കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറിഞ്ഞി ഉദ്യാനം; നിയമസാധ്യതയുള്ള കുടിയേറ്റക്കാര്‍ക്ക് പേടിവേണ്ടെന്ന് റവന്യു മന്ത്രി

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: കുറിഞ്ഞി വിഷയത്തില്‍ നിയമാനുസൃത രേഖകളുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആര്‍ഹരായവരെ കണ്ടെത്താന്‍ നടത്തുന്ന പരിശോധനയുമായി നാട്ടുകാര്‍ സഹകരിക്കണമെന്നും മന്ത്രി പറ‍ഞ്ഞു. ഒരേസമയം ഉദ്യാനത്തിന്‍റെ സംരക്ഷണവും അവിടെ വര്‍ഷങ്ങളായി താമസിക്കുന്ന ജനങ്ങളുടെ ആശങ്കയും അകറ്റുകയും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ് .

വിവര ശേഖരണത്തിന് ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.പ്രദേശത്തെ പ്രശ്നങ്ങളെ സംബന്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടിയാണ് മന്ത്രി തല സംഘം സ്ഥലം സന്ദര്‍ശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

chandrashekaran

വൈദ്യുതി മന്ത്രി എം​എം മണി, വനംവകുപ്പ് മന്ത്രി കെ രാജു, എസ് രാജേന്ദ്രന്‍ എം​​എല്‍എ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയ്ക് ശേഷമാണ് മന്ത്രി വ്യക്തമാക്കിയത്. കൊട്ടാക്കമ്പൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി മന്ത്രി തല സംഘം പുറപ്പെട്ടു. ചൊവ്വാഴ്ച മൂന്നാറില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും.

English summary
kurinji garden issue migrants with legal documents will be protected says revenue minister. minister team will vsit the place for undestanding the real issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X