മെട്രോയെ ശരിക്കും പിടിച്ചു!! ആദ്യ അവധി ദിനത്തിൽ റെക്കോർഡ് വരുമാനം!! യാത്ര ചെയ്തത് 86,000 പേര്‍!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോ സർവീസ് ആരംഭിച്ച ശേഷമുള്ള ആദ്യ അവധി ദിനത്തിൽ റെക്കോർഡ് വരുമാനം. ഞായറാഴ്ച മാത്രം 30, 91, 236 രൂപയാണ് ലഭിച്ചത്. രാത്രി എട്ട് മണി വരെയുളള കണക്കാണിത്. ആദ്യ അവധി ദിനമായ ഇന്നലെ 86000ത്തിൽ അധികം പേരാണ് മെട്രോയിൽ യാത്ര ചെയ്തത്.

മെട്രോ സർവീസ് ആരംഭിച്ചതിനു ശേഷം വന്ന ആദ്യ അവധി ദിനത്തിൽ തിരക്ക് അധികമായിരിക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. സംസഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പോലും മെട്രോയിൽ യാത്ര ചെയ്യാനായി ഞായറാഴ്ച ആളുകൾ എത്തിയിരുന്നു. അവധി ദിനമായ തിങ്കളാഴ്ചയും തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.

metro

കൊച്ചി മെട്രോ യാത്രക്കാർക്കായി തുറന്നു കൊടുത്ത കഴിഞ്ഞ തിങ്കളാഴ്ച 28, 11, 63 രൂപയായിരുന്നു വരുമാനം. അന്ന് വൈകിട്ട് ഏഴുമണി വരെ 62, 320 പേരാണ് മെട്രോയിൽ യാത്ര ചെയ്തിരുന്നത്.

തിരക്ക് കണക്കിലെടുത്ത് അവധി ദിനങ്ങളിൽ അധിക സർവീസ് ഒരുക്കിയിരുന്നു. ഇടവേള കുറച്ച് സർവീസ് കൂട്ടിയാണ് അധിക സർവീസ് കെഎംആർഎൽ ഏർപ്പെടുത്തിയത്. നിലവിൽ രാവിലെ ആറ് മണി മുതലാണ് മെട്രോ സർവീസ് ആരംഭിക്കുന്നത്. രാത്രി 10 മണി വരെ സർവീസ് ഉണ്ടാകും. കൂടാതെ ഒമ്പത് മിനിറ്റ് ഇടവേളയിൽ 219 ട്രിപ്പുകളാണ് ഉണ്ടാവുക.

എന്നാൽ അവധി ദിവസങ്ങളിൽ രാവിലെ എട്ട് മണിക്കാണ് മെട്രോ സർവീസ് ആരംഭിച്ചത് . ഏഴ് മിനിറ്റ് ഇടവേളയിലായിരുന്നു സർവീസ്. കൂടാതെ എട്ട് ട്രെയിനുകള്‍ ഈ ദിവസങ്ങളിൽ ട്രാക്കിലുണ്ടാകും. ആറ് ട്രെയിനുകളാണ് സാധാരണ ഗതിയിൽ സർവീസ് നടത്തുന്നത്. ഒരെണ്ണം അടിയന്തര ഘട്ടത്തിനായി മാറ്റിയിട്ടിട്ടുണ്ടാകും.

English summary
kochi metro record collection in first holiday
Please Wait while comments are loading...