കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4000ത്തോളം എംപാനല്‍ കണ്ടക്ടര്‍മാരെ ഇന്ന് പിരിച്ചുവിടും; കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങിയേക്കും

Google Oneindia Malayalam News

Recommended Video

cmsvideo
4000ത്തോളം എംപാനല്‍ കണ്ടക്ടര്‍മാരെ ഇന്ന് പിരിച്ചുവിടും | Oneindia Malayalam

തിരുവനന്തപുരം: താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ കെഎസ്ആര്‍ടിസി തീരുമാനം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. 3872 എംപാനല്‍ കണ്ടക്ടര്‍മാരെ തിങ്കളാഴ്ച പിരിച്ചുവിടും. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.

KS

അതേസമയം, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നത്. 8000 സ്ഥിരം ജീവനക്കാര്‍ വരുന്നത് തിരിച്ചടിയാണ്. കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷ ഇതോടെ ഇല്ലാതായെന്നും നിലവിലെ പ്രതിസന്ധി കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വിശദമാക്കി.

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 4000 ത്തോളം പേരെ ഒറ്റയടിക്ക് പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസി സര്‍വീസിനെ ബാധിക്കും. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധി വെട്ടിക്കുറച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. എങ്കിലും പലയിടങ്ങളിലും സര്‍വീസ് മുടങ്ങാനാണ് സാധ്യത.

കോടതിയില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ശക്തമായി വാദിച്ചില്ലെന്നാണ് എംപാനല്‍ ജീവനക്കാരുടെ ആക്ഷേപം. ഇന്ന് പത്ത് മണിക്ക് ശേഷം പിരിച്ചുവിടല്‍ നോട്ടീസ് ജീവനക്കാര്‍ക്ക് നല്‍കി തുടങ്ങും. നോട്ടീസ് ലഭിച്ച ശേഷം സമരപരിപാടിയിലേക്ക് കടക്കാനാണ് ജീവനക്കാരുടെ തീരുമാനം. ബുധനാഴ്ച ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് ഇവര്‍ അറിയിച്ചു.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ യോഗം എംഡി ടോമിന്‍ തച്ചങ്കരി വിളിച്ചുചേര്‍ത്തിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ സ്ഥിരം ജീവനക്കാരുടെ അവധി വെട്ടിക്കുറയ്ക്കും. കോടതി നിര്‍ദേശിച്ച പ്രകാരം പിഎസ്‌സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടി ഉടന്‍ തുടങ്ങും.

English summary
M Panel workers dissolved: Crisis will be more than expected, says minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X