കിം ജോങ് ഉന്‍ മഹാനാണോ, കോടിയേരി പറയുന്നത് ഇങ്ങനെ

  • Written By: Vaisakhan
Subscribe to Oneindia Malayalam

കായംകുളം: ലോക കമ്മ്യൂണിസ്റ്റ് നേതാക്കളെയെല്ലാം സിപിഎം കാലങ്ങളായി പിന്തുണച്ച് വരുന്നതാണ്. അവര്‍ ഇനി എത് ഏകാധിപതികളായാലും. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരകൊറിയന്‍ ഭരണാധികാരിയും ഏകാധിപത്യ ഭരണം കൊണ്ട് കുപ്രസിദ്ധനുമായ കിം ജോങ് ഉന്നിനെ ന്യായീകരിച്ചിരുന്നു. ഇപ്പോള്‍ അതേ കിമ്മിനെയും, കമ്മ്യൂണിസ്റ്റ് ചൈനയെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഉത്തരകൊറിയയുടെ നടപടികളെന്ന് കോടിയേരി പറഞ്ഞു. രാജ്യം നിലനില്‍ക്കാന്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ആഗോള്‍ ശക്തികള്‍ നുണകള്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

യുഎസിന് വിമര്‍ശനം

യുഎസിന് വിമര്‍ശനം

ചൈന, ഉത്തരകൊറിയ രാജ്യങ്ങള്‍ക്കെതിരേ അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും അടങ്ങുന്ന അച്ചുതണ്ട് സഖ്യം രൂപപ്പെട്ടിട്ടുണ്ടെന്ന് കോടിയേരി സൂചിപ്പിച്ചു. ഇവര്‍ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കായംകുളത്ത് നടന്ന പ്രതിനിധി സമ്മേളനത്തിലാണ് കോടിയേരി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ പ്രകീര്‍ത്തിച്ചത്.

കിമ്മിന്റേത് പ്രതിരോധം

കിമ്മിന്റേത് പ്രതിരോധം

ക്ഷേമ പദ്ധതികള്‍ക്കുള്ള പണമെടുത്ത് ഉത്തരകൊറിയ സൈനിക ശേഷി വര്‍ധിപ്പിക്കുന്നത് പ്രതിരോധത്തിന് വേണ്ടിയാണെന്നാണ് കോടിയേരിയുടെ അഭിപ്രായം. സാമ്രാജ്യത്വ ശക്തികള്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഉത്തരകൊറിയക്കെതിരേ ഈ ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു.

പിണറായിയും പുകഴ്ത്തി

പിണറായിയും പുകഴ്ത്തി

അമേരിക്കയുടെ തലതിരിഞ്ഞ നടപടികളെ ഏറ്റവും ശക്തമായി നേരിടുന്നത് കിമ്മാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. ചൈനയും മികച്ച രീതിയിലാണ് പോരാടുന്നത്. ഉത്തരകൊറിയ ആഗോള വിപണിയില്‍ അമേരിക്ക കൈയ്യടക്കി വച്ചിരുന്ന കുത്തകയ്‌ക്കെതിരെ പോരാടികൊണ്ടിരിക്കുകയാണ്. യുഎസിന്റെ സമ്മര്‍ദത്തെ പരാജയപ്പെടുത്താനും അവര്‍ സാധിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞിരുന്നു.

പാര്‍ട്ടി സമ്മേളനത്തില്‍ ചിത്രവും

പാര്‍ട്ടി സമ്മേളനത്തില്‍ ചിത്രവും

നെടുങ്കണ്ടത്ത് പാര്‍ട്ടി സമ്മേളന ബോര്‍ഡുകളില്‍ ലോക കമ്മ്യൂണിസ്റ്റ് നേതാവെന്ന രീതിയില്‍ കിം ജോങ് ഉന്നിന്റെ ചിത്രം പ്രചാരണ ബോര്‍ഡുകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇതിനെ പാര്‍ട്ടി നേതാക്കള്‍ ആരും ന്യായീകരിച്ചിരുന്നില്ല. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സിപിഎമ്മിന്റെ നടപടിക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. പിന്നീട് മുതിര്‍ന്ന നേതാക്കള്‍ വിഷയം ഗൗരവമാക്കേണ്ടെന്ന് പറഞ്ഞിരുന്നു

ഉപരോധം വിലപ്പോവില്ല

ഉപരോധം വിലപ്പോവില്ല

ഉത്തരകൊറിയക്കെതിരേ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം വിലപ്പോവില്ലെന്ന് കോടിയേരി പറഞ്ഞു. ദക്ഷിണ കൊറിയയെ ആയുധവല്‍ക്കരിച്ച് ഉത്തരകൊറിയയെ ഇല്ലാതാക്കാനാണ് യുഎസിന്റെ ശ്രമം. മറ്റുള്ളവരും ഇതിന് കൂട്ടുനില്‍ക്കുന്നു. പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച് വളര്‍ച്ച നേടാനുള്ള ഉത്തരകൊറിയയുടെ ശ്രമങ്ങളെ അമേരിക്ക ഇല്ലാതാക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
kodiyeri praises kim jong un

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്