വന്ദേഭാരത് ഗണഗീതത്തില്‍ രാഷ്ട്രീയ തര്‍ക്കം തുടരുന്നു; പാലക്കാട് വാഹനാപകടത്തില്‍ മൂന്ന് മരണം; വാര്‍ത്തകള്‍
വന്ദേഭാരത് ഗണഗീതത്തില്‍ സംസ്ഥാനത്ത് രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ കന്നി യാത്രയില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടുന്ന വീഡിയോ ദക്ഷിണ റെയില്‍വേ എക്സില്‍ പങ്കുവെച്ചത് വലിയ വിവാദമായിരുന്നു. ഇത് പിന്നീട് എക്സില്‍ നിന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ വീഡിയോ വീണ്ടും ദക്ഷിണ റെയില്‍വേ പോസ്റ്റ് ചെയ്തത് വിവാദത്തിന് ചൂട് പകര്‍ന്നിരിക്കുകയാണ്.
ഗണഗീതത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനംകൂടി ചേര്‍ത്താണ് വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ വിമര്‍ശനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. കുട്ടികള്‍ അവര്‍ക്ക് ഇഷ്ട്ടുള്ള ദേശഭക്തി ഗാനം പാടിയതാണോ പ്രശ്നമെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. വിമര്‍ശനങ്ങളെ ബിജെപി പ്രതിരോധിക്കാന്‍ തുടങ്ങിയതോടെ വിവാദം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.

അതിനിടെ, പാലക്കാട് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാട്ടുപന്നി കുറുകെച്ചാടിയാണ് അപകടം ഉണ്ടായത്. പന്നി കുറുകെച്ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ മരത്തില്‍ ഇടിച്ച് പാടത്തേക്കു മറിയുകയായിരുന്നു. പാലക്കാട് സ്വദേശികളായ റോഹന്‍ സന്തോഷ് (22), സനൂഷ് (19), രോഹന് രഞ്ജിത് (24) എന്നിവരാണു മരിച്ചത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യാത്രപോയി മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത്.
ദേശീയ രാഷ്ട്രീയത്തിലേക്കു വന്നാല്‍ ബീഹാറില്‍ അവസാന ഘട്ട തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. പരസ്യപ്രചാരണം ഇന്നവസാനിക്കും. 122 മണ്ഡലങ്ങളാണ് ചൊവ്വാഴ്ച വിധിയെഴുതുന്നത്. ഇതോടെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തിരശീല വീഴും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications