കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളം ബനാന റിപ്പബ്ലിക്കായി, മുഖ്യമന്ത്രി ഭീരു'; ജാമ്യത്തിന് പിന്നാലെ ശബരീനാഥൻ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം ബനാന റിപ്പബ്ലിക്കായി മാറിയെന്ന് കെ എസ് ശബരീനാഥൻ. മുദ്രാവാക്യം വിളിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്യ്തത്. മുഖ്യമന്ത്രി ഭീരുവാണ്. സ്വർണക്കടത്തടക്കമുള്ള വിഷയങ്ങളിൽ ഇനിയും പ്രതിഷേധം തുടരുമെന്നും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം ശബരിനാഥൻ പ്രതികരിച്ചു.

സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും എനിക്കുമെതിരെ വധശ്രമവും ഗൂഢാലോചനാ കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.
പല ആഫ്രിക്കൻ രാജ്യങ്ങളെയും ബനാന റിപ്പബ്ലിക് എന്നു വിളിക്കാറുണ്ട്. ഒരു തരത്തിലുള്ള നിയമവ്യവസ്ഥയുമില്ലാത്ത, അധികാരിക്ക് എന്തും കാണിക്കാമെന്നുള്ള രാജ്യങ്ങളെയാണ് ബനാന റിപ്പബ്ലിക് എന്നു വിളിക്കുന്നത്. കേരളം ഇന്ന് ബനാന റിപ്പബ്ലിക് ആയി മാറിയിരിക്കുന്നുവെന്നും ശബരിനാഥൻ പ്രതികരിച്ചു.

sabarinath

കേരളത്തിന്റെ മുഖ്യമന്ത്രി ഭീരുവാണ്. വിമാനത്തിൽ വന്നവർ കൊല്ലാൻ നോക്കിയെന്ന് മുഖ്യമന്ത്രി വീണ്ടും വീണ്ടും നിയമസഭയ്ക്കകത്തും പുറത്തും പറയുന്നത് അദ്ദേഹം ഒരു ഭീരുവായതിനാലാണ്.അക്രമത്തിന്റെ മാസ്റ്റർമൈൻഡ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനാണെന്നും ശബരീനാഥൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ, പി.സി.വിഷ്ണുനാഥ് എംഎൽഎ തുടങ്ങിയവർ ശബരീനാഥനെ സ്വീകരിക്കാൻ എത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ് ശബരീനാഥന് ജാമ്യം നൽകിയ കോടതി വിധിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎല്‍എ പ്രതികരിച്ചു. കള്ളന്മാരെ പോലെയാണ് പൊലീസ് പെരുമാറിയത്. ഈ കള്ളക്കേസിന്റെ മാസ്റ്റർമൈൻഡ് പിണറായി വിജയനാണെന്നും ഷാഫി പറഞ്ഞു.സംസ്ഥാന സർക്കാരും പൊലീസും ഭീഷണിപ്പെടുത്തി നിശബ്ദമാക്കാൻ നോക്കിയെന്നും എന്നാൽ തങ്ങൾക്ക് കൂടുതൽ ഊർജം ലഭിച്ചിരിക്കുകയാണെന്നും പി.സി.വിഷ്ണുനാഥ് എംഎൽഎ പ്രതികരിച്ചു.

വിമാനത്തിലെ പ്രതിഷേധം; കെഎസ് ശബരീനാഥന് ഉപാധികളോടെ ജാമ്യംവിമാനത്തിലെ പ്രതിഷേധം; കെഎസ് ശബരീനാഥന് ഉപാധികളോടെ ജാമ്യം

ചൊവ്വാഴ്‌ച ഉച്ചയോടെയാണ് കേസില്‍ ശബരിനാഥന്‍ അറസ്റ്റിലായത്. മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനിടെ ശബരിയെ പൊലീസ് അറസ്റ്റ് ചെയ്ത വിവരം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. നടപടിയൊന്നും എടുക്കരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശിച്ചതിന് പിന്നാലെ അദ്ദേഹത്തെ ഇതിനോടകം അറസ്റ്റ് ചെയ്തതായി ഗവ.പ്ലീഡര്‍ അറിയിക്കുകയായിരുന്നു.ശബരീനാഥന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് വലിയ തുറ പൊലീസ് സ്റ്റേഷനിലേക്കും എ.ആർ ക്യാമ്പിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിഷേധം കണക്കിലെടുത്ത് എ.ആർ ക്യാമ്പിൽ നിന്ന് മറ്റൊരുവഴിയിലൂടെയാണ് ശബരിയെ കോടതിയിലെത്തിച്ചത്.

ഇത് നമ്മുടെ ടൊവിയുടെ നായികയല്ലേ... ഹോട്ട് ലുക്കിലാണല്ലോ, ശരണ്യ ഫോട്ടോസ് പൊളിച്ചു

യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ വാട്സ് ആപ് ഗ്രൂപ്പിലെ കെ എസ് ശബരിനാഥന്റെ ആഹ്വാനമാണ് വിമാനത്തിലെ പ്രതിഷേധത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന പ്രോസിക്യൂഷൻ വാദം ശരിയാണെന്ന് വ്യക്തമായതായും പൊലീസ് പറഞ്ഞു. ഇതോടെയാണ് ഇന്ന് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ ശബരിക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നത്.

English summary
ks sabarinathan shafi parambil and pc vishnunadh against cm pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X