എല്ലാം അവര്‍ മുന്‍കൂട്ടി കണ്ടു? വീഡിയോ പക്കലുണ്ട്, പോലീസിന്റെ കാഞ്ഞ ബുദ്ധി, ദിലീപിനു രക്ഷയില്ല

  • By: Desk
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറെടുക്കവെയാണ് മുഖ്യ സാക്ഷികളിലൊരാളായ ലക്ഷ്യയിലെ മാനേജര്‍ മൊഴി മാറ്റിയത്. കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിന് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നതാണ് ഇയാളുടെ പുതിയ മൊഴി.

മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യ മൊഴിയിലാണ് ലക്ഷ്യയിലെ ജീവനക്കാരന്‍ എല്ലാം മാറ്റിപ്പറഞ്ഞത്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഇയാള്‍ കൊടുത്ത മൊഴിയുടെ പകര്‍പ്പ് ലഭിച്ചപ്പോഴാണ് അന്വേഷണസംഘം ഇക്കാര്യമറിഞ്ഞത്. എന്നാല്‍ ഈ മൊഴി മാറ്റം ദിലീപിനെ ഒരു തരത്തിലും സഹായിക്കില്ലെന്നാണ് വിവരങ്ങള്‍. അതിനുള്ള നടപടികളെല്ലാം പോലീസ് നേരത്തേ തന്നെ സ്വീകരിച്ചിട്ടുണ്ടത്രേ.

 ആയുധമാക്കാന്‍ പോലീസ്

ആയുധമാക്കാന്‍ പോലീസ്

മുഖ്യസാക്ഷിയുടെ മൊഴി മാറ്റം ദിലീപിനെതിരേ ആയുധമാക്കാനാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കം. ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് കേസില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

കോടതി തന്നെ നിര്‍ദേശിച്ചു

കോടതി തന്നെ നിര്‍ദേശിച്ചു

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നത് അടക്കം കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ മുഖ്യസാക്ഷിയുടെ മൊഴി മാറ്റം ദിലീപിന് തന്നെ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

 ജീവനക്കാരന്റെ മൊഴി

ജീവനക്കാരന്റെ മൊഴി

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും വിജേഷും ലക്ഷ്യയില്‍ വന്നിരുന്നുവെന്നും ദിലീപിനെയും കാവ്യ മാധവനെയും തിരക്കിയിരുന്നുവെന്നുമാണ് ജീവനക്കാരന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ആദ്യം വെളിപ്പെടുതത്തിയത്. ഈ മൊഴിയാണ് ജീവനക്കാരന്‍ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

റെക്കോര്‍ഡ് ചെയ്തു

റെക്കോര്‍ഡ് ചെയ്തു

ലക്ഷ്യയിലെ ജീവനക്കാരന്‍ ആദ്യം നല്‍കിയ മൊഴി അന്വേഷണസംഘം വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. കുറ്റപത്രത്തോടൊപ്പം ഇവയും സമര്‍പ്പിക്കാന്‍ തയ്യാറെടുക്കവെയാണ് സാക്ഷി മൊഴി മാറ്റിയത്.

ചാര്‍ളിയും മൊഴി മാറ്റി?

ചാര്‍ളിയും മൊഴി മാറ്റി?

പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച മറ്റൊരു പ്രതിയായ ചാര്‍ളിയും മൊഴി മാറ്റിയെന്നാണ് സൂചന. എന്നാല്‍ ഇയാള്‍ ആദ്യം നല്‍കിയ മൊഴി അന്വേഷണസംഘം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.

മുന്‍കൂട്ടി കണ്ടു

മുന്‍കൂട്ടി കണ്ടു

പ്രതികള്‍ മൊഴി മാറ്റാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടതിനെ തുടര്‍ന്നാണ് അന്വേഷണസംഘം എല്ലാ മൊഴികളും റെക്കോര്‍ഡ് ചെയ്ത് വീഡിയോയാക്കി സൂക്ഷിച്ചിരിക്കുന്നത്.

വേറെയും തെളിവുകള്‍

വേറെയും തെളിവുകള്‍

വീഡിയോ തെളിവുകള്‍ മാത്രമല്ല, വേറെയും ചില തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് അന്വേഷണസംഘം അവകാശപ്പെടുന്നു.

മൊഴി രേഖപ്പെടുത്തിയത്

മൊഴി രേഖപ്പെടുത്തിയത്

പ്രതികളെയും സാക്ഷികളെയും ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയാല്‍ അതു പൊളിക്കാനുള്ള തെളിവുകളും പോലീസിന്റെ കൈവശമുണ്ടത്രേ.

കുറ്റപത്രം ഈയാഴ്ചയില്ല

കുറ്റപത്രം ഈയാഴ്ചയില്ല

കേസില്‍ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുഖ്യസാക്ഷി മൊഴി മാറ്റിയ സാഹചര്യത്തില്‍ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.

 മൊഴി മാറ്റത്തിനു പിന്നില്‍?

മൊഴി മാറ്റത്തിനു പിന്നില്‍?

മുഖ്യ സാക്ഷിയുടെ മൊഴി മാറ്റത്തിനു പിറകില്‍ കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനാണെന്നാണ് സൂചന. ദിലീപുമായി ഈ അഭിഭാഷകന് അടുത്ത ബന്ധമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ആലപ്പുഴയില്‍ വച്ച് കണ്ടു

ആലപ്പുഴയില്‍ വച്ച് കണ്ടു

കേസിലെ മുഖ്യ സാക്ഷിയും ഈ അഭിഭാഷകനും തമ്മില്‍ ആലപ്പുഴയില്‍ വച്ചു കൂടിക്കാഴ്ച നടത്തിയെന്നതിന്റെ തെളിവുകളും പോലീസിനു ലഭിച്ചതായാണ് വിവരം.

മൊഴി നല്‍കുന്നതിന് മുമ്പ്

മൊഴി നല്‍കുന്നതിന് മുമ്പ്

മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കുന്നതിന് മുമ്പാണ് ഇയാള്‍ അഭിഭാഷകനെ കണ്ടതെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ പോലീസിനു ലഭിച്ചതായാണ് സൂചന. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

രഹസ്യമൊഴിക്കു കാരണം

രഹസ്യമൊഴിക്കു കാരണം

കാവ്യാ മാധവന്റെ ഡ്രൈവറുടെ ഫോണില്‍ നിന്നു 41 തവണ ലക്ഷ്യയിലെ ജീവനക്കാരനെ വിളിച്ചതായി പ്രോസിക്യൂഷന്‍ നേരത്തേ കോടതിയെ ധരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ മൊഴി മാറ്റാന്‍ സാധ്യതയുണ്ടെന്ന് സംശയം തോന്നിയതോടെ മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത്.

Dileep Gives Clarfication On Actress Attack Case | Oneindia Malayalam
ദിലീപും സുനിയും തമ്മിലുള്ള ബന്ധം

ദിലീപും സുനിയും തമ്മിലുള്ള ബന്ധം

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതില്‍ മുഖ്യ കണ്ണിയായിരുന്നു ഈ സാക്ഷി. എന്നാല്‍ സുനി ലക്ഷ്യയില്‍ വന്നിട്ടില്ലെന്ന് ഇയാള്‍ മൊഴി മാറ്റിയത് പോലീസിന് അപ്രതീക്ഷിത തിരിച്ചടിയായി മാറുകയായിരുന്നു.

English summary
Main Witnesss statement change many not help Dileep in the case
Please Wait while comments are loading...