കോടിയേരി സൈന്യത്തെ എതിര്‍ത്തോ? സംഘപരിവാര്‍ നടത്തുന്നത് നുണപ്രചരണം, എതിര്‍ത്തത് ആര്‍എസ്എസ് നിലപാട്!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇന്ത്യന്‍ സേനയെ താന്‍ അപമാനിച്ചുവെന്നത് തെറ്റായ പ്രചരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ പ്രചണത്തിനായി ആര്‍എസ്എസ് നടത്തുന്ന തെറ്റായ പ്രചരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലും നാഗ്പൂരിലും മണിപ്പൂരിലും പ്രയോഗിക്കുന്ന പട്ടാള നിയമമായ അഫ്‌സ്പ കേരളത്തിലും നടപ്പിലാക്കണമെന്ന് വാദിക്കുന്ന ആര്‍എസ്എസ് നിലപാടിനെയാണ് താന്‍ എതിര്‍ത്തതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

 കണ്ണൂരില്‍ അതികഠിന നിയമത്തിന്റെ ആവശ്യമില്ല

കണ്ണൂരില്‍ അതികഠിന നിയമത്തിന്റെ ആവശ്യമില്ല

കണ്ണൂരില്‍ അതികഠിനമായ നിയമങ്ങള്‍ പ്രയോഗിക്കേണ്ട ആവശ്യമില്ല. അഫ്‌സ്പയെ എതിര്‍ത്താല്‍ സൈന്യത്തെ എതിര്‍ക്കലാണെന്ന നിലപാട് സംഘപരിവാര്‍ ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

 മാധ്യമങ്ങളെ കൂ്ടുപിടിച്ചു

മാധ്യമങ്ങളെ കൂ്ടുപിടിച്ചു

മാധ്യമങ്ങളുടെ കൂടിപിടിച്ച് സംഘപരിവാരഘങ്ങള്‍ പച്ചക്കള്ളമാണ് പടച്ചുവിടുന്നതെന്നും കോടിയേരി പറഞ്ഞു.

 സഖാക്കളും സുഹൃത്തുക്കളും മുന്നോട്ട് വരണം

സഖാക്കളും സുഹൃത്തുക്കളും മുന്നോട്ട് വരണം

ആസൂത്രിതമായ കുപ്രചരണങ്ങള്‍ ആരും വിശ്വസിക്കരുത്. ഇത് പ്രചരിപ്പിക്കുന്നവരെ തുറന്നു കാട്ടാന്‍ സഖാക്കളും സുഹൃത്തുക്കളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

 വിവാദ പരാമര്‍ശം

വിവാദ പരാമര്‍ശം

കണ്ണൂരില്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തോട് പ്രതികരിക്കവെയാണ് കോടിയേരിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്.

 ജനങ്ങളും പട്ടാളവും ഏറ്റുമുട്ടുന്നു

ജനങ്ങളും പട്ടാളവും ഏറ്റുമുട്ടുന്നു

പട്ടാള ഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളില്‍ ജനങ്ങളും പട്ടാളവും തമ്മില്‍ ഏറ്റുമുട്ടുകയാണെന്നും പരമാധികാരമുള്ളതിനാല്‍ പട്ടാളത്തിന് എന്തും ചെയ്യാമെന്നും കോടിയേരി പറഞ്ഞിരുന്നു.

 നാലാള് കൂടി നിന്നാല്‍ വെടിവെച്ച് കൊല്ലും

നാലാള് കൂടി നിന്നാല്‍ വെടിവെച്ച് കൊല്ലും

അഫ്‌സ്പ നടപ്പിലാക്കിയ സ്ഥലങ്ങളില്‍ നാലാളു കൂടി നിന്നാല്‍ പട്ടാളം വെടിവച്ച് കൊല്ലുകയും സ്ത്രീകളെ പിടിച്ചു കൊണ്ടുപോയി മാനഭംഗം ചെയ്യുകയുമാണെന്നാണ് കോടിയേരി പറഞ്ഞിരുന്നത്. ഈ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

നാലാളു കൂടി നിന്നാല്‍ വെടിവയ്ക്കും!! സ്ത്രീകളെ ബലാത്സംഗം ചെയ്യും!! വിവാദത്തില്‍ കുടുങ്ങി കോടിയേരി!!കൂടുതല്‍ വായിക്കാം

ആദ്യം ദേവിയുടെ പാദങ്ങളില്‍ വന്ദിച്ചു!! പിന്നെ!! ക്ഷേത്രത്തിലെ സിസിടിവി ദൃശ്യം കണ്ട് എല്ലാരും ഞെട്ടി!കൂടുതല്‍ വായിക്കാം

English summary
Kodiyeri Balakrishnan's statement against sangaparivar
Please Wait while comments are loading...