറിയര്‍ വഴിയും സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ഒരു കമ്പനിയുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായി. 14 ലക്ഷത്തോളം രൂപ അവര്‍ തന്നു. അതൊരു വലിയ ഭാഗ്യമായിരുന്നു. തുടര്‍ന്ന് പലരേയും ബന്ധപ്പെട്ടു. പിന്നീട് വാര്‍ത്തകളൊക്കെ വരാന്‍ തുടങ്ങിയതോടെ വ്യക്തികളില്‍ നിന്നൊക്കെയായി പണം വരാന്‍ തുടങ്ങി. അങ്ങനെ ആറു മാസം കൊണ്ട് 40 ലക്ഷത്തോളം രൂപ സമാഹരിക്കാന്‍ സാധിച്ചു. ഇപ്പോഴും പലരും സംഭാവന നല്‍കാന്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ട്. കോവിഡ് ഇങ്ങനെ തുടരുന്ന സാഹചര്യത്തില്‍ അത് വളരെ സഹായകരമാവും.

ഇത്രയും വലിയൊരു വിജയമാവുമെന്ന് പ്രതീക്ഷയുണ്ടായിരുന്നോ?

ഒരിക്കലും ഉണ്ടായിരുന്നില്ല. മാധ്യമങ്ങളാണ് വലിയ പിന്തുണ നല്‍കിയത്. ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു അത്. ഞാന്‍ പറഞ്ഞ കാര്യം യഥാര്‍ത്ഥമാണെന്ന് അവര്‍ക്കും കൂടെ ബോധ്യമായി. ദേശീയ മാധ്യമങ്ങളൊക്കെ വിഷയം ഏറ്റെടുത്തു. ഭാവി എന്താവും എന്ന് അറിയില്ല. ഒരുപക്ഷെ ദൈവം എന്തെങ്കിലും ഒക്കെ കണ്ടുവെച്ചു കാണും.

രക്ഷിതാക്കളുടെ പ്രതികരണം ഏത് തരത്തിലായിരുന്നു

ഫീസ് അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിയിരുന്നില്ല. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ് കൊടുത്തു. ഓരോ വിദ്യാര്‍ത്ഥികളുടേയും കുടുംബത്തിന്‍റെ സാഹചര്യം നമുക്ക് വ്യക്തമായി അറിയാം. ഞാനാണ് ഇതിന് പിന്നിലെന്നുള്ള കാര്യം രക്ഷിതാക്കള്‍ തുടക്കത്തില്‍ അറിഞ്ഞിരുന്നില്ല. ഫണ്ട് നേരിട്ട് സ്കൂള്‍ അക്കൗണ്ടിലേക്കാണ് എത്തുന്നത്. അവിടെ നിന്നാണ് ഓരോ വിദ്യാര്‍ത്ഥികളുടേയും ഫീസ് ഇനത്തിലേക്ക് അതിനെ മാറ്റുന്നത്. പിന്നീട് മാധ്യമങ്ങളിലൊക്കെ വന്നതോടെയാണ് ഇത് എങ്ങനെ സംഭവിച്ചു, പിന്നില്‍ ആരാണ് എന്നതിനെകുറിച്ച് രക്ഷിതാക്കളും മറ്റുള്ളവരും അറിയുന്നത്.

സമാനമായ പ്രതിസന്ധി നേരിടുന്ന മറ്റ് സ്കൂളിലെ കുട്ടികളും ഇല്ലേ

നിരവധിയുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ഇത്തരത്തില്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളുണ്ട്. ഞങ്ങളുടെ സ്കൂള്‍ നടത്തിയ മാതൃക വിജയമായപ്പോള്‍ അതിനെ കുറിച്ച് അന്വേഷിച്ചുകൊണ്ട് മറ്റ് സ്കൂളുകളില്‍ നിന്നും ആളുകള്‍ വിളിച്ച് അന്വേഷിക്കുന്നുണ്ട്. ഓരോ ഏരിയ കേന്ദ്രീകരിച്ച് ഫണ്ട് സമാഹരിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്കും ഇതൊരു വിജയമാക്കാന്‍ സാധിച്ചേക്കും. അത് ഇത്രത്തോളം ഉണ്ടോവുമോയെന്ന് പറയാന്‍ കഴിയില്ല.

Recommended Video

cmsvideo
Pinarayi government announced special package for kids who lost parents in pandemic

നാട്ടിലെ കുടുംബ വേരുകള്‍

മാതാപിതാക്കൾ ആലപ്പുഴ മുതുകുളം സ്വദേശികളാണ്. ഭർത്താവ് ഉദയകുമാർ തൃശൂർ സ്വദേശിയും. ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. താമസം സ്കൂള്‍ സ്ഥിതി ചെയ്യുന്ന പവയില്‍

ഇഷ റബ്ബയുടെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
know more about Shirley Pillai, a Malayalee principal, who paid 40 lakhs rs fees of her students by collecting money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X