കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം കലക്ടര്‍ ചെയ്തത് ചട്ടലംഘനമെന്ന് സ്‌കൂള്‍ പിടിഎ

  • By Desk
Google Oneindia Malayalam News

മലപ്പുറം: രക്ഷിതാക്കളുടെ സമ്മതമില്ലാതെ ഒരു കുട്ടിക്കും വാക്‌സിന്‍ എടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാരാകണമെന്ന് കോക്കൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മുജീബ് കോക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുജീബ് കോക്കൂര്‍ നല്‍കിയ ഹരജിയിലാണു ഹൈക്കോടതി വിധി. ഇതുസംബന്ധിച്ചു മലപ്പുറം കലക്ടര്‍ അമിത് മീണ ഇറക്കിയ ഉത്തരവ് ചട്ടലംഘനാമെന്നും ഭാരവാഹികള്‍ പറഞ്ഞു.

കാറുമായി റോഡിൽ മരണപ്പാച്ചിൽ.. കവടിയാർ അപകടത്തിന് പിന്നിൽ മത്സരയോട്ടം.. സിസിടിവി ദൃശ്യം പുറത്ത്
രക്ഷിതാക്കളുടെ സമ്മതമില്ലാതെ തന്നെ കുട്ടികളെ നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുക്കണമെന്ന രൂതിയിലുള്ള ആരോഗ്യവകുപ്പിന്റെയും ചില ജില്ലാ കലക്ടര്‍മാരുടെയും പ്രസിതാവനയെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപ്പിച്ചതെന്ന് മുജീബ് പഞ്ഞു. വാക്‌സിന്‍ നല്‍കുന്നതില്‍ എതിര്‍പ്പുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ടെന്നും രക്ഷിതാവിന്റെ സമ്മതം നോക്കാതെ കുട്ടികള്‍ക്ക് നിര്‍ബന്ധിച്ച് വാക്‌സിന്‍ നല്‍കണമെന്ന ചില കലക്ടര്‍മാരുടെയും ആരോഗ്യവകുപ്പിന്റെയും പ്രസ്താവനകള്‍ക്ക് ഹൈക്കോടതി വിധി വലിയ തിരിച്ചടിയാണെന്നും മുജീബ് കോക്കൂര്‍ പറഞ്ഞു.

mpm

കോക്കൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മുജീബ് കോക്കൂരും സംഘവും മലപ്പുറത്ത് നടത്തിയ പത്രസമ്മേളനം.

ആവശ്യമുള്ളവര്‍ രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങി വാക്‌സിന്‍കൊടുക്കട്ടെയെന്നും മറ്റുള്ളവരില്‍ ഇത് അടിച്ചേല്‍പിക്കുന്നത് ശരിയല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. പി അലി, കെ അനസ്, കെ സി അലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Malappuram Collector has broke the rules; School PTA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X