പ്രതീക്ഷയുടെ പാളത്തിൽ കൊച്ചിൻ മെട്രോ..മെയ് 30ന് ഉദ്ഘാടനം, പ്രധാനമന്ത്രി ഇല്ലെങ്കിൽ മുഖ്യമന്ത്രി !!!

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചിന്‍ മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 30ന് നടത്തും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആലുവ സ്റ്റേഷനില്‍ വെച്ചായിരിയ്ക്കും ചടങ്ങ് നടത്തുക.

മെയ് 30ന്

എൽഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷിക ദിനാഘോഷത്തോട് അനുബന്ധിച്ച് മെയ് ല30ന് കൊച്ചിന്‍ മെട്രോയുടെ സര്‍വ്വീസ് തുടങ്ങാനാണ് കേരള സര്‍ക്കാരിന്റെ തീരുമാനം.

മോദി ഇല്ലെ....?

പ്രധാനമന്ത്രിയെ ചടങ്ങില്‍ പങ്കെടുക്കാനായി ക്ഷണിയ്ക്കും. എന്നാലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിയ്ക്കില്ലെന്നും കടകംപള്‌ളി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇതിനായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് വരെ മറുപടി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അനുമതി

മെട്രോയുടെ ട്രയല്‍ റണ്‍ ഇപ്പോഴും നടക്കുകയാണ്. രണ്ടാഴ്ച മുമ്പ് തന്നെ സുരക്ഷാ കമ്മീഷണര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു. മൂന്ന് ദിവസത്തെ വിശദ പരിശോധനകള്‍ക്ക് ശേഷം ആയിരുന്നു ഇത്.

ചാര്‍ജ്ജ്

10 രൂപയാണ് മെട്രോയിലെ മിനിമം ചാര്‍ജ്ജ്. ആദ്യ ഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് സര്‍വ്വീസ് ഉണ്ടാവുക. 11 സ്റ്റേഷനുകള്‍ ഉണ്ടാകും. രാവില 5 മണിയ്ക്ക് തുടങ്ങുന്ന സര്‍വ്വീസ് രാത്രി 10 മണിവരെയാണ് ഉണ്ടാവുക.

സമയം

ആലുവ മുതല്‍ പാലാരിവട്ടം വരെ ഓടി എത്താന്‍ 20 മിനുട്ട് സമയാണ് ആവശ്യം വരിക. മൂന്ന് കോച്ചുകളാണ് ട്രെയിന്‍ ഉണ്ടാവുക. ഒരു കോച്ചില്‍ 136 പേര്‍ക്ക് യാത്ര ചെയ്യാം. നില്‍ക്കുന്നവര്‍ അടക്കം 975 പേര്‍ക്ക് യാത്ര ചെയ്യാം. 35 കിലോ മീറ്റര്‍ വേഗത്തിലാണ് ബോഗികള്‍ സഞ്ചരിയ്ക്കുക.

ഇളവ്

വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കില്‍ ഇളവ് ഉണ്ട്. കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് എ്‌ന പേരില്‍ പുറത്തിറങ്ങുന്ന കാര്‍ഡ് ഉപയോഗിച്ച് മെട്രോയിലും, ബോട്ടിലും, ഷോപ്പിംഗും ചെയ്യാം. 10 മിനുട്ട് ഇടവിട്ട് 9 ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും.

English summary
Kochin Metro starts to function on May 30th.
Please Wait while comments are loading...