'പുലിമുരുകൻ വെറും പുലിയായി'!!! കണ്ണൂരിനെ വിറപ്പിച്ച പുള്ളിപ്പുലി ഇനിമുതൽ തിരുവനന്തപുരം മൃഗശാലയിൽ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: കണ്ണൂരിനെ വിറപ്പിച്ച പുള്ളിപ്പുലി ഇനിമുതൽ തിരുവനന്തപുരം മൃഗശാലയിലെ സന്ദർശകർക്ക് മുന്നിലെത്തും. നെയ്യാർ ഡാമിലെ ലയൺ സഫാരി പാർക്കിലെ മൂന്ന് മാസത്തെ ചികിത്സയ്ക്കും
നിരീക്ഷണങ്ങൾക്കുമൊടുവിലാണ് പുലിയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകീട്ടോടെ നെയ്യാർ ഡാമിലെത്തിയ മൃഗശാല അധികൃതർ പുലിയെ ഏറ്റുവാങ്ങി. പത്ത് വയസ് പ്രായമുള്ള പുലിക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് വെറ്റിനറി ഡോക്ടർമാർ അറിയിച്ചത്. കണ്ണൂരിൽ ഭീതി സൃഷ്ടിച്ച പുലിയെ മയക്കുവെടി വെച്ച് പിടികൂടിയ ശേഷം കഴിഞ്ഞ മാർച്ച് ആറിനാണ് നെയ്യാർ ഡാമിലെത്തിച്ചത്.

leopard

തുടർന്ന് മൂന്നു മാസത്തോളം ലയൺ സഫാരി പാർക്കിലെ ഇരുമ്പു കൂട്ടിലടച്ച് പുലിയെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ വീട്ടിൽ വളർത്തിയ പുലിയാണിതെന്നും, പുലിയെ ഷാംപു തേച്ച് കുളിപ്പിക്കാറുണ്ടെന്നും തുടങ്ങിയ പല കഥകളും പ്രചരിച്ചിരുന്നു. കണ്ണൂരിലെ ഒരു വ്യവസായിയുടെ വീട്ടിലെ പുലിയാണെന്ന് വരെ കഥകൾ പടച്ചുവിട്ടവരുമുണ്ടായിരുന്നു.

പുലിയെ മുഴുവൻ സമയവും നിരീക്ഷിക്കാനായി കൂട്ടിനുള്ളിൽ രഹസ്യ ക്യാമറകളും സ്ഥാപിച്ചിരുന്നു. മൂന്നു മാസത്തെ നിരീക്ഷണങ്ങൾക്ക് ശേഷം പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. എന്നാൽ ഈ പുലിക്ക് സ്വന്തമായി ഇര തേടാനുള്ള കഴിവ് ഇല്ലെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. ഇതുകൂടി പരിഗണിച്ചാണ് പുലിയെ മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

English summary
leopard shifted to trivandrum zoo.
Please Wait while comments are loading...