കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നരേന്ദ്രമോദിയുടെ തെറ്റായ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍, മേവാനിക്ക് ഐക്യദാര്‍ഢ്യം' - കെ. സുധാകരൻ

Google Oneindia Malayalam News

തിരുവനന്തപുരം: കോൺഗ്രസ് നേതാവും എം എൽ എയുമായ ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റിൽ പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ. അറസ്റ്റ് സൂചിപ്പിക്കുന്നത് രാജ്യം എത്തി നിൽക്കുന്ന ഏറ്റവും അപകടകരമായ അവസ്ഥയാണെന്ന് സുധാകരൻ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെറ്റായ നയങ്ങളെ വിമർശിച്ചതിന്റെ പേരിൽ ജനപ്രതിനിധിയെ നിരന്തരം വേട്ടയാടുകയാണ് ഇവിടെ. ഇത്തരം നടപടികളിലേക്ക് സംഘ പരിവാർ ഭരണകൂടം കടക്കുന്നത് തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നിൽ കണ്ടാണ് എന്നും അദ്ദേഹം ആരോപിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾ ബി ജെ പിക്ക് വലിയ രീതിയിൽ ഉള്ള തിരിച്ചടി നൽകും. ഈ ഭയം ബി ജെ പി മുന്നിൽ കാണുന്നു എന്നും സുധാകരൻ വ്യക്തമാക്കി.

1

ജിഗ്‌നേഷ് മേവാനിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുധാകരൻ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി. ബ്രിട്ടീഷ് ജയിലറകൾ ഭേദിച്ച് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന പ്രസ്ഥാനത്തിന്റെ അമരക്കാരെ കാണിച്ച് ഭയപ്പെടുത്താൻ ശ്രമിക്കരുതെന്നും സുധാകരൻ വിമർശിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് വഴിയായിരുന്നു സുധാകരന്റെ വിമർശനം.


കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: -

ശ്രീനിവാസൻ കൊലപാതകം: രണ്ടു പേർ കൂടി പിടിയിൽ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കുംശ്രീനിവാസൻ കൊലപാതകം: രണ്ടു പേർ കൂടി പിടിയിൽ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

2

'രാജ്യം എത്തി നില്‍ക്കുന്ന ഏറ്റവും അപകടകരമായ അവസ്ഥയെയാണ് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റ് സൂചിപ്പിക്കുന്നത്.നരേന്ദ്രമോഡിയുടെ തെറ്റായ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു ജനപ്രതിനിധിയെ നിരന്തരം വേട്ടയാടുകയാണിവിടെ. രണ്ട് ദിവസം മുന്‍പ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചവര്‍ ഇന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചപ്പോള്‍ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നു!

3

വരാനിരിക്കുന്ന ഗുജറാത്ത് ഇലക്ഷനില്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബിജെപിക്ക് വലിയ തിരിച്ചടി നല്‍കുമെന്ന ഭയം കൊണ്ടാണ് ഇത്തരം നടപടികളിലേക്ക് സംഘപരിവാര്‍ ഭരണകൂടം കടക്കുന്നത്. പക്ഷെ, ബ്രിട്ടീഷ് ജയിലറകള്‍ ഭേദിച്ച് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പ്രസ്ഥാനത്തിന്റെ അമരക്കാരെ ജയിലറ കാണിച്ചു ഭയപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്നു ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു, അദ്ദേഹത്തിന് എല്ലാവിധ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു'

സാരി ലുക്കിൽ; അതും നല്ല നാടൻ പെൺ ലുക്കിൽ; കനിഹ അല്ലേ? ആരാധകർക്ക് ഇപ്പോൾ സംശയം

4

അസമിലെ കോടതിയില്‍ നിന്നും ജിഗ്‌നേഷ് മേവാനിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, ഉടനെ ഇദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. അതേസമയം മേവാനിയെ അറസ്റ്റ് ചെയ്ത പൊലീസ് അദ്ദേഹത്തിന്റെ രണ്ടാമത്തെ അറസ്റ്റിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നാണഅ റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ട്വീറ്റിന്റെ പേരിൽ എടുത്ത ആദ്യത്തെ കേസില്‍ ഇദ്ദേഹത്തിന് ജാമ്യം കിട്ടിയിരുന്നു.

5

എന്നാൽ, മണിക്കൂര്‍ തികയും മുന്‍പ് തന്നെ വീണ്ടും അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. ഇത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ച ആകുകയാണ്. അറസ്റ്റിന് പിന്നാലെ ഈ അറസ്റ്റ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വൈര നിര്യാതന രാഷ്ട്രീയത്തിന്റെ ഫലം ആണെന്ന് ജിഗ്‌നേഷ് പ്രതികരിച്ചിരുന്നു.

6

'ബി ജെ പിയുടേയും ആർ എസ് എസിന്റേയും ഗൂഢാലോചന ആണിത്. അവര്‍ എന്റെ രാഷ്ട്രീയ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ വേണ്ടി ചെയ്യുന്നതാണ്. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കുകയാണ്. രോഹിത് വെമുലയോടും ചന്ദ്രശേഖര്‍ ആസാദിനോടും അവർ ഇത് തന്നെ ആണ് ചെയ്തത്. എന്നാൽ, ഇപ്പോള്‍ എന്നെ ലക്ഷ്യമിടുകയാണ്'. ജിഗ്‌നേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

7

ഇദ്ദേഹത്തെ കഴിഞ്ഞ വ്യാഴാഴ്ച്ച ആയിരുന്നു അസം പൊലീസ് ഗുജറാത്തിലെ പാലന്‍പൂരിൽ എത്തി എം എൽ എയെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയത്. അസമിലെ കൊക്രജാറിലെ ഒരു പ്രാദേശിക ബി ജെ പി നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ദളിത് നേതാവ് കൊക്രജാറിലെ ജയിലിലായിരുന്നു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി ഞായറാഴ്ച്ച അവസാനിച്ചതോടെ ആണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.

Recommended Video

cmsvideo
'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam

English summary
kpcc prsesident k sudhakaran Feedback to jignesh mevani's second arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X