ബീവറേജസിൽ 'പത്തുകൽപനകൾ' ! കൂടാതെ പണം അടച്ച് ബുക്ക് ചെയ്താൽ പ്രത്യേക കൗണ്ടറും... ഇനി തിക്കുംതിരക്കും വേണ്ട
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്പന സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഒരപാടുയരുന്ന സമയമാണ്. എന്തായാലും ബാറുകള്‍ വഴിയുള്ള മദ്യ വില്പന തുടങ്ങാന്‍ ആയി എന്നത് ഒരുപരിധി വരെയെങ്കിലും ബീവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകളിലെ തിരക്ക് ഒഴിവാക്കാന്‍ സഹായിച്ചിട്ടുണ്ട്.
എന്തായാലും മദ്യ വിതരത്തിലെ തിരക്ക് കുറയ്ക്കാന്‍ പുതിയൊരു മാര്‍ഗ്ഗം മുഖ്യമന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്. അതിനൊപ്പമാണ് ബീവറേജസ് കോര്‍പ്പറേഷന്റെ വകയുള്ള 'പത്ത് കല്പനകള്'. പരിശോധിക്കാം...

പണമടച്ച് ബുക്ക് ചെയ്യാം
മദ്യത്തിന്റെ വില നേരത്തേ തന്നെ അടച്ചാല്‍ പ്രത്യേക കൗണ്ടര്‍ വഴി മദ്യം വിതരണം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. ഈ സൗകര്യം ഏര്‍പ്പെടുത്തുന്നതോടെ ബീവറേജസ് കോര്പ്പറേഷന് ഔട്ലെറ്റുകളിലെ നീണ്ട ക്യൂ കുറയ്ക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചത് മുഖ്യമന്ത്രിയാണ്.

ബെവ്കോയുടെ നിര്‍ദ്ദേശങ്ങള്‍
തിരക്ക് നിയന്ത്രിക്കാന്‍ ഔട്ട്ലെറ്റുകളുടെ മാനേജര്‍മാര്‍ക്ക് കോര്പ്പറേഷന് പത്ത് നിര്‍ദ്ദേശങ്ങള്‍ വേറേയും നല്‍കിയിട്ടുണ്ട്. കൗണ്ടറുകളുടെ എണ്ണം കൂട്ടണം എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. വില്പനയുടെ അടിസ്ഥാനത്തിലായിരിക്കണം കൂടുതല്‍ കൗണ്ടറുകള്‍ തുറക്കേണ്ടത്.

കൗണ്ടറുകളുടെ കണക്ക്
20 ലക്ഷം രൂപ വരെ പ്രതിദിന വില്പനയുള്ള ഷോപ്പുകളില്‍ ഏറ്റവും ചുരുങ്ങിയത് മൂന്ന് കൗണ്ടറുകള്‍ ഉണ്ടാകണം എന്നാണ് നിര്‍ദ്ദേശം. 35 ലക്ഷം വരെ വില്പനയുള്ള ഷോപ്പുകളില്‍ നാലെണ്ണവും 50 ലക്ഷം വരെ വില്പനയുള്ള സ്ഥലങ്ങളില്‍ അഞ്ച് കൗണ്ടറുകളും വേണം. അമ്പത് ലക്ഷത്തിന് മുകളിലാണ് വില്പനയെങ്കില് ആറ് കൗണ്ടറുകള്‍ വേണം.

അഡ്ജസ്റ്റ് ചെയ്യണം
കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുന്നതിന് അനുസരിച്ച് കൂടുതല്‍ ജീവനക്കാരും വേണ്ടിവരും. ബീവറേജസ് ഔട്ട്ലെറ്റുകള് പൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളിലെ ജീവനക്കാരെ അധിക കൗണ്ടറുകളില്‍ വിന്യസിയ്ക്കാന്‍ ആണ് നിര്‍ദ്ദേശം. കൂടുതല്‍ കളക്ഷനുള്ള ഷോപ്പുകളില്‍ അധികമായി ഒരു സുരക്ഷാ ജീവനക്കാരനെ കൂടി നിയമിക്കാനും നിര്‍ദ്ദേശമുണ്ട്.

കുടിവെള്ളം കൊടുക്കും
ബീവറേജസ് ഔട്ട്ലെറ്റുകളില് വരി നില്ക്കുന്ന ആളുകളെ കോര്പ്പറേഷന് ട്രീറ്റ് ചെയ്യുന്നത് വളരെ മോശമായിട്ടാണ് എന്നൊരു ആക്ഷേപമുണ്ട്. എന്തായാലും ഇത്തവണ അതുണ്ടാവില്ല. വരി നില്‍ക്കുന്നവര്‍ക്ക് കുടിവെള്ളം നല്‍കാനുള്ള സംവിധാനം ഒരുക്കാനും കോര്പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പോലീസിനെ മാന്യത പഠിപ്പിക്കണം
കൊവിഡ് മാനദണ്ഡം പാലിക്കണം എന്ന കാര്യം ഇടയ്ക്കിലെ അനൗണ്‍സ് ചെയ്യണം എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. സഹായത്തിന് പോലീസിനെ വിളിക്കാമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ പോലീസുതകാര് ഉപഭോക്താക്കളോട് മോശമായി പെരുമാറുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ നല്ല പെരുമാറ്റത്തിന് വേണ്ടി പോലീസിനോട് അഭ്യര്‍ത്ഥിക്കണം എന്നതാണ് നിര്‍ദ്ദേശം!

സൗകര്യം വേണം
പലയിടത്തും ഒരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത കെട്ടിടങ്ങളിലാണ് ബീവറേജസ് ഔട്ട്ലെറ്റുകള് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണം എന്നാണ് മറ്റൊരു നിര്‍ദ്ദേശം. സൗകര്യമില്ലാത്ത കെട്ടിടങ്ങളില്‍ നിന്ന് സൗകര്യങ്ങളുള്ള കെട്ടിടങ്ങളിലേക്ക് മാറാന്‍ മേഖലാ മാനേജര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ബാറുകള്‍ തുറന്നപ്പോള്‍
ബാറുകളില്‍ മദ്യവില്പന നടക്കാതിരുന്നപ്പോള്‍ ബീവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകളില് നിയന്ത്രണാതീതമായ തിരക്കായിരുന്നു. ഇത് ഹൈക്കോടതിയുടെ വിമര്‍ശനത്തിനും ഇടയാക്കി. തുടര്‍ന്നാണ് ബാറുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതും വെയര്‍ഹൗസ് ലാഭവിഹിതത്തിന്റെ കാര്യത്തില്‍ നീക്കുപോക്കില്‍ എത്തിയത്. ബാറുകള്‍ തുറന്നതോടെ ബീവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് നി യന്ത്രണ വിധേയമായിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications