കെഎസ്ആര്‍ടിസി വെട്ടിച്ചുരുക്കിയത് 700 സര്‍വീസുകള്‍, ദിവസ വരുമാനത്തില്‍ വര്‍ധന 60 ലക്ഷം!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ധന. ദിവസവരുമാനത്തില്‍ മാത്രം 60 ലക്ഷം വരെ വര്‍ധിച്ചതായാണ് കണക്കുകള്‍. സര്‍വീസ് പുനഃക്രമീകരിച്ചതും നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതും മിനിമം ചാര്‍ജ് ഒരു രൂപ വര്‍ധിപ്പിച്ചതും വരുമാനം വര്‍ധിക്കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

readmore : കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ കൈവിടുമോ?പണം തരാനാകില്ലെന്ന് ഐസക് പറയുന്നതെന്തുകൊണ്ട്

കെഎസ്ആര്‍ടിസി നഷ്ടത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങിയത് പ്രതിസന്ധിയായിരുന്നു. ഇതിനു പിന്നാലെ കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ സമരത്തിന് ഒരുങ്ങിയിരുന്നു. എന്നാല്‍ മന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. പ്രതിസന്ധികള്‍ക്കിടെ കെഎസ്ആര്‍ടിസി വരുമാനം വര്‍ധിച്ച വാര്‍ത്തകള്‍ ഏറെ ആശ്വാസകരമാണ്.

 60 ലക്ഷം വരെ വര്‍ധന

60 ലക്ഷം വരെ വര്‍ധന

ദിവസ വരുമാനത്തില്‍ മാത്രം 60 ലക്ഷം രൂപയുടെ വര്‍ധന ഉണ്ടായെന്നാണ് വിവരങ്ങള്‍. ജനുവരി മൂന്നിന് വരുമാനം 6.46 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഡിസംബറില്‍ ഇതേ ദിവസം വരെ 5.84 കോടി രൂപയായിരുന്നു വരുമാനം.

സര്‍വീസ് പുനഃക്രമീകരിച്ചു

സര്‍വീസ് പുനഃക്രമീകരിച്ചു

കെഎസ്ആര്‍ടിസിയുടെ നഷ്ടം നികത്താന്‍ കര്‍മ പദ്ധതികള്‍ തയ്യാറാക്കണമെന്ന് നേരത്തെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സര്‍വീസുകള്‍ പുനഃക്രമീകരിച്ചത്. എ,ബി,സി എന്നിങ്ങനെ മൂന്ന് ക്ലാസായി തിരിച്ചാണ് സര്‍വീസുകള്‍ പുനഃ ക്രമീകരിച്ചത്.

നഷ്ടത്തിലോടുന്നവ വെട്ടിച്ചുരുക്കി

നഷ്ടത്തിലോടുന്നവ വെട്ടിച്ചുരുക്കി

വരുമാനം കൂടുതലുളള സര്‍വീസുകളെ എ, ബി ക്ലാസുകളിലുളള സര്‍വീസുകള്‍ക്ക് മുന്‍ഗണന നല്‍കുകയും നഷ്ടത്തിലോടുന്ന സി ക്ലാസ് സര്‍വീസുകളെ വെട്ടിച്ചുരുക്കാനുമായിരുന്നു പദ്ധതി. ദിവസം 10,000ന് മുകളില്‍ വരുമാനമുള്ളവയാണ് എ ക്ലാസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 7500 രൂപയ്ക്ക് മുകളില്‍ വരുമാനമുളളവ ബി ക്ലാസിലും ഉള്‍പ്പെടുന്നു.

 ചാര്‍ജ് വര്‍ധന സഹായിച്ചു

ചാര്‍ജ് വര്‍ധന സഹായിച്ചു

ഇതുവരെ നഷ്ടത്തിലോടുന്ന 700 സര്‍വീസുകള്‍ നിര്‍ത്തിയിട്ടുണ്ട്. കൂടാതെ മിനിമം ചാര്‍ജ് ഒരു രൂപ വര്‍ധിപ്പിച്ചതും വരുമാന വര്‍ധനയ്ക്ക് സഹായിച്ചു. ജനുവരി രണ്ടുമുതലാണ് ദിവസ വരുമാനത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.

31ന് അവലോകന യോഗം

31ന് അവലോകന യോഗം

തിരുവനന്തപുരം ജില്ലയില്‍ മാത്രം മാസവരുമാനത്തില്‍ 10.2 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ശരാശരി വരുമാനം എട്ടു മുതല്‍ എട്ടരക്കോടി രൂപയായിരുന്നതാണ് 10.2 കോടിയിലെത്തിയത്. ക്രമീകരണങ്ങള്‍ ഫലം കണ്ട് തുടങ്ങിയ സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താന്‍ ജനുവരി 31ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അവലോകന യോഗം വിളിച്ചു.

 ജനപ്രതിനിധികള്‍ ഇടപെടുന്നു

ജനപ്രതിനിധികള്‍ ഇടപെടുന്നു

അതേസമയം ആളുകളില്ലാത്ത റൂട്ടിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ ജനപ്രതിനിധികളില്‍ നിന്ന് സമ്മര്‍ദമുണ്ടാകുന്നത് കെഎസ്ആര്‍ടിസിക്ക് വെല്ലുവിളിയാകുന്നുണ്ട്. ഒരു ഭാഗത്ത് വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമം തുടരുമ്പോഴാണ് ഇത്. ദിവസം 3000 രൂപ പോലും കിട്ടാത്ത റൂട്ടില്‍ പോലും സര്‍വീസ് നടത്താനാണ് ആവശ്യം.

 31ന് തീരുമാനം

31ന് തീരുമാനം

ഓര്‍ഡിനറി സര്‍വീസുകള്‍ ചുരുക്കി ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ട്രിപ്പുകള്‍ കൂട്ടാനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നത്. ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഒറ്റ ഡ്യൂട്ടിയില്‍ ഒരു ദിവസത്തെ സര്‍വീസ് ക്രമീകരിച്ചാല്‍ ചെലവ് ഗണ്യമായി കുറയ്ക്കാനാവുമെന്നാണ് കരുതുന്നത്. 31ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ആദിവാസി മേഖലകളിലേക്കും ഉള്‍പ്രദേശങ്ങളിലേക്കും നടത്തുന്ന സര്‍വീസുകള്‍ വരുമാനം നോക്കാതെ ഓടിക്കാനാണ് നിര്‍ദേശം.

English summary
ksrtc income increased.
Please Wait while comments are loading...