പട്ടികജാതി കുടുംബങ്ങൾക്ക് വാഗ്ദാനം ചെയ്ത ഭൂമി കിട്ടിയില്ല; ആത്മഹത്യ ഭീഷണി, പിന്തുണയുമായി ബിജെപിയും!!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: സർക്കാരിനെതിരെ പ്രതിഷേധവുമായി എറണാകുളം കടുങ്ങല്ലൂരിൽ പട്ടികജാതി കുടുബങ്ങൾ. ഭൂമി നൽകാമെന്ന വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. തിങ്കളാഴ്ച തുടങ്ങിയ സമരം തുടരുകയാണ്.

പഞ്ചായത്ത് ഓഫീസിന് മുന്നാണ് കഴിഞ്ഞ ദിവസം സമരം തുടങ്ങിയത്. രണ്ടാം ദിവസമായതോടെ സമരം കടുപ്പിക്കുകയാണ് സമരക്കാർ. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ഓഫീസിനുള്ളിൽ ആത്മഹത്യചെയ്യുമെന്ന ഭീഷണിയുമായി സ്ത്രീകൾ രംഗത്തെത്തി.

Strike

പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ളവരെ ഓഫീസിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ. കുടുംബങ്ങൾ ഒരു മാസത്തോളം നിരഹാര സമരം നടത്തിയിരുന്നു. എന്നിട്ടും പ്രശ്നപരിഹാരം ഉണ്ടാകാത്തതിനാലാണ് പട്ടികജാതി സംഘടനകളുടെ നേതൃത്വത്തിൽ സമരം ശക്തിപ്പെടുത്തിയത്. സമരത്തിന് ബിജെപിയുടെ പിന്തുണയുമുണ്ട്.

English summary
Life threat by women to solve Kadungallur land agitation
Please Wait while comments are loading...