ഭീഷണി തുടരുന്നു, കൊല്ലത്തും തൃശൂരിലും വൈറസ് ആക്രമണം, ആറു കമ്പ്യൂട്ടറുകള്‍ക്ക് വൈറസ് ബാധിച്ചു

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: ലോകമെങ്ങും പടര്‍ന്ന് പിടിച്ച വൈറസ് ആക്രമണം കൊല്ലത്തും. കൊല്ലത്തെ തൃക്കോവില്‍വട്ടം പഞ്ചായത്ത് ഓഫിലെ കമ്പ്യൂട്ടറുകള്‍ക്കാണ് വൈറസ് ബാധിച്ചത്. പഞ്ചായത്തിലെ ആറു കമ്പ്യൂട്ടറുകള്‍ക്കും വൈറസ് ബാധിച്ചു.

കൊല്ലത്ത് വൈറസ് ആക്രമണം നടന്നതിന് പിന്നാലെ തൃശൂരിലും വൈറസ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. അന്നനട, കുഴൂര്‍ പഞ്ചായത്ത് ഓഫീസുകളിലാണ് വൈറസ് ബാധിച്ചത്. പഞ്ചായത്തിലെ കമ്പ്യൂട്ടറുകളെല്ലാം കേടായി. പാസ് വേര്‍ഡ് നല്‍കാന്‍ 300 ഡോളര്‍ നല്‍കണമെന്നാണ് ആവശ്യം.

ആശങ്കയുയര്‍ത്തി

ആശങ്കയുയര്‍ത്തി

കേരളത്തിലേക്കും വൈറസ് കടന്ന് പിടിച്ചത് ആശങ്കയുയര്‍ത്തന്നു. ആദ്യം വയനാട്, പത്തനംത്തിട്ട ജില്ലകളിലാണ് വൈറസ് ബാധിച്ചത്. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍ സംവിധാനമാണ് തകരാറിലായത്.

വയനാട്ടില്‍ ആറ്

വയനാട്ടില്‍ ആറ്

വയനാട്ടിലെ തരിയോട് പഞ്ചായത്തിലെ ആറു കമ്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചത്. വയനാട്ടില്‍ കമ്പ്യൂട്ടര്‍ സംവിധാനം തകര്‍ന്നതിന് പിന്നാലെയാണ് പത്തനംതിട്ടയിലെ സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്.

രണ്ട് പഞ്ചായത്ത് ഓഫീസുകളില്‍

രണ്ട് പഞ്ചായത്ത് ഓഫീസുകളില്‍

പത്തനംതിട്ടയിലെ റാന്നിയിലാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് മണിക്കൂറിനുള്ളില്‍ പണം നല്‍കിട്ടില്ലേല്‍ ഫയലുകള്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഫയല്‍ ലോക്ക് ചെയ്തു

ഫയല്‍ ലോക്ക് ചെയ്തു

അവധി ദിവസമായ ഇന്ന് ജീവനക്കാര്‍ കമ്പ്യൂട്ടര്‍ ലോക്ക് ചെയ്ത് നോക്കിയപ്പോഴാണ് വാനാക്രേ മാല്‍വേറുകള്‍ കമ്പ്യൂട്ടര്‍ ലോക്ക് ചെയ്തതായി കണ്ടത്.

English summary
Malware attack report in kollam.
Please Wait while comments are loading...