കേരളത്തിലെ ആറ് നഴ്സിംഗ് കോളേജുകളുടെ അംഗീകാരം റദ്ദാക്കി! നാല് കോളേജുകളിലെ സീറ്റുകൾ വെട്ടിക്കുറയ്ക്കും

  • By: Afeef
Subscribe to Oneindia Malayalam

തൃശൂർ: സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ് കോളേജുകൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് കേരള ആരോഗ്യ സർവകലാശല. മതിയായ സൗകര്യങ്ങൾ ഇല്ലാത്ത ആറ് സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെ അംഗീകാരം പിൻവലിക്കാനും നാല് കോളേജുകളിലെ സീറ്റുകൾ വെട്ടിക്കുറയ്ക്കാനുമാണ് സർവകലാശാല തീരുമാനമെടുത്തിരിക്കുന്നത്.

കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം! ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ചത് ഭർത്താവ്...കാരണം കേട്ടാൽ...

യൂസഫലിക്ക് മുന്നിൽ സർക്കാരിന് മുട്ടിടിച്ചു!കോഴിക്കോട് ലുലുമാൾ വരുന്നത് സർക്കാർ ഭൂമിയിൽ!

ആറ് കോളേജുകളുടെ അംഗീകാരം പിൻവലിക്കുന്നതോടെ സംസ്ഥാനത്ത് ബിഎസ്സി നഴ്സിംഗിന് 300 സീറ്റുകൾ കുറയും. അംഗീകാരം പിൻവലിച്ച കോളേജുകൾക്ക് ഈ വർഷം പ്രവേശനം നടത്താനാകില്ല. സ്വാശ്രയ നഴ്സിംഗ് കോളേജുകളെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ദ സംഘത്തെ നിയോഗിച്ചിരുന്നു.

nurses

അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവകലാശാല ഗവേണിംഗ് കൗൺസിലാണ് കോളേജുകളുടെ അംഗീകാരം പിൻവലിക്കാനും സീറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും തീരുമാനമെടുത്തത്. ആവശ്യമായതിന്റെ 20 ശതമാനം രോഗികളെപ്പോലും കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമില്ലാത്ത കോളേജുകളുടെ അംഗീകാരമാണ് പിന്‍വലിക്കുന്നത്. 30 ശതമാനം വരെ രോഗികളെ കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമില്ലാത്തവയുടെ സീറ്റുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

കോട്ടയം ജില്ലയിലെ നഴ്‌സിങ് കോളേജ് ഓഫ് ഗുരു എഡ്യുക്കേഷണൽ ട്രസ്റ്റ്,തിയോഫിലസ് കോളേജ് ഓഫ് നഴ്‌സിങ്,എറണാകുളത്തെ ഇന്ദിരാഗാന്ധി നഴ്‌സിങ് കോളേജ്, കൊട്ടാരക്കരയിലെ മേഴ്‌സി കോളേജ് ഓഫ് നഴ്‌സിങ്, തിരുവനന്തപുരം വെള്ളറടയിലെ രുക്മിണി കോളേജ് ഓഫ് നഴ്സിംഗ്, നെടുമങ്ങാട് നൈറ്റിംഗേൽ കോളേജ് ഓഫ് നഴ്സിംഗ് എന്നിവയ്ക്കാണ് അംഗീകാരം നഷ്ടമായത്.എരുമേലി അസീസി, കണ്ണൂര്‍ കനോഫ, കോഴഞ്ചേരി ഫയോനില്‍, പാലക്കാട് സെവന്‍ത്‌ഡേ എന്നീ കോളേജുകളിലെ സീറ്റുകളാണ് വെട്ടിക്കുറച്ചത്.

English summary
kuhs cancelled affiliation of six nursing colleges.
Please Wait while comments are loading...