കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സര്‍ക്കാര്‍ പറഞ്ഞതിന് പുല്ലുവില; ധാര്‍ഷ്ഠ്യം തുടര്‍ന്ന സ്വാശ്രയ കോളേജുകള്‍ ഒടുവില്‍ മുട്ടുമടക്കി

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: ബാങ്ക് ഗ്യാരന്റി വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്. ബാങ്ക് ഗ്യാരന്റി നല്‍കാതിരുന്ന 32 വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട.ബാങ്ക് ഗ്യാരന്റി സമര്‍പ്പിക്കാത്തതിനാല്‍ ഇനി മുതല്‍ ക്ലാസില്‍ കയറേണ്ടെന്ന് ഇവരോട് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതായാണ് വിവരം.

സംസ്ഥാന സ്വാശ്രയ പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ അഞ്ച് ലക്ഷം രൂപ അടിസ്ഥാന ഫീസായും ആറ് ലക്ഷം രൂപ ബോണ്ടായും നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബാങ്ക് ഗ്യാരന്റിയുടെ പേരില്‍ വിദ്യാര്‍ഥികളുടെ പഠനം മുടക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് ധിക്കരിച്ചാണ് വിദ്യാര്‍ഥികളെ പുറത്താക്കിയിരിക്കുന്നത്. വിദ്യാര്‍ഥി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒടുവില്‍ മാനേജുമെന്റുകള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

മലബാര്‍ മെഡിക്കല്‍ കോളേജില്‍

മലബാര്‍ മെഡിക്കല്‍ കോളേജില്‍

കോഴിക്കോട് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലാണ് വിദ്യാര്‍ഥികളെ പുറത്താക്കിയിരിക്കുന്നത്. എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ് തുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇത്തരത്തിലൊരു അനുഭവം ഉണ്ടായിരിക്കുന്നത്.

ബാങ്ക് ഗ്യാരന്റി നല്‍കാത്തവര്‍ക്ക്

ബാങ്ക് ഗ്യാരന്റി നല്‍കാത്തവര്‍ക്ക്

ബാങ്ക് ഗ്യാരന്റി സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് മുപ്പതോളം വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കിയതായാണ് വിവരം. 15 ദിവസത്തിനുള്ളില്‍ ബാങ്ക ഗ്യാരന്റി കെട്ടണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

പുറത്തു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു

പുറത്തു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു

ബാങ്ക് ഗ്യാരന്റി നല്‍കാത്ത വിദ്യാര്‍ഥികളോട് തിങ്കളാഴ്ച ഉച്ചയോടെ പുറത്തു പോകാന്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

പഠനം പാതി വഴിയില്‍

പഠനം പാതി വഴിയില്‍

എത്രയും പെട്ടെന്ന് ബാങ്ക് ഗ്യാരന്റി എത്തിക്കാമെന്ന ഉറപ്പില്‍ ചില വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറി. എന്നാല്‍ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങിയിരിക്കുകയാണ്. 11 വിദ്യാര്‍ഥികളുടെ ഭാവിയാണ് അവതാളത്തിലായിരിക്കുന്നത്.

ആറ് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം

ആറ് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം

ആറ് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമോ, അത്രയും മൂല്യം വരുന്ന വസ്തുവിന്മേലുള്ള പണയം നല്‍കുകയോ മൂന്നാമതൊരാളുടെ വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ് സമര്‍പ്പിക്കുകയോ ചെയ്യാതെ ബാങ്ക് ഗ്യാരന്റി ലഭിക്കില്ല. സാധാരണക്കാര്‍ക്ക് ഇത് പ്രയാസകരമാണ്.

രക്ഷിതാക്കള്‍ പറയുന്നത്

രക്ഷിതാക്കള്‍ പറയുന്നത്


സ്വാശ്രയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസിന് ഗ്യാരന്റി നല്‍കുന്നതിന് സര്‍ര്‍ക്കാര്‍ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും വലിയ തുക നിക്ഷേപിച്ചുംമൂന്നാമതൊരാളുടെ ആധാരത്തിന്റെ പകര്‍പ്പ് സമര്‍പ്പിച്ചും ബാങ്ക് ഗ്യാരന്റി നല്‍കുകയെന്നത് ബുദ്ധിമുട്ടേറിയതാണെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

തലവരിപ്പണമായി

തലവരിപ്പണമായി

ആദ്യ വര്‍ഷത്തെ ഫീസിനുള്ള ചെക്കിന് പുറമെ വരും വര്‍ഷങ്ങളിലേക്കുളള ഫീസിന്റെ ചെക്ക് കൂടി മുന്‍കൂര്‍ വാങ്ങിയതായും കോളേജിനെതിരെ ആരോപണമുണ്ട്. ഇങ്ങനെ വാങ്ങുന്നത് തലവരിതപ്പണമായി പരിഗണിക്കുമെന്ന രാജേന്ദ്ര ബാബു കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കെയാണിത്.

വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം

വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം

വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാനേജ്‌മെന്റ് തീരുമാനത്തില്‍ നിന്ന് പിന്മാറി. യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച, എബിവിപി എന്നീ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാനേജ്‌മെന്റുകള്‍ തീരുമാനം പിന്‍വലിച്ചു.

English summary
malabar medical college exit students for bank guarantee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X