കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിജെ ജോസഫിനെ സര്‍വീസില്‍ തിരിച്ചെടുക്കും

Google Oneindia Malayalam News

കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കോതമംഗലം രൂപത തീരുമാനിച്ചു. സഭയ്ക്കു കീഴിലുള്ള തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്നു ജോസഫ്. ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട അധ്യാപകനെ തിരിച്ചെടുക്കുമെന്ന് രൂപത പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്.

ചോദ്യപേപ്പറില്‍ പ്രവാചകനെ അവഹേളിച്ചുവെന്നാരോപിച്ച് മുസ്ലീം തീവ്രവാദികള്‍ 2010 ജൂലായ് നാലിന് പ്രൊഫസറുടെ കൈവെട്ടി മാറ്റിയിരുന്നു. മൂന്നു മാസത്തിനു ശേഷം അച്ചടക്ക നടപടിയെന്ന പേരില്‍ ജോസഫിനെ കോളജ് മാനേജ്‌മെന്റ് പുറത്താക്കി. ചോദ്യപേപ്പര്‍ കേസില്‍ വാദം കേട്ട കോടതി ജോസഫ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും ജോലിയില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ക്രിസത്യന്‍ സഭ അനുകൂല തീരുമാനം എടുത്തിരുന്നില്ല.

TJ Joseph

അധ്യാപകന്റെ ഭാര്യ സലോമി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് കൈവെട്ട് കേസ് വീണ്ടും ജനശ്രദ്ധ നേടിയത്. മാര്‍ച്ച് മാസത്തില്‍ വിരമിക്കുന്ന ജോസഫിനെ തിരിച്ചെടുക്കാന്‍ സഭ തുടര്‍ച്ചയായി വിമുഖത കാണിച്ചതിന്റെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു സലോമിയുടെ ആത്മഹത്യയെന്നാണ് കരുതപ്പെടുന്നത്. ജോസഫിനു നീതി കിട്ടണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയ സൈറ്റുകളിലൂടെ ലക്ഷകണക്കിനാളുകള്‍ പോരാട്ടത്തിനിറങ്ങിയതും വിഎസ് അച്യുതാനന്ദനെ പോലുള്ളവരുടെ ഇടപെടലും സഭയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.

ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത് മാനുഷിക പരിഗണന മൂലമാണെന്നും മാര്‍ച്ച് 28ന് ജോലിയില്‍ പ്രവേശിച്ച് 31ന് പിരിഞ്ഞു പോകാമെന്നുമാണ് സഭ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളത്. എന്‍ഡിഎഫിന്റെ പുതിയ പതിപ്പായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് മതനിന്ദയാരോപിച്ച് ജോസഫ് സാറിനെ ആക്രമിച്ചത്.

English summary
The Kothamangalam diocese has decided to reinstate Prof T J Joseph, former faculty member of Malayalam department at Newman College, Thodupuzha, into service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X