ഇത് സംഘപരിവാറിനുള്ള മറുപടി!കൊടിഞ്ഞി ഫൈസലിന്റെ സഹോദരിമാരടക്കം എട്ടുപേർ ഇസ്ലാംമതം സ്വീകരിച്ചു...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

മലപ്പുറം: ഹിന്ദു മതത്തിൽ നിന്ന് മാറി ഇസ്ലാം മതം സ്വീകരിച്ചതിന് സംഘപരിവാർ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസലിന്റെ കുടുംബാംഗങ്ങളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ സഹോദരിമാരടക്കം എട്ടു പേരാണ് ഇസ്ലാം മതം സ്വീകരിച്ചത്.

വരൻ താലി ചാർത്തി,തൊട്ടുപിന്നാലെ വധു നവവരനെ ഉപേക്ഷിച്ചു! കാരണം കേട്ടാൽ ഞെട്ടും! സംഭവം കൊല്ലത്ത്...

കണ്ണൂരിലെ കെടി ജലീലായി മൂസാൻകുട്ടി! ലീഗിൽ കൂട്ടരാജി, മുൻ യൂത്ത് ലീഗ് പ്രസിഡന്റടക്കം സിപിഎമ്മിലേക്ക്

ഫൈസലിന്റെ രണ്ട് സഹോദരിമാർ, അവരുടെ ഭർത്താക്കന്മാർ, രണ്ട് സഹോദരിമാരുടെയും മക്കൾ എന്നിവരാണ് രണ്ടാഴ്ച മുൻപ് ഇസ്ലാമിലേക്ക് വന്നത്. ഇവർ ഇസ്ലാം മതം സ്വീകരിച്ചത് പൊന്നാനിയിലെ മൗനാത്തുൽ ഇസ്ലാം സഭയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മതംമാറിയ എട്ടുപേരും ഇപ്പോൾ ഇസ്ലാമിന്റെ പ്രാഥമിക പാഠങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഫൈസൽ കൊല്ലപ്പെട്ടതിന് പിന്നാലെ അമ്മ മീനാക്ഷിയും ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

ജനപ്രിയൻ പുറത്തിറങ്ങും?സിനിമയുടെ റിലീസ് ദിവസത്തെക്കാൾ ടെൻഷനിൽ ദിലീപ്, ഹൈക്കോടതി ഇന്ന് വിധി പറയും..

നവംബർ 16ന്...

നവംബർ 16ന്...

2016 നവംബർ 16ന് പുലർച്ചെയാണ് ഫൈസൽ കൊടിഞ്ഞി പാലാ പാർക്കിൽ വെച്ച് കൊല്ലപ്പെടുന്നത്. ഭാര്യപിതാവിനെയും ബന്ധുക്കളെയും വിളിക്കാനായി താനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് ഫൈസലിനെ ഓട്ടോ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയത്.

അനിൽകുമാർ എന്ന ഫൈസൽ...

അനിൽകുമാർ എന്ന ഫൈസൽ...

മതംമാറുന്നതിന് മുൻപ് അനിൽകുമാർ എന്നായിരുന്നു ഫൈസലിന്റെ പേര്. ഗൾഫിൽ ജോലി ചെയ്യുന്നതിനിടെയാണ് അനിൽകുമാർ ഇസ്ലാം മതം സ്വീകരിച്ച് ഫൈസലായത്. ഇതിനുപിന്നാലെ ഫൈസലിന്റെ ഭാര്യയും മക്കളും ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

മതംമാറ്റുമെന്ന ഭീതിയിൽ...

മതംമാറ്റുമെന്ന ഭീതിയിൽ...

ഗൾഫിൽ നിന്ന് തിരികെ നാട്ടിലെത്തിയ ഫൈസൽ കുടുംബത്തിലെ മറ്റുള്ളവരെയും മതംമാറ്റുമെന്ന് കരുതിയാണ് സഹോദരീഭർത്താവടക്കമുള്ള ആർഎസ്എസ് സംഘം ഫൈസലിനെ കൊലപ്പെടുത്തിയത്.

അമ്മയും ഇസ്ലാമിലേക്ക്...

അമ്മയും ഇസ്ലാമിലേക്ക്...

ഫൈസൽ കൊല്ലപ്പെട്ടതിന് പിന്നാലെ അമ്മ മീനാക്ഷിയും ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ജമീല എന്നാണ് മീനാക്ഷിയുടെ ഇപ്പോഴത്തെ പേര്.

സഹോദരിമാരും...

സഹോദരിമാരും...

ഇതിന് പിന്നാലെയാണ് ഫൈസലിന്റെ രണ്ട് സഹോദരിമാരും അവരുടെ കുടുംബാംഗങ്ങളും രണ്ടാഴ്ച മുൻപ് ഇസ്ലാം മതം സ്വീകരിച്ചത്.

മതം പഠിക്കുന്നു...

മതം പഠിക്കുന്നു...

പൊന്നാനിയിലെ മൗനാത്തുൽ ഇസ്ലാം സഭയിൽ പേര് ചേർത്ത ഇവർ എട്ടുപേരും ഇപ്പോൾ ഇസ്ലാമിന്റെ പ്രാഥമിക പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്.

ആർഎസ്എസ് നേതാക്കൾ...

ആർഎസ്എസ് നേതാക്കൾ...

ഫൈസലിനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് തിരൂർ കാര്യവാഹക് മഠത്തിൽ നാരായണൻ അടക്കമുള്ള 16 ആർഎസ്എസ് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

ജാമ്യത്തിൽ...

ജാമ്യത്തിൽ...

എന്നാൽ കേസിൽ അറസ്റ്റിലായവരെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഫൈസലിന്റെ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.

English summary
kodinhi faisal's relatives converted into islam.
Please Wait while comments are loading...