നിര്‍മാണത്തിന് കുഞ്ഞാലിക്കുട്ടിയുടെ സ്വന്തംപണവും; അരീക്കുളം കോളനിക്കാര്‍ ഇനി സസുഖം ഒറ്റ വീട്ടില്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഒരു കൂരയ്ക്കിരുപുറമുള്ള വാസത്തിനറുതി, അരീക്കുളം ലക്ഷംവീട് കോളനിക്കാര്‍ ഇനി ഒറ്റ വീട്ടില്‍ താമസിക്കും. നവീകരിച്ച 20 വീടുകള്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി കുടുംബങ്ങള്‍ക്ക് കൈമാറി. കുഞ്ഞാലിക്കുട്ടി മണ്ഡലം എം.എല്‍.എ ആയിരുന്ന കാലത്ത് ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ചു ഒരു കോടി ഉപയോഗിച്ചാണ് വീടുകള്‍ നവീകരിച്ചത്.

ഗുര്‍മീതിന്റെ അനുയായിക്ക് പെണ്‍വാണിഭ കേന്ദ്രവും, പോലീസെത്തിയപ്പോള്‍ കണ്ടം വഴി ഓടി

ഒന്നാം ഘട്ടം കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് പൂര്‍ത്തിയായിരുന്നെങ്കിലും വാസയോഗ്യമായിരുന്നില്ല. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ പ്രവര്‍ത്തനാനുമതിക്കായി സര്‍ക്കാരിനെ സമീപ്പിച്ചെങ്കിലും ഭരണാനുമതി ലഭിച്ചില്ല. തുടര്‍ന്ന് പി.കെ.കുഞ്ഞാലിക്കുട്ടി സ്വന്തം പണം മുടക്കിയാണ് കരാറുകാരെ കൊണ്ട് പണി പൂര്‍ത്തീകരിച്ച് താമസ യോഗ്യമാക്കിയത്.

thakkol

ഒറ്റ വീടാക്കി പുതുക്കിപ്പണിത അരീക്കുളം ലക്ഷംവീട് കോളനിയിലെ 20 വീടുകളുടെ താക്കോല്‍ദാനം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിക്കുന്നു.

20 വീടുകള്‍ക്കായി ഒരു കോടി രൂപയാണ് 2015-16 ആസ്തി വികസന ഫണ്ടില്‍ നിന്നും ചെലവിടാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചത്. വീട് നിര്‍മിക്കുന്ന സമയത്ത് മാറി താമസിക്കേണ്ടി വന്ന കോളനി നിവാസികളുടെ വാടകയും പി.കെ കുഞ്ഞാലിക്കുട്ടി മുന്‍കയ്യെടുത്താണ് നല്‍കിയത്.

ഉദ്ഘാടനത്തിയ എം.പിയെ കോളനി നിവാസികളും നാട്ടുകാരും ചേര്‍ന്ന് ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് കോളനിയിലേക്ക് ആനയിച്ചത്. പടക്കം പൊട്ടിച്ചും പായസം വിളംബിയും നാട്ടുകാരും കുടുംബങ്ങളുടെ സന്തോഷത്തില്‍ പങ്കെടുത്തു. എം.പിയോടുള്ള ആദരസൂചകമായ 20 കുടുംബങ്ങളിലെ നാഥന്മാരും കുഞ്ഞാലിക്കുട്ടിയെ ഹാരാര്‍ പണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലന്‍ക്കുട്ടി, ഇ.കെ.ബുഷ്‌റ മജീദ്, കെ.കദീജ ബീവി, സലീം കുരുവമ്പലം, പി.കെ അസ് ലു, എന്‍.ടി.മൈമൂന, ഐക്കാടന്‍ ചാത്തന്‍ക്കുട്ടി, കെ.പി ഹസീന, കെ.കെ മന്‍സൂര്‍, പി.നജ്മുന്നിസ, എം.എം കുട്ടി മൗലവി, ടി.കെ.മൊയ്തീന്‍ കുട്ടി , എം.എ.അസീസ്, എന്‍.ടി.ശരീഫ്, പി.പത്മനാഭന്‍, പി.അസീസ് ഹാജി, എ.കെ.ഹംസത്ത്, എ.കെ.എ നസീര്‍ പ്രസംഗിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Kunjalikutty donated for Areekulam colony construction

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്