പുതിയ റേഷൻ കാർഡുകളിൽ തെറ്റുകളുടെ പ്രളയം

  • Posted By:
Subscribe to Oneindia Malayalam

കാസറഗോഡ്: പുതിയ റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് കിട്ടിയപ്പോൾ അതിൽ തെറ്റുകളുടെ പ്രളയം.രോഗിയായി കിടപ്പിലായി കഴിയുന്നവർക്ക് സർക്കാർ ജോലിയെന്ന് കണ്ടപ്പോഴാണ് കണ്ണ് തള്ളിയത്.

നെല്ലിക്കുന്ന് കടപ്പുറം ലൈറ്റ് ഹൗസിന് സമീപം താമസിക്കുന്ന നിഹാല മൻസിലിലെ നസീബ എന്ന വീട്ടമ്മയ്ക്ക് പുതിയ റേഷൻ കാർഡ് കയ്യിൽ കിട്ടിയപ്പോൾ ഒന്ന് ഞെട്ടി. ഞെട്ടാൻ കാരണം മറ്റൊന്നുമല്ല സർക്കാർ ജോലി എന്നത് കണ്ടപ്പോഴാണ്. സുഖമില്ലാതെ നിത്യവരുമാനം പോലുമില്ലാതെ കട്ടിലിൽ കിടക്കുന്ന നബീസയ്ക്ക് എണീക്കണമെങ്കിൽ ഒരാളുടെ സഹായം വേണം. അവർക്കാണ് പുതിയ റേഷൻ കാർഡ് കിട്ടിയപ്പോൾ സർക്കാർ ജോലി.

rationcard

അതുപോലെ മറ്റൊരു വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്ന സംഭവം നെല്ലിക്കുന്ന് കടപ്പുറം ആയിഷാ മൻസിലിലെ സുബൈദ ഒരു തരി ഭൂമി പോലും സ്വന്തമായി ഇല്ലാത്തവർക്ക് പത്ത് സെന്റ് ഭൂമിയും ആയിരം സ്ക്വയർ ഫീറ്റ് വീടുണ്ടെന്ന് പറഞ്ഞ് ഇവരുടെ ആനുകൂല്യം എല്ലാം നിഷേധിച്ചു. ഇവരുടെ ഭർത്താവ് അസുഖം മൂലം ജോലിക്ക് പോകാൻ കഴിയാതെ വീട്ടിൽ തന്നെ കിടക്കുകയാണ് നാല് പെൺമക്കളുള്ള ഇവരുടെ കുടുംബം വാടക വീട്ടിലാണ് കഴിയുന്നത്.

ഒടുവില്‍ അതു സംഭവിച്ചു... ഇറ്റലിയില്ലാത്ത ലോകകപ്പ്, അസൂറികള്‍ക്ക് പിഴച്ചത് എവിടെ? എല്ലാം വ്യക്തം...

എന്നിട്ടും ഇവരുടെ അവകാശങ്ങൾ വെട്ടി കുറച്ചിരിക്കുകയാണ്. ഇതേ തുടർന്ന് ജില്ലാ കളക്ടർക്കും സപ്ലൈ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. നസീബ എന്ന വീട്ടമ്മയ്ക്ക് പഴയ കാർഡിൽ 2 രൂപയ്ക്ക് ഒരു കിലോ അരി കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 10 രൂപയ്ക്ക് ഒരു കിലോ അരിയാണ് കിട്ടുന്നത്. പാവപ്പെട്ടവർക്ക് ദുരിതങ്ങളുടെ പ്രളയത്തിൽ മുങ്ങി മരിക്കാനുള്ള സർക്കാരിന്റെ ഉപായം

English summary
Lots of mistakes in new Ration card

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്