കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
എടപ്പാള്‍: കമിതാക്കളെ പഴനിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാണിക്യപ്പാലം സ്വദേശിനിയും എടപ്പാല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഫാര്‍മസിസ്റ്റുമായ ഭാഗ്യത (29), ഗുരുവായൂര്‍ മറ്റം നമ്പഴിക്കാട് സ്വദേശി വടുതല വീട്ടില്‍ ബാലകൃഷ്ണന്റെ മകനും വട്ടക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്‌ളര്‍ക്കുമായ നിഖില്‍ (30) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഭാഗ്യത വിവാഹിതയാണ്. മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ യോഗത്തില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് യുവതി വീട് വിട്ടത്.
രാത്രിയായിട്ടും മടങ്ങിയെത്തിയില്ല. ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് മരിച്ചതായി വിവരം ലഭിച്ചത്. പഴനി എസ്‌ഐ നാഥന്റെ നേതൃത്വത്തില്‍ ഇന്‍ക്വസിറ്റ് നടത്തുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വൈകിട്ട് നാല് മണിയോടെ നാട്ടിലെത്തിയ്ക്കും. വിവരമറിഞ്ഞ് പൊന്നാനി, ഗുരുവായൂര്‍ പൊലീസും ഇരുവരുടേയും ബന്ധുക്കളും പഴനിയിലേയ്ക്ക് തിരിച്ചു. നിഖില്‍ അവിവാഹിതനാണ്.