കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് ആശങ്ക, മലപ്പുറത്തെ പാസ്പോര്‍ട്ട് ഒാഫീസ് അടച്ചുപൂട്ടുന്നു ??

രണ്ട് മാസത്തിനകം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

  • By Nihara
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസ് വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സെപ്റ്റംബര്‍ ആദ്യവാരത്തോടെ മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസിന് പൂട്ട് വീഴുമെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രണ്ട് മാസത്തിനകം പാസ്‌പോര്‍ട്ട് ഓഫീസ് അടയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു മുന്നോടിയായി അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയിരുന്നു.

മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചു പൂട്ടുന്നതിനുള്ള നീക്കം നേരത്തെയും നടത്തിയിരുന്നു. എന്നാല്‍ ജനകീയ പ്രതിരോധത്തിലൂടെ ഈ നീക്കം തടയുകയായിരുന്നു. പ്രവാസികള്‍ കൂടുതലുള്ള ജില്ലയായതിനാല്‍ ഈ നീക്കത്തില്‍ ജനങ്ങള്‍ ആകെ പരിഭ്രാന്തരായിരിക്കുകയാണ്. മലപ്പുറത്തെ ഒാഫീസ് അടച്ചു പൂട്ടുന്നുവെന്ന വാര്‍ത്ത ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

Passport

മലപ്പുറം ജില്ലയ്ക്ക് പുറമെ വയനാടിന്റെ കുറച്ചു ഭാഗങ്ങളിലെയും ആയിരക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന കേന്ദ്രം കൂടിയാണ് മലപ്പുറത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നേരത്തെ ഈ നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയത്. പാസ്‌പോര്‍ട്ട് സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഇനി കോഴിക്കോടിനെ ആശ്രയിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് മലപ്പുറത്തെ ജനങ്ങള്‍.

English summary
Malappuram Passport office going to close soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X