മൂന്നാറില്‍ വീണ്ടും കൈയ്യേറ്റം!! കൈയ്യേറിയത് 56023 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി!!

  • Posted By:
Subscribe to Oneindia Malayalam

മൂന്നാര്‍: മൂന്നാറില്‍ വീണ്ടും വ്യാപക കൈയ്യേറ്റങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. മൂന്നാറിനു ചുറ്റുമുള്ള മാങ്കുളം, ചിന്നക്കനാല്‍, പള്ളിവാസല്‍ പ്രദേശങ്ങളിലാണ് വ്യാപക കൈയ്യേറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 56,023 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതായാണ് ആരോപണം. സര്‍ക്കാര്‍ ഭൂമിയിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ആവശ്യം ഉയരുകയാണ്. മലയാള മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

munnar

മാങ്കുളത്ത് മാത്രം 22,257 ഏക്കറോളം ഭൂമി സര്‍ക്കാരിനുണ്ട്. എന്നാല്‍ ഭൂമിയുടെ കണക്കുകള്‍ വ്യക്തമാകാനുണ്ട്. അതേസമയം അര്‍ഹരായവര്‍ക്ക് പട്ടയം ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരിക്കുകയാണ്. ചിന്നക്കനാല്‍, പള്ളിവാസല്‍ പ്രദേശങ്ങളില്‍ 1500 ഏക്കര്‍ സര്‍ക്കാരിനുണ്ട്. കൂടാതെ മൂന്നാറിന് സമീപം ചെറിയ പ്രദേശങ്ങളായി 18,766 ഏക്കര്‍ ഭൂമിയും സര്‍ക്കാരിനുണ്ട്. ഇവിടെയാണ് കൈയ്യേറ്റം വ്യാപകമായിരിക്കുന്നത്.

മാങ്കുളത്ത് മാത്രം അര്‍ഹരായവര്‍ക്കായി 5000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. കൈയ്യേറ്റം ഒഴിപ്പിക്കാന്‍ കഴിയാത്തതിനാല്‍ അര്‍ഹരായവര്‍ക്ക് ഭൂമിയും പട്ടയവും നല്‍കാനാകുന്നില്ലെന്നാണ് വിവരങ്ങള്‍. ഈ പ്രദേശങ്ങള്‍ കൂടി സംരക്ഷിച്ചാല്‍ മാത്രമെ മൂന്നാറിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ നിലനിര്‍ത്താനാകൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

English summary
land encroachment again in munnar.
Please Wait while comments are loading...