കൊല്ലങ്കോട് മങ്കര ഡാമിൽ കുടിവെള്ള പദ്ധതിക്കായി ഉപയോഗിച്ചിരുന്ന യന്ത്രം തകരാറിലായി

  • Posted By: Desk
Subscribe to Oneindia Malayalam

പാലക്കാട്: കൊല്ലങ്കോട് മങ്കര ഡാമിൽ കുടിവെള്ള പദ്ധതിക്കായി ഉപയോഗിച്ചിരുന്ന യന്ത്രം തകരാറിലായതിനെ തുടർന്ന് പുറത്തെടുത്തു.മീങ്കര - ചുള്ളിയാർ ജലസംരക്ഷണ സമിതിയുടെ ഇടപെടലിനെ തുടർന്നാണ് 50 എച്ച്പി ശേഷിയുള്ള യന്ത്രം പുറത്തെടുത്തത്. മത്സ്യം പിടിക്കുന്നതിന് ഉപയോഗിക്കുന്ന വല യന്ത്രത്തിൽ കുടുങ്ങിയ നിലയിലാണ് സാമിനകത്തു നിന്നും യന്ത്രം പുറത്തെടുത്തത്.കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിലേക്ക് അറ്റകുറ്റപണികൾക്ക് നൽകി റീവൈഡിങ്ങിനു ശേഷം തിരിച്ച് മീങ്കര ഡാമിൽ എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.

palakkadmap

50 എച്ച്പിയുടെ രണ്ട് പമ്പ് സെറ്റ് യന്ത്രങ്ങൾ ഉപയോഗിച്ചാണ് മീങ്കര ഡാമിൽ നിന്നും ഫിൽറ്റർ പ്ലാന്റിലേക്ക് വെള്ളം പമ്പ് ചെയ്തു വരുന്നത്. രണ്ടു മാസത്തിന് മുമ്പ് ഒരു യന്ത്രവും കഴിഞ്ഞ രണ്ടാഴ്ച്ചക്കു മുമ്പ് രണ്ടാമത്തെ യന്ത്രവും തകരാറിലായിരുന്നു.ഇതോടെ നാല് പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നു.മീങ്കര - ചുള്ളിയാർ ജലസംരക്ഷണ സമിതിയുടെ ഇടപെടലിനെ തുടർന്ന് ഒരു യന്ത്രം അറ്റകുറ്റപ്പണി നടത്തിയെങ്കിലും രണ്ടാമത്തെ യാന്ത്രത്തിന്റെ തകരാർ പരിഹരിക്കാത്തതിനെ തുടർന്ന് അധികൃതരുമായി ചർച്ച നടത്തിയ ശേഷമാണ് രണ്ടാമത്തെ യാന്തം ഡാമിൽ നിന്നും യന്ത്രം പുറത്തെടുത്ത് അറ്റകുറ്റപണികൾക്ക് അയച്ചതെന്ന് മീങ്കര - ചുള്ളിയാർ ജലസംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.

ആധുനിക രീതിയിൽ കുടിവെള്ളം ശുദ്ധീകരിക്കണമെന്ന് പമ്പ് ഹൗസ് സന്ദർശിച്ച് മീങ്കര - ചുള്ളിയാർ ജലസംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ചെയർമാൻ എ.എൻ.അനുരാഗ്, ജനറൽ കൺവീനർ സജേഷ് ചന്ദ്രൻ , കോ- ഓർഡിനേറ്റർ പി.സതീഷ്, വൈസ് ചെയർമാൻ എൻ.ജി.കെ.പിള്ള, കൺവീനർമാരായ എസ്.അമാനുള്ള, എ.സാദിഖ്, പഴണിമല തുടങ്ങിയവർ മീങ്കര പമ്പ് ഹൗസ് സന്ദർശിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kollankod mankara dam water plan machine damaged

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്