ലോ അക്കാദമി; മാനേജ്മെന്റിന് ധാർഷ്ട്യം, വിവാദ ഭൂമിയിൽ കെട്ടിട നിർമ്മാണം, ഓഡിറ്റോറിയം നിർമ്മിക്കും!!!

  • By: അക്ഷയ്
Subscribe to Oneindia Malayalam

തിരുവനന്തരപുരം: ലോ അക്കദമിയിലെ ഭൂമി വിവാദം കൊടുംമ്പിരി കൊള്ളുന്ന വേളയിൽ കെട്ടിട നിർമ്മാണത്തിന് മാനേജ്മെന്റ് ശ്രമം. ചെയർമാൻ ഡോ. എൻ നാരായണൻ നായരാണ് ഓഡിറ്റോറിയം നിർമ്മിക്കുന്ന കാര്യം വ്യക്തമാക്കിയത്. ഗോൾഡൻ ജൂബിലി ഓഡിറ്റോറിയം നിർമ്മിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഗംഗേശാനന്ദ പോലീസിനു മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്....!! ഇതാണോ ശരിക്കും സംഭവിച്ചത്!!

അധിക ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന വിവാദം നിലനിൽക്കുമ്പോഴാണ് ഓഡിറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തനവുമായി മാനേജ്മെന്റ് മുന്നോട്ട് പോകുന്നത്. ലോ അക്കാദമിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ച് പിടിക്കണമെന്ന് റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ കത്തയക്കുകയും ചെയ്തിരുന്നു.

Law Academy

അക്കാദമി ഭൂമിയിലെ ഫ്ളാറ്റ് നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ലോ അക്കാദമി ഭൂമി തിരിച്ച് പിടിക്കണമെന്നാണ് സംസ്ഥാന റെവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. കെഎല്‍എ ആക്റ്റിലെ റൂള്‍ 8(3) പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നാണ് നിര്‍ദേശം. നിയമവകുപ്പുമായി ആലോചിച്ചിട്ടായിരിക്കണം നടപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലും ബാങ്കും ഒഴിപ്പിക്കണം.

ബിക്കിനി വേഷത്തില്‍ അഭിനയിച്ചില്ല! എന്നാല്‍ കാജോളിന്റെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍!!!

സര്‍ക്കാര്‍ പുറമ്പോക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന റോഡും ഗേറ്റും പിടിച്ചെടുക്കണം. പ്രധാന കവാടം പൊളിച്ച് മാറ്റി സ്ഥാപിക്കണം. ലോ അക്കാദമി ട്രസ്റ്റിന്റെ സ്വഭാവം മാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ദിവസം ലോ അക്കാദമി ഗേറ്റ് മാനേജ്‌മെന്റ് പൊളിച്ചുനീക്കിയിരുന്നു.

English summary
Law Academy will build college auditorium
Please Wait while comments are loading...