മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിന് നാക്ക് അംഗീകാരം

  • Written By: Desk
Subscribe to Oneindia Malayalam

കാസര്‍ഗോഡ്: മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിന് നാക്കിന്‍റെ ബി ഗ്രേഡ് അംഗീകാരം ലഭിച്ചതായി അദ്ധ്യാപകര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1980 ൽ ആരംഭിച്ച കോളജ് 1990 ൽ ഗോവിന്ദപൈ കുടംബം വിട്ടുനൽകിയ ഭൂമിയിൽ പണിത പുതിയ കെട്ടിടത്തിലേക്ക് മാറുകയും ബിഎ കന്നഡ, ബികോം, ബിടിടിഎം, ബിഎസ്സി സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ കോഴ്‌സുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. സ്ഥാപിതമായിട്ട് 37 വർഷങ്ങൾ പിന്നിട്ടെങ്കിലും പരിമിതികളാൽ വീർപ്പുമുട്ടുകയാണ് കോളേജ് എന്ന് ഭാരവാഹികള്‍ പറഞ്ഞു. നാക്ക് അംഗീകാരം കിട്ടാത്തതിനാൽ യുജിസിയിൽ നിന്നും അർഹതമായ ഫണ്ടുകൾ പോലും കോളേജിന് ലഭ്യമാകാതിരുന്ന സാഹചര്യത്തിന് ഇതോടെ അറുതിവരും. കോളജിന്റെ വികസന കുതിപ്പിന് ഈ അംഗീകാരം അത്യന്താപേക്ഷിതമാണ്.

ഫഹദ് ഫാസില്‍ റോക്ക്‌സ്!!! അമല പോളിനെ പോലെയല്ല ഫഹദ്... ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക്

ഇപ്പോൾ 429 വിദ്യാർത്ഥികളും 30 അധ്യാപകരും (19 പേർ സ്ഥിരം), 17 ഓഫീസ് സ്റ്റാഫും അടങ്ങുന്ന മികവുറ്റ ജീവനക്കാരാണ് കോളേജിന്റെ അക്കാദമികവും വികസനപരവുമായ പ്രവർത്തനങ്ങളെ നയിക്കുന്നത്. വിദ്യാർത്ഥികൾക്കും ഗ്രാമവാസികൾക്കും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഇടമായി കലാലയം മാറേണ്ടതുണ്ട്. അധ്യാപകരും പിടിഎയും വിദ്യാർത്ഥികളെ ആകർഷിക്കാൻ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. ഇതിന് സർക്കാർ തലത്തിലുള്ള ധനസഹായവും പുതിയ കോഴ്‌സുകൾ അനുവദിക്കലും ആവശ്യമാണ്. കാലാകാലങ്ങളായി കോഴ്‌സുകൾക്കായി സ്ഥാപനം അപേക്ഷ നല്‍കാറുണ്ടെഹ്കിലും അത് പരിഗണിക്കപ്പെടാറില്ല.

govindapai

33 ഏക്കർ സ്ഥലം ഉണ്ടായിട്ടും 1990 മുതൽ ആരംഭിച്ച 4 ഡിഗ്രി കോഴ്‌സുകളും 2 പിജി മാത്രമാണ് സ്ഥാപനത്തിലുള്ളത്. സപ്തഭാഷാസംഗമഭൂമിയും തുളുനാടിന്റെ സാംസ്‌കാരിക ഭൂമിയുമായ മഞ്ചേശ്വരത്ത് കൂടുതൽ ഭാഷാ കോഴ്‌സുകൾ ആവശ്യമാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവ പരിഗണിക്കപ്പെടേണ്ടവയാണ്. ശാസ്ത്രവിഷയങ്ങളിൽ ഭൂമിശാസ്ത്രം, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയിലും മാനവിക വിഷയങ്ങളിൽ ചരിത്രം, സാമ്പത്തികശാസ്ത്രം എന്നിവയിലുംകോഴ്‌സുകൾ കോളേജിന് ലഭിക്കുമെന്ന പ്രതീക്ഷ വെച്ചുപുലർത്തുന്നു. നിലവിവുള്ള യുജി കോഴ്‌സുകളായ ബിടിടിഎം, ബിഎ കന്നഡ, എന്നിവയെ അപ്‌ഗ്രേഡ് ചെയ്ത്പിജി വകുപ്പുകളാക്കി മാറ്റേണ്ടതുണ്ട്.

മന്ത്രി കെടി ജലീലിനെതിരേ അന്വേഷണം; നിയമനങ്ങളില്‍ വ്യാപക തിരിമറി, ഇഷ്ടക്കാരെ തിരുകിക്കയറ്റി

ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്‌സ്, ഭൂമിശാസ്ത്രം, എംടിടിഎം, എംഎ കന്നഡ എന്നീ ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ അടിയന്തരമായി അനുവദിക്കാനുള്ള അപേക്ഷ ഈ വർഷം സർക്കാർ തലത്തിലേക്ക് സമർപിച്ചിട്ടുണ്ട്. ബോയ്‌സ് ഹോസ്റ്റൽ നിർമ്മിതമായിട്ടുണ്ടെങ്കിലും സാമഗ്രികളുടെ അഭാവത്താൽ തുറന്നുകൊടുക്കാൻ സാധിച്ചിട്ടില്ല. അതു തുറന്നു കൊടുക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ദൂരദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥിനികൾക്ക് താമസിച്ചു പഠിക്കാൻ ഒരു ഹോസ്റ്റൽ സൗകര്യവും ഇല്ല. അതിനായുള്ള ഫണ്ട് ലഭിക്കുന്നതിനും ഹോസ്റ്റൽ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിച്ചുവരികയാണ് കോളേജ് അധികൃതർ അറിയിച്ചു.

ഇത് മാത്രം ആരും ദുല്‍ഖറില്‍ നിന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല! ഇനി എന്താവുമെന്ന് കാത്തിരുന്ന് കാണാം

കലകൾ അവതരിപ്പിക്കുവാൻ ഒരു ഓപ്പൺ എയർ തിയേറ്റർ, ഹെറിറ്റേജ് മ്യൂസിയം, താരതമ്യഭാഷാപഠന കേന്ദ്രം, മിനി തിയേറ്റർ, ഇൻഡോർ സ്റ്റേഡിയം എന്നിവ കോളേജിന്റെ സ്വപ്നങ്ങളിൽ പെടുന്നു. മംഗലാപുരത്തെ സ്വാശ്രയകോളേജുകളിൽ ഉപരി പഠനത്തിനായി പോകുകയും തുകയായി പതിനായിങ്ങൾ ചെലവഴിക്കുകയും ചെയ്യേണ്ടതിനാൽ ഉപരിപഠനം നടത്താതെ പോകുന്ന വിദ്യാർത്ഥികൾക്ക് കോളേജ് ആശ്രയമാകണമെങ്കിൽ ഇനിയും വളരേണ്ടതുണ്ട്. അതിന്നായുള്ള സഹായംസർക്കാർതലത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥാപനം. വാർത്താ സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പാൾ ഡോ. മാത്യു ജോർജ്, ഡോ. ഡി. ദിലീപ്,ഡോ. പി.എം സലീം, പ്രൊഫ. ഗണേശ് എന്നിവർ സംബന്ധിച്ചു.

English summary
manjeshwar govinda pai college got naac'b' grade accredation. says college authoriteis in press meet, the college started in 1980

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്