അച്ഛനല്ല, കുണ്ടറയിലെ പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് മുത്തച്ഛന്‍;പുരുഷന്‍മാരെ പോലും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊല്ലം: പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യം ഇപ്പോഴും ആളുകളുടെ മനസ്സിലുണ്ട്. എന്നാല്‍ കുണ്ടറയിലെ ആ പത്ത് വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. പെണ്‍കുട്ടി അതി ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കാണ് ഇരയായിരുന്നത്.

പെണ്‍കുട്ടിയുടെ പിതാവും പീഡിപ്പിച്ചിരുന്നതായി പോലീസ് സംശയിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ നിലപാടുകളും സംശയങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് അതിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

മുത്തച്ഛനാണ് പെണ്‍കുട്ടിയെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയത് എന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ മൊഴിയാണ് ഇപ്പോള്‍ നിര്‍ണായകമായിരിക്കുന്നത്. മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.

ക്രൂരമായ പീഡനം

കുണ്ടറയില്‍ ആത്മഹത്യ ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായി കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇത് ശരിവയ്ക്കുന്നു.

പ്രകൃതി വിരുദ്ധ പീഡനം

ആത്മഹത്യ ചെയ്യുന്നതിന് മൂന്ന് ദിവസം മുമ്പും പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

അച്ഛനെന്ന് സംശയിച്ചു

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് അച്ഛന്‍ തന്നെ ആയിരുന്നു എന്നായിരുന്നു പോലീസ് കരുതിയിരുന്നത്. എന്നാല്‍ ഇത് പിന്നീട് തെറ്റാണെന്ന് തെളിഞ്ഞു. ഇത് സംബന്ധിച്ച വിചാരണ നിര്‍ത്തിവയ്ക്കാന്‍ പോലീസ് ആവശ്യപ്പെടും.

പീഡിപ്പിച്ചത് സ്വന്തം മുത്തച്ഛന്‍

പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ തന്നെ ആയിരുന്നു അതി ക്രൂരമായി പീഡിപ്പിച്ചത് എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. പ്രതിയുടെ ഭാര്യ തന്നെ ആണ് ഇപ്പോള്‍ നിര്‍ണായകമായ മൊഴി നല്‍കിയിരിക്കുന്നത്.

മുത്തശ്ശി തുറന്ന് പറഞ്ഞു

തന്റെ ഭര്‍ത്താവ് തന്നെയാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നത് എന്നാണ് മുത്തശ്ശി വെളിപ്പെടുത്തിയത്. മകളും പേരക്കുട്ടിയും ഇക്കാര്യം തന്നോട് പലതവണ പറഞ്ഞിരുന്നു എന്നും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

അഭിഭാഷക ഗുമസ്തന്‍, ഇപ്പോള്‍

പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ കൊല്ലത്തെ ഒരു അഭിഭാഷകന്റെ ഗുമസ്തന്‍ ആയിരുന്നു. അതിന് ശേഷം ഒരു ലോഡ്ജിന്റെ മാനേജര്‍ ആയി ജോലി ചെയ്യുകയാണ്.

പുരുഷന്‍മാരെ പോലും വെറുതെ വിടാത്തയാള്‍

ഇപ്പോള്‍ അറസ്റ്റിലായ വ്യക്തി ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുരുഷന്‍മാരെ പോലും ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു.

22 മുറിവുകള്‍

പെണ്‍കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നു. ലൈംഗിക പീഡനം നടന്നു എന്ന കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തവും ആയിരുന്നു. എന്നിട്ടും പോലീസ് തുടക്കത്തില്‍ കടുത്ത അനാസ്ഥയാണ് കാണിച്ചത്.

അമ്മയുടെ നിസ്സഹകരണം

അന്വേഷണത്തിന്‍രെ തുടക്കം മുതലേ അമ്മയുടെ നിസ്സഹകരണം ആയിരുന്നു പോലീസിനെ ഏറെ കുഴപ്പിച്ചത്. അതുകൊണ്ട് തന്നെ സംശയം പിതാനവിന് നേര്‍ക്ക് നീളുകയും ചെയ്തു.

ഒടുവില്‍ മനംമാറ്റം

ഒടുവില്‍ പെണ്‍കുട്ടിയുടെ അമ്മ അന്വേഷണ സംഘത്തോട് സഹകരിച്ച് തുടങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായ കൗണ്‍സിലിങ്ങിന് ശേഷം ആണ് അമ്മയുടെ മനംമാറ്റം.

English summary
Kundara Rape Case: Police arrests Grandfather of the 10 year old girl, who committed suicide.
Please Wait while comments are loading...