വിഎസുമായി ബന്ധപ്പെട്ട വിഭാഗീയത അടഞ്ഞ അധ്യായം, എല്ലാം സംസ്ഥാന കമ്മിറ്റിയില്‍ പറയാം

  • Posted By:
Subscribe to Oneindia Malayalam


തിരുവനന്തപുരം : വിഎസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട വിഭാഗീയത അടഞ്ഞ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഎസിന് ഇനി എല്ലാം സംസ്ഥാന സമിതിയില്‍ പറയാമെന്നും കോടിയേരി പറഞ്ഞു.

പുറത്ത് അഭിപ്രായം പറയാന്‍ പാര്‍ട്ടി സെക്രട്ടറിയായ തനിക്കു പോലും കഴിയില്ലെന്നും കോടിയേരി. കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ച അച്ചടക്ക നടപടി സ്വീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കോടിയേരി.

 അടഞ്ഞ അധ്യായം

അടഞ്ഞ അധ്യായം

വിഎസ് അച്യുതാനന്ദനെ ക്ഷണിതാവാക്കാനുള്ള കേന്ദ്ര കമ്മിറ്റി തീരുമാനം സംസ്ഥാന സമിതി അംംഗീകരിച്ചതായി കോടിയേരി പറഞ്ഞു. ഇതോടെ വിഎസിന്റെ വിഭാഗീയതയുമായി ബന്ധപ്പെട്ട അധ്യായം അടഞ്ഞുവെന്നും കോടിയേരി. സംസ്ഥാന സമിതി തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു അദ്ദേഹം.

 വിഎസിന് സംസ്ഥാന കമ്മിറ്റിയില്‍ പറയാം

വിഎസിന് സംസ്ഥാന കമ്മിറ്റിയില്‍ പറയാം

കേന്ദ്ര കമ്മിറ്റിയിലെ തീരുമാനം പോലെ സംസ്ഥ്‌ന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായിരിക്കും വിഎസ് എന്ന് കോടിയേരി പറയുന്നു. സംസ്ഥാന കമ്മിറ്റിയില്‍ വിഎസിന് അഭിപ്രായം പറയാമെന്നും കോടിയേരി. കേന്ദ്ര കമ്മിറ്റിയുടെ അച്ചടക്ക നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം.

അച്ചടക്ക ലംഘനം തുടരരുത്

അച്ചടക്ക ലംഘനം തുടരരുത്

പോളിറ്റ് ബ്യൂറോ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ അച്യുതാനന്ദന് കേന്ദ്ര കമ്മിറ്റിയില്‍ താക്കീത് മാത്രമാണ് നല്‍കിയത്. അച്ചടക്ക ലംഘനം തുടരരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

 ജേക്കബ് തോമസ് പ്രവര്‍ത്തിക്കുന്നത് നിയമ വിധേയമായി

ജേക്കബ് തോമസ് പ്രവര്‍ത്തിക്കുന്നത് നിയമ വിധേയമായി

ജേക്കബ് തോമസിനെ പിന്തുണച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചത്. ജേക്കബ് തോമസ് തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നിയമ വിധേയമായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും കോടിയേരി. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കോടിയേരി.

 ഐഎഎസുകാരുമായി നല്ല ബന്ധം

ഐഎഎസുകാരുമായി നല്ല ബന്ധം

അതേസമയം സര്‍ക്കാരുമായി ഇടഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നോട്ടീസിറക്കിയ സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയുടെ വിമര്‍സനങ്ങള്‍ കോടിയേരി തള്ളി. ഐഎഎസുകാരുമായി സര്‍ക്കാരിന് നല്ല ബന്ധമാണെന്നും കോടിയേരി.

English summary
kodiyeri balakrishnan about state committee decision.
Please Wait while comments are loading...