ഗെയില്‍സമരം വിജയം കണ്ടേ മടങ്ങുവെന്ന് മലപ്പുറം ഡിസിസി പ്രസിസന്റ് വിവി പ്രകാശ്, ഉപവാസം അവസാനിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഗെയില്‍ പൈപ്പ് ലൈന്‍ വിഷയത്തില്‍ ജനപക്ഷത്ത് നിന്നുകൊണ്ട് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. വി.വി. പ്രകാശ് നടത്തിവന്നിരുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഗെയില്‍ ഇരകളായ ഖദീജ കാടായിക്കല്‍, ഷരീഫ ചെകിടപ്പുറം എന്നിവര്‍ നല്‍കിയ നാരങ്ങനീര്‍ കുടിച്ച് അവസാനിപ്പിച്ചു. കക്ഷിരാഷ്ട്രീയത്തിനതീതമായി രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും അഭിവാദ്യങ്ങളും പിന്തുണയുമായെത്തി. സമരം വിജയം കണ്ടുമാത്രമെ മടങ്ങുവെന്ന് അഡ്വ. വി.വി പ്രകാശ് പ്രസ്താവിച്ചു.

പര്‍ദയ്ക്കും കേരള തനിമ ;മനോഹരമായ ഖാദി പര്‍ദകള്‍ വിപണിയിലെത്തി

ജനാധിപത്യ ഭരണകൂടത്തിന്‍ കീഴിലാണ് ജനകീയ സമരങ്ങള്‍ക്കുനേരെ ഇത്രയും വലിയ ക്രൂരത. അധികാരത്തിന്റെ ഹുങ്കില്‍ ആടിനെ പട്ടിയാക്കിയും പട്ടിയെ പേപ്പട്ടിയാക്കിയും തല്ലിക്കൊല്ലുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടതും ശബ്ദിക്കേണ്ടതും മനുഷ്യത്വമുള്ള ഒരോരുത്തരുടെയും കടമയാണെന്ന് വി.വി. പ്രകാശ് പറഞ്ഞു.

gail

ഗെയില്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് നടത്തിയ നിരാഹാര സമരത്തിന്റെ സമാപനത്തില്‍ ഗെയില്‍ ഇരകള്‍ വി.വി പ്രകാശിന് നാരങ്ങ നീര് നല്‍കുന്നു

ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കോണ്‍ഗ്രസ് മുന്‍പന്തിയിലുണ്ടാകുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എ യുമായ ടി. എന്‍. പ്രതാപന്‍ പ്രസ്താവിച്ചു.

പോലീസിനെ ഉപയോഗിച്ച് സമരത്തെ നേരിടാനാണ് ഭാവമെങ്കില്‍ അതിന് മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും കനത്ത വില നല്‍കേണ്ടിവരുമെന്ന് പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. കെ.പി. സി.സി സെക്രട്ടറി വി.എ. കരീം അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി, സമരസമിതി നേതാവ് ചെറിയ മുഹമ്മദ്, ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി യു.എ. ലത്തീഫ്, ഗഫൂര്‍ കുറുമാടന്‍, സബാഹ് പുല്‍പ്പറ്റ, കൃഷ്ണന്‍ കോട്ടുമല, ബിനോയ് പാട്ടത്തില്‍, വെന്നിയൂര്‍ മുഹമ്മദ്കുട്ടി, വീക്ഷണം മുഹമ്മദ്, വല്ലാഞ്ചിറ ഷൗക്കത്തലി, പി.സി. വേലായുധന്‍കുട്ടി, ടി. പി. മുഹമ്മദ്, എം. ഹരിപ്രിയ, സക്കീര്‍ പുല്ലാര, സി.കെ. ഉമ്മര്‍ ഗുരുക്കള്‍, ടി. കെ. ശശീന്ദ്രന്‍, സി. സുകുമാരന്‍, പി .സി. എ. നൂര്‍, ടി കെ അഷറഫ്, എം.കെ. മൊഹസിന്‍, സത്യന്‍ പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Malappuram DCC President VV Prakash; Gail protest will stop only after its success

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്