കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോഡ് ഷെഡിങ് തുടങ്ങി,മഴപെയ്തില്ലെങ്കില്‍ പവര്‍കട്ട്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പ്രിയപ്പെട്ട മലയാളികളെ, കാലവര്‍ഷം പെട്ടെന്നെത്താന്‍ നന്നായി പ്രാര്‍ത്ഥിച്ചോളൂ... അല്ലെങ്കില്‍ ലോഡ് ഷെഡിങും പവര്‍കട്ടും തുടര്‍ച്ചയാകും. അര മണിക്കൂര്‍ ലോഡ് ഷെഡിങ് പുന:സ്ഥാപിച്ചുകഴിഞ്ഞു.

ജൂണ്‍ 2 ന് സ്‌കൂള്‍ തുറന്ന ദിവസം മുതല്‍ സംസ്ഥാനത്ത് വീണ്ടും അരമണിക്കൂര്‍ ലോഡ് ഷെഡിങ് തുടങ്ങി. വൈകുന്നേരം 6.45 നും രാത്രി 10.45 നും ഇടക്കാണ് കറന്റ് പോവുക. ലോഡ് ഷെഡിങ്ങിന് പുറമേ വൈദ്യുതി വകുപ്പ് പവര്‍ കട്ടിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.

KSEB

അതി രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണത്രെ സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്നത്. ജൂണ്‍ തുടങ്ങിയിട്ടും കാലവര്‍ഷം ശക്തമാകാത്തതിനാല്‍ സംസ്ഥാനത്തെ ഡാമുകളെല്ലാം തന്നെ ജലക്ഷാമം നേരിടുകയാണ്. വൈദ്യുതി നിയന്ത്രണല്ലാതെ മറ്റ് നിവൃത്തിയില്ല.

മഴ ശക്തമായാല്‍, ഡാമില്‍ വെള്ളം നിറഞ്ഞാല്‍ ഇപ്പോഴത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിക്കുമെന്നാണ് വൈദ്യുതി വകുപ്പ് നല്‍കുന്ന വിവരം. അതുകൊണ്ട് എല്ലാവരും മഴക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുതുടങ്ങിക്കോളൂ.

ശബരിഗിരി പദ്ധതി അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടപ്പോള്‍ ആഴ്ചകള്‍ക്ക് മുമ്പ് സംസ്ഥാനത്ത് അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കായംകുളത്തെ എന്‍ടിപിസി പദ്ധതിയില്‍ നിന്ന് വൈദ്യുതി വാങ്ങി ഈ പ്രതിസന്ധി പരിഹരിച്ചിരുന്നു. ഇപ്പോള്‍ അതും നടക്കാത്ത സ്ഥിതിയാണത്രെ.

English summary
KSEB started load shedding for 30 minutes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X