കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറിനെതിരെ നടത്തുന്ന സമരങ്ങളെല്ലാം പിന്‍വലിച്ചു

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ഒടുവില്‍ സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന എല്ലാ സമരങ്ങളും പിന്‍വലിച്ചു. കഴിഞ്ഞ ദിവസം എകെജി സെന്ററില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. ജനുവരി മൂന്നിന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതും ലോകസഭാ തിരഞ്ഞെടുപ്പടുത്തതുമാണ് സമരം പിന്‍വലിക്കാന്‍ കാരണമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വ്യക്തമാക്കി.

ഉപരോധത്തിനെതിരെ സന്ധ്യ എന്ന വീട്ടമ്മ രംഗത്തിറങ്ങിയതുമുതല്‍ സമര രീതി മാറ്റുന്നകാര്യത്തില്‍ നേതൃത്വം ചിന്തിച്ചുതുടങ്ങിയിരുന്നു. ഫെബ്രുവരിയില്‍ സംസ്ഥാന ജാഥയ്ക്ക് കൂടി സിപിഎം തീരുമാനിച്ചതോടെ സമരം ലഘൂകരിക്കുമെന്ന സൂചനയും ശക്തമായി. അതിനിടയിലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ സമരം പിന്‍വലിക്കാം എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

 LDF calls off Cliff House blockade

മുഖ്യമന്ത്രി നിയമസഭയിലായിരിക്കെ ക്ലിഫ് ഹൗസിന് മുന്നിന്‍ സമരം നടത്തുന്നതുകൊണ്ട് കാര്യമില്ലെന്ന് യോഗത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സമരമിങ്ങനെ വലിച്ചു നീട്ടിയിട്ട് കാര്യമില്ലെന്ന് സിപിഐ ഉള്‍പ്പടെയുള്ള കക്ഷികള്‍ അഭിപ്രായയപ്പെട്ടു. ഒടുവിലാണ് ഡിസംബര്‍ ഒമ്പത് മുതല്‍ തുടരുകയായിരുന്ന ക്ലിഫ് ഹൗസ് ഉപരോധസമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി കാട്ടല്‍, ബഹിഷ്‌കരിക്കാല്‍ തുടങ്ങി എല്ലാ സമരങ്ങളും അവസാനിപ്പിക്കാനാണ് തീരുമാനിച്ചത്. മുഖ്യമന്ത്രി നിയമസഭയില്‍ തന്നെ ഉണ്ടല്ലോ. തങ്ങളുടെ പ്രതിഷേധം അവിടെ അറിയിക്കും. എന്നാല്‍ സഭാനടപടികളോട് സഹകരിക്കുമെന്ന് കണ്‍വീനര്‍ വ്യക്തമാക്കി. സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളെല്ലാം എല്‍ഡിഎഫ് ബഹിഷ്‌കരിച്ചിരിക്കുകയായിരുന്നു.

ബഹിഷ്‌കരണസമരവും പിന്‍വലിച്ചതിനാല്‍ ഇനി മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ജനപ്രതിനിധികള്‍ക്ക് പങ്കെടുക്കുന്നതില്‍ തടസ്സമില്ല. ജനുവരി മൂന്നിന് ചേരുന്ന നിയമസഭാസമ്മേളനത്തില്‍ സോളാറല്ലാതെ മറ്റ് ജനകീയ സമരങ്ങള്‍ ഏറ്റെടുക്കാനും മുന്നണിയോഗം തീരുമാനിച്ചിട്ടുണ്ട്.

English summary
The opposition LDF Sunday decided to call off the Cliff House blockade seeking the resignation of Chief Minister Oommen Chandy in the solar case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X